പാർട്ടിയാണ് വലുത് നേതാക്കളല്ല ; കണ്ണൂരിൽ പിണറായിക്കും എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ഉയരുന്നു

The party is bigger than the leaders; Flux is rising against Pinarayi and MV Govindan in Kannur

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നിരാശരായ സി.പി എം പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു പാർട്ടിയാണ് വലുത് നേതാക്കളല്ല എന്നെഴുതിയ ഫ്ളക്സിൽ പാർട്ടി സംസ്ഥാന  എം വി ഗോവിന്ദൻ, മുൻമുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങൾക്ക് മേൽ വെട്ടിയിട്ടുമുണ്ട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവരുടെ ചിത്രങ്ങൾക്ക് മുകളിൽ ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്ന് എഴുതിയിട്ടുണ്ട് കേളകംചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയാണ് ഫ്ലക്സ്  ഉയർന്നത്.

 അതേ സമയം സോഷ്യൽ മീഡിയയിൽ എം വി ഗോവിന്ദനെതിരെ വിമർശനം ശക്തമാണ്. കഴിവില്ലെങ്കിൽ രാജി വയ്ക്കണം പുതിയ വർവരട്ടെയെന്നാണ് സൈബർ സഖാക്കൾ എഴുതുന്നത്. ആരു നിന്നാലും ജയിക്കാവുന്ന തളിപറമ്പ് മണ്ഡലം തോൽക്കാൻ കാരണം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിനാലാണെന്നാണ് പലരും ഉയർത്തുന്ന വിമർശനം അതേ സമയം മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിഷേധം ശക്തമാണ് ധാർഷ്ട്യവും കെടുകാര്യസ്ഥതയും കമ്യുണിസ്റ്റ് മൂല്യങ്ങൾ ചേരാതെ കുടുംബം പരിപാലിക്കുന്ന നേതാവ് കേരളത്തിൽ പാർട്ടിയെ നശിപ്പിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന വിമർശനം.

The party is bigger than the leaders Flux is rising against Pinarayi and MV Govindan in Kannur

Tags