കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പറഞ്ഞ് ജനങ്ങളെ വെറുപ്പിച്ചു:പരാജയ കാരണങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദനെതിരെ വിമർശനം

He made people angry by saying words that cannot be broken even if they are bitten: Criticism against MV Govindan at the Kannur District Committee meeting called to review the reasons for the failure

കണ്ണൂർ : നാട്ടുകാർക്ക് മുൻപിൽ വ്യക്തമായി കാര്യങ്ങൾ പറയാതെ കടിച്ചാൽ പൊട്ടാത്ത പ്രത്യയശാസ്ത്രം മാധ്യമങ്ങൾക്ക് മുൻപിൽ വിളമ്പുന്ന കോമഡി കഥാപാത്രമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ  വിമർശനം.സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരി ക്കുന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. എം.വി ഗോവിന്ദൻ്റെ ഓരോ വാർത്താ സമ്മേളനങ്ങളും പാർട്ടിക്ക് വോട്ടു കുറച്ചു. ട്രോളായും ആക്ഷേപഹാസ്യ പരിപാടികളായും പിന്നീടത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പാർട്ടി പ്രവർത്തകർ സൈബർ ഇടങ്ങളിൽ അപമാനിതരായി.പലകാര്യങ്ങളും ആളുകൾക്ക് മനസ്സിലാക്കാ നാകുന്ന തരത്തിലല്ല അവതരി പ്പിക്കുന്നത്. ചിലതെല്ലാം പരി ഹാസ്യമായി പോകുന്നു. ഈ ശൈലി തീരുത്തിയാലേ മുന്നോ ട്ടു പോകാനാകൂ. നേതാക്കളുടെ ഇത്തരം പ്രവർത്തന ശൈലി യും തിരിച്ചടിക്കു കാരണമായ തായി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

The party will come back; Unexpected defeat, says CPM state secretary MV Govindan

തളിപ്പറമ്പിൽ പി.കെ.ശ്യാമള യുടെ സ്‌ഥാനാർഥിത്വത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്ന എതിർപ്പ് അവഗണിച്ചത് വലിയ തിരിച്ചടിയായി. സ്ഥാ നാർഥിയെ അടിച്ചേൽപിക്കുന്ന തായാണ് അംഗങ്ങൾക്കും അനു ഭാവികൾക്കും തോന്നിയത്. ഇത് പാർട്ടി കേന്ദ്രങ്ങളിലടക്കം എതിർ വികാരം ഉയരാൻ കാര ണമായി. അതു മുൻകൂട്ടി കാ ണാനുമായില്ല.തോൽവിക്ക് കൂട്ടുത്തരവാദി ത്തമുണ്ടെന്ന പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിലയിരുത്തലിനെതിരെയും ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നും പരോക്ഷ വിമർശനമുയർന്നു. നേതാക്കളുടെ പ്രവർത്തനശൈലിയും തോൽവിയുടെ കാരണങ്ങളിൽ ഒന്നാണെന്ന് അംഗങ്ങൾ ഓർമ പ്പെടുത്തി. പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് വോട്ട് കണ ക്ക് നിരത്തി അവകാശപ്പെട്ടത് ശാസ്ത്രീയമായിരുന്നില്ലെന്നും വിമർശനമുയർന്നു. 

തിരിച്ചും മറിച്ചും വോട്ട് കണക്കുകൂട്ടി പരാജയമുണ്ടായില്ലെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയ വിലയിരുത്തൽ പാളി. ആ സമയത്ത് കൃത്യമായി അപഗ്രഥിച്ച് യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇതു സംഭവിക്കുമായിരുന്നില്ല. ഒട്ടേറെത്തവണ ഗൃഹസമ്പർ ക്ക പരിപാടി നടത്തിയിട്ടും ജന ങ്ങളുടെ മനസ്സിലിരിപ്പ് വിലയിരു ത്താനായില്ല. നേതാക്കൾഅണികളിൽ നിന്ന് അകന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവിധ കാരണങ്ങളാൽ പാർട്ടിയുമായി അകന്നവരെ തി രിച്ചെത്തിക്കാൻ നടപടി വേണം. നേതാക്കൾ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം. ജനങ്ങൾ പാർട്ടിയെയും നേതാക്കളെയും വിലയിരുത്തു ന്നത് എങ്ങനെയെന്നു മനസ്സി ലാക്കി പ്രവർത്തിക്കണമെന്ന നിർദേശവും ഉയർന്നു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ലയിലെ കേന്ദ്ര, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരും.

Tags