മുട്ടില്‍ മരംമുറി, റിപ്പോര്‍ട്ടര്‍ മുതലാളിമാര്‍ക്കെതിരായ കുറ്റപത്രം ആഘോഷമാക്കി ചാനലുകള്‍
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നീ മുഖ്യ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആഘോഷം മറച്ചുവെക്കാതെ മറ്റു ചാനലുകള്‍. 84,600 പേജുകളുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്. കേസില്‍ 420 സാക്ഷികളുമുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.
tRootC1469263">മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങള്‍ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. 1964-നുശേഷം നട്ടുവളര്‍ത്തിയ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു മരംമുറി. അന്വേഷണം തുടങ്ങി രണ്ടുവര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ ശാസ്ത്രീയ തെളിവിനായി മരങ്ങളുടെ ഡിഎന്‍എ പരിശോധിച്ചത് പ്രധാന വഴിത്തിരിവായി. മരങ്ങളുടെ പഴക്കവും മുറിച്ച സ്ഥലവും കൃത്യമായി തിരിച്ചറിയാന്‍ ഇത് സഹായകമായി. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് കേസ് തെളിയിക്കാന്‍ മരത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചയുടന്‍ അത് വലിയ വാര്‍ത്തയാക്കാന്‍ മറ്റു ചാനലുകള്‍ ശ്രമിച്ചത് ശ്രദ്ധപിടിച്ചുപറ്റി. പ്രത്യേക ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കാനും ഇവര്‍ മറന്നില്ല. പ്രത്യേകിച്ചും മാതൃഭൂമി ന്യൂസും 24 ചാനലും വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കിയാണ് പൊലിപ്പിച്ചത്. നേരത്തെ മരംമുറിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ ചാനലുകള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടന്നിരുന്നു.
മരംമുറിക്കേസില്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായതോടെ വയനാട്ടില്‍ മാതൃഭൂമി ഗ്രൂപ്പ് എം.ഡിയും എല്‍.ജെ.ഡി നേതാവുമായ എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ മരംകൊള്ള നടക്കുന്നുണ്ടെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ചാനലും രംഗത്തെത്തിയതോടെയാണ് കലഹം രൂക്ഷമായത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്റേത് വെറും ജല്‍പനങ്ങള്‍ മാത്രമാണെന്നാണ് എം.വി. ശ്രേയാംസ് കുമാര്‍ അന്ന് പ്രതികരിച്ചത്. മരംമുറിക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയവെ കിട്ടിയ അവസരം ചാനലുകള്‍ ഒട്ടും പാഴാക്കിയില്ല.
തകര്‍ച്ചയിലായിരുന്ന റിപ്പോര്‍ട്ടര്‍ ചാനലിനെ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നവര്‍ ഏറ്റെടുത്തതിന് പിന്നാലെ മാതൃഭൂമിയില്‍ നിന്നും 24 ചാനലില്‍ നിന്നുമെല്ലാം മുന്‍നിര മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളുടെ ശമ്പള വാഗ്ദാനം നല്‍കി സ്വന്തമാക്കിയിരുന്നു. ചാനലുകള്‍ തമ്മിലുള്ള പോരിന് ഇതും കാരണമായെന്നാണ് വിലയിരുത്തല്‍.
.jpg)


