മുരളി തുമ്മാരുകുടിയുടെ പ്രവചനം സത്യമാകുന്നു, പൂട്ടലിന്റെ വക്കില്‍ ഒരു സര്‍വകലാശാല
കൊച്ചി: മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കേരളത്തിലെ വിദ്യാര്‍ഥികള്‍ ഒഴുക്കു തുടങ്ങിയതോടെ പല കോളേജുകളും അടച്ചുപൂട്ടിയേക്കുമെന്ന യുന്‍എന്‍ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടിയുടെ പ്രവചനം സത്യമാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കുമെന്നായിരുന്നു തുമ്മാരുകുടി പറഞ്ഞിരുന്നെങ്കില്‍ അതിവേഗമാണ് കേരളത്തിലെ കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടാതാകുന്നത്.
tRootC1469263">വിദ്യാര്‍ഥി ക്ഷാമത്തെ തുടര്‍ന്ന് പല കോഴ്‌സുകള്‍ക്കും ആളില്ലാത്ത അവസ്ഥയാണ്. ചില കോഴ്‌സുകളില്‍ മാനേജ്‌മെന്റ് സീറ്റുകള്‍ ആര്‍ക്കും വേണ്ട. പേരുകേട്ട കോളേജുകള്‍ ഒഴികെയുള്ളവയിലെല്ലാം ബിരുദത്തിനും ബിരുദാനന്തര കോഴ്‌സുകള്‍ക്കുമെല്ലാം സീറ്റുകള്‍ ഒഴിവുണ്ട്. മഹാത്മാ ഗാന്ധി സര്‍വകാലാശാല വിദ്യാര്‍ഥികളില്ലാത്തതിനാല്‍ പൂട്ടലിന്റെ വക്കിലാണെന്നും പറയപ്പെടുന്നു.
മൂന്നാം അലോട്മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്. ലക്ഷങ്ങള്‍ വിലയുണ്ടായിരുന്ന മാനേജ്മെന്റ് സീറ്റുകളില്‍ 4.4 ശതമാനം സീറ്റില്‍ മാത്രമേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. 480 കുട്ടികള്‍ ചേരേണ്ട കോളജില്‍ 57 പേര്‍ മാത്രമാണ് ഇത്തവണയെത്തിയത് എന്നത് സ്ഥിതി ദയനീയമാക്കുന്നു.
വിദ്യാര്‍ഥികളില്ലാത്തതിനാല്‍ സ്വാശ്രയ കോളേജുകള്‍ അടുത്തുതന്നെ പൂട്ടിപ്പോകാനാണ് സാധ്യത. അഞ്ച് ലക്ഷം രൂപവരെ വാങ്ങി അഡ്മിഷന്‍ കൊടുത്തിരുന്ന കോമേഴ്സിനുപോലും ആളില്ലാത്ത സ്ഥിതിയാണ്. ഫിസിക്സ്, മത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ കോഴ്‌സുകള്‍ക്കൊന്നും വിദ്യാര്‍ഥികള്‍ക്ക് താത്പര്യമില്ല.
കേരളത്തില്‍ മാനേജ്‌മെന്റ് സീറ്റില്‍ പഠിക്കുന്നതിനേക്കാള്‍ വിദേശത്ത് പഠിക്കുകയാണെങ്കില്‍ അവിടെത്തന്നെ ജോലി സാധ്യതയും ഭാവി ജീവിതവും എന്ന സ്വപ്‌നമാണ് വിദ്യാര്‍ഥികള്‍ക്ക്. കേരളത്തിലെ ജോലി സാധ്യത കുറഞ്ഞ കോഴ്‌സുകള്‍ നേരത്തെ ബിരുദ യോഗ്യതയ്ക്കുവേണ്ടി മാത്രം പഠിച്ചിരുന്നെങ്കില്‍ ഇന്ന് ഇത്തരം കോഴ്‌സുകള്‍ക്ക് ചേരാന്‍ താത്പര്യമില്ല. ഇതേനിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഭാവിയില്‍ എല്ലാ യൂണിവേഴ്‌സിറ്റികളിലും വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയും.
.jpg)


