മൈത്രേയനെ വിചാരണ ചെയ്യാന്‍ തക്ക ആഴവും ഉള്‍ക്കാഴ്ചയുമുള്ള മാധ്യമ പ്രവര്‍ത്തകന്‍ കേരളത്തിലില്ല, ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നതില്‍ വരും തലമുറ അത്ഭുതം കൂറുമെന്ന് മുരളി തുമ്മാരുകുടി


മൈത്രേയനെ 'വിചാരണ' ചെയ്യാന്‍ തക്ക ആഴവും ഉള്‍ക്കാഴ്ചയും ഉള്ള മാധ്യമ അഭിഭാഷകര്‍ കേരളത്തില്‍ ജനിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും കാലത്തിന് മുന്‍പേ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നതില്‍ വരുംതലമുറ അത്ഭുതം കൂറുമെന്നും തുമ്മാരുകുടി പറഞ്ഞു.
കൊച്ചി: എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയനെ പുകഴ്ത്തി മുരളി തുമ്മാരുകുടി. മാധ്യമപ്രവര്‍ത്തകന്‍ ഹാശ്മിയുമൊത്തുള്ള പരിപാടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പകല്‍ ഉണ്ടാകുന്ന വിഷയങ്ങളെ പൊലിപ്പിച്ചെടുത്ത് ചര്‍ച്ച നയിച്ച് പരിചയമുള്ള ഒരാളാണ് ചോദ്യം ചോദിക്കാന്‍ വക്കീല്‍ റോളില്‍. എന്നാല്‍, മൈത്രേയനെ 'വിചാരണ' ചെയ്യാന്‍ തക്ക ആഴവും ഉള്‍ക്കാഴ്ചയും ഉള്ള മാധ്യമ അഭിഭാഷകര്‍ കേരളത്തില്‍ ജനിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും കാലത്തിന് മുന്‍പേ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നതില്‍ വരുംതലമുറ അത്ഭുതം കൂറുമെന്നും തുമ്മാരുകുടി പറഞ്ഞു.
tRootC1469263">മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
മൈത്രേയന്റെ വിചാരണ
ശതകോടി കാലങ്ങള്‍ നിലവിലുള്ള ലോകം, അതില്‍ ഒരു രണ്ടുലക്ഷത്തില്‍ കൂടുതല്‍ പാരമ്പര്യമുള്ള മനുഷ്യകുലം , ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയിട്ടുള്ള അറിയുന്ന ചരിത്രം. മനുഷ്യന്‍ വരക്കുന്ന അതിര്‍ത്തികള്‍, മനുഷ്യന്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍.

ഈ ചരിത്രം ഒക്കെ പഠിക്കുകയും ഇന്നത്തെ അതിര്‍ത്തികള്‍ നാളെ ഇല്ലാതാകുമെന്നും ഒരു തലമുറയിലെ കര്‍ശന നിയമങ്ങള്‍ അടുത്ത തലമുറയിലെ ആളുകള്‍ 'എത്ര അസംബന്ധം ആയിരുന്നുവെന്ന്' ചിന്തിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ പറ്റി അറിയുന്ന ഒരാള്‍ 'പ്രതിക്കൂട്ടില്‍'.
അന്ന് പകല്‍ ഉണ്ടാകുന്ന വിഷയങ്ങളെ പൊലിപ്പിച്ചെടുത്ത് ചര്‍ച്ച നയിച്ച് പരിചയമുള്ള ഒരാള്‍ ചോദ്യം ചോദിക്കാന്‍ വക്കീല്‍ റോളില്‍.
രണ്ടുപേരും രണ്ടു ലോകത്താണ്. അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ ഒച്ചയാണ് ഉണ്ടാകുന്നത്, വെളിച്ചമല്ല. കേള്‍വിക്കാരുടെ തലത്തിനൊത്ത് ആളുകള്‍ക്ക് വിലയിരുത്താം.
എന്റെ അഭിപ്രായത്തില്‍ മൈത്രേയനെ 'വിചാരണ' ചെയ്യാന്‍ തക്ക ആഴവും ഉള്‍ക്കാഴ്ചയും ഉള്ള മാധ്യമ അഭിഭാഷകര്‍ കേരളത്തില്‍ ജനിക്കാനിരിക്കുന്നതേ ഉള്ളൂ.
അദ്ദേഹം നമ്മളോട് സംസാരിക്കാന്‍ ഇപ്പോഴും സമയം ചെലവാക്കുന്നു എന്ന അത്ഭുതം മാത്രമേ എനിക്കുള്ളൂ. അദ്ദേഹം കൂടുതല്‍ എഴുതുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തെ മനസ്സിലാക്കുന്ന തലമുറ വരാനിരിക്കുന്നതേ ഉള്ളൂ. കാലത്തിന് മുന്‍പേ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നവര്‍ അത്ഭുതം കൂറും. ഉറപ്പ്.