കേരളത്തിലെ റോഡെല്ലാം സൂപ്പര്‍, ഇനി ആറുവരി പാതകൂടി വരുന്നതോടെ വലിയ മാറ്റമുണ്ടാകും, പക്ഷെ, യുപിയിലെ അനുഭവം ആവര്‍ത്തിച്ചാല്‍ പണിപാളും

Muralee Thummarukudy
Muralee Thummarukudy
കേരളത്തില്‍ ആറുവരിപ്പാതകള്‍ വരുമ്പോള്‍ ഡ്രൈവിംഗ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകണം. ബോധവല്‍ക്കണം, നിരീക്ഷണം, ശിക്ഷ ഒക്കെ വേണം.

കൊച്ചി: റോഡ് വികസനത്തിന്റെ കാര്യത്തില്‍ കേരളം ഏറെ പുരോഗമിച്ചെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും ഏറെ പ്രൊഫഷണലിസവും പുരോഗതിയും വന്നിട്ടുണ്ട്. ആറുവരിപ്പാത ആകുന്നതോടെ കേരളത്തില്‍ റോഡ് വഴിയുള്ള യാത്ര ഏറെ സുഗമമാകും.

റോഡ് വികസിക്കുമ്പോള്‍ ഡ്രൈവിങ് സംസ്‌കാരവും മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ യുപിയില്‍ റോഡുമാര്‍ഗം സഞ്ചരിച്ചപ്പോള്‍ ആറുവരി പാതയിലെ ഡ്രൈവിംഗില്‍ വളരെ ക്രേസിയായ ഒരു പാറ്റേണ്‍ ആണ് കണ്ടത്. കേരളത്തില്‍ ആറുവരിപ്പാതകള്‍ വരുമ്പോള്‍ ഡ്രൈവിംഗ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകണം. ബോധവല്‍ക്കണം, നിരീക്ഷണം, ശിക്ഷ ഒക്കെ വേണം. നല്ല റോഡുകള്‍ ജീവിതം എളുപ്പമാക്കണമെന്നും മുരളി തുമ്മാരുകുടി നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കാര്യം നിസ്സാരം, പക്ഷെ പ്രശ്‌നം ഗുരുതരം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും ഏറെ പ്രൊഫഷണലിസവും പുരോഗതിയും വന്നിട്ടുണ്ട്
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാഷണല്‍ ഹൈവേ ആറുവരിപ്പാത ആകുന്നതോടെ കേരളത്തില്‍ റോഡ് വഴിയുള്ള യാത്ര ഏറെ സുഗമമാകും. അത് ഏറെ സാമ്പത്തിക അവസരങ്ങള്‍ ഉണ്ടാക്കും, സാമൂഹ്യമാറ്റങ്ങളും.

പക്ഷെ ഇന്ത്യയില്‍ മറ്റു ഭാഗങ്ങളില്‍ റോഡുകള്‍ നന്നായപ്പോഴും ഡ്രൈവിംഗ് സംസ്‌കാരം മാറിയില്ല. അത് വേഗത കുറച്ചു, അപകടങ്ങള്‍ കൂട്ടി.
കഴിഞ്ഞ ഡിസംബറില്‍ യു പി യില്‍ ഏതാണ്ട് രണ്ടായിരം കിലോമീറ്റര്‍ റോഡുവഴി യാത്ര ചെയ്തിരുന്നു. പണ്ടൊരു ജി റ്റി റോഡ് മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ തലങ്ങും വിലങ്ങും ഹൈവേകള്‍ ആണ്.
ചിലത് നാലുവരിപ്പാത, ചിലത് ആറുവരിപ്പാത.
ആറുവരിപ്പാതയില്‍ ഡ്രൈവിംഗില്‍ വളരെ ക്രേസിയായ ഒരു പാറ്റേണ്‍ ആണ് കണ്ടത്.

ഏറ്റവും വേഗതയില്‍ പോകേണ്ട വലത്തേ അറ്റത്തെ ലൈന്‍ ട്രക്കുകള്‍ കയ്യടക്കിയിരിക്കുകയാണ്. ഇത് തീര്‍ച്ചയായും തെറ്റായ രീതിയാണ്. അപകടം കൂട്ടുന്നു, മൊത്തം വേഗത കുറയുന്നു. പലരാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്.

പക്ഷെ ഏറ്റവും അതിശയം ഇടത്തേ അറ്റത്തെ സ്ലോ ലൈന്‍ ആണ്. അതിനെ മെയിന്‍ ട്രാഫിക്കിന് എതിരെ പോകുന്ന സര്‍വ്വീസ് ലൈന്‍ ആയിട്ടാണ് ആളുകള്‍ കണക്കാക്കായിരിക്കുന്നത്.

റോഡുനിയമം പാലിച്ചു വണ്ടി ഓടിച്ചാല്‍ ഹെഡ്-ഓണ്‍ കൂട്ടിയിടി നടക്കും. ശേഷം ചിന്ത്യം!
ഫലത്തില്‍ ആറുവരിപ്പാത നാലുവഴിപ്പാത തന്നെ.
അപകട സാധ്യതകള്‍ ഏറെ കൂടിയിരിക്കുന്നു.
കേരളത്തില്‍ ആറുവരിപ്പാതകള്‍ വരുമ്പോള്‍ ഡ്രൈവിംഗ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകണം. ബോധവല്‍ക്കണം, നിരീക്ഷണം, ശിക്ഷ ഒക്കെ വേണം.
നല്ല റോഡുകള്‍ ജീവിതം എളുപ്പമാക്കണം. ജീവന്‍ എളുപ്പത്തില്‍ എടുക്കുന്നതാക്കരുത്.
നല്ല റോഡുകളില്‍ നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാകട്ടെ

 

Tags