പിരിവിന് പോയാല്‍ നൂറു രൂപ തരാത്തവരാണ്, ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് കോടികള്‍ കൊടുക്കുന്നത്, പ്രതിയെപിടിക്കും, പക്ഷെ പണമൊന്നും തിരികെ കിട്ടില്ല

Muralee Thummarukudy
Muralee Thummarukudy

നാട്ടില്‍ ഒരു ലൈബ്രറിക്ക് പുസ്തകം മേടിക്കാന്‍ പിരിവിന് ചെന്നാല്‍ നൂറു രൂപ കിട്ടാന്‍  എത്ര ബുദ്ധിമുട്ടുണ്ടെന്ന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. അതേ നാട്ടിലാണ് ഈജിപ്തില്‍ കുടുങ്ങിക്കിടക്കുന്ന വസ്തുക്കള്‍ എടുക്കാന്‍ ഒരുകോടി കൊടുക്കാന്‍ ആളുള്ളത്.

കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പെരുകവെ മുന്നറിയിപ്പുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. നാട്ടില്‍ ഒരു ലൈബ്രറിക്ക് പുസ്തകം മേടിക്കാന്‍ പിരിവിന് ചെന്നാല്‍ നൂറു രൂപ കിട്ടാന്‍  എത്ര ബുദ്ധിമുട്ടുണ്ടെന്ന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. അതേ നാട്ടിലാണ് ആളുകള്‍ തട്ടിപ്പുകാര്‍ക്ക് പണം നല്‍കുന്നത്. പ്രതിയെ പിന്നീട് പിടിച്ചാലും പണം കിട്ടില്ല. നമ്മള്‍ ഒരു അക്കൗണ്ടിലേക്ക് പണം മാറ്റിയാല്‍ മിനുറ്റുകള്‍ക്കകം അത് പല രാജ്യങ്ങളിലെ പല അക്കൗണ്ടുകളില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,


ഇന്റെര്‍നെറ്റ് ഉണ്ടായ കാലം തൊട്ടു കേള്‍ക്കുന്നതാണ് ഇത്തരം തട്ടിപ്പ് കഥകള്‍. എന്നിട്ടും ഇതില്‍ പോയി വീഴാന്‍ ഇപ്പോളും ആളുകളുണ്ടെന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്.

നാട്ടില്‍ ഒരു ലൈബ്രറിക്ക് പുസ്തകം മേടിക്കാന്‍ പിരിവിന് ചെന്നാല്‍ നൂറു രൂപ കിട്ടാന്‍  എത്ര ബുദ്ധിമുട്ടുണ്ടെന്ന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. അതേ നാട്ടിലാണ് ഈജിപ്തില്‍ കുടുങ്ങിക്കിടക്കുന്ന വസ്തുക്കള്‍ എടുക്കാന്‍ ഒരുകോടി കൊടുക്കാന്‍ ആളുള്ളത്.

ഡിജിറ്റല്‍ തട്ടിപ്പ് ഒരു വ്യവസായമാണ്. ആട് മാഞ്ചിയം ബിസിനസ്സ് പോലെയും പകുതിവിലക്ക് കിട്ടുന്ന സ്‌കൂട്ടര്‍ പോലെയും. അവിശ്വസനീയമായ ലാഭം ഏതെങ്കിലും ബിസിനസ്സില്‍ ആരെങ്കിലും ഉറപ്പു പറഞ്ഞാല്‍ അത് വിശ്വസിക്കാതിരിക്കുന്നതാണ് ബുദ്ധി.

'If something sounds too good to be true, then it probably is'

(എന്തെങ്കിലും സത്യമാകാന്‍ കഴിയാത്തത്ര നല്ലതായി തോന്നുന്നുവെങ്കില്‍, അത് മിക്കവാറും അങ്ങനെയായിരിക്കും). എന്നതാണ് അടിസ്ഥാന തത്വം.
ഒരു കാര്യം കൂടി പറയാം. ഈ ഇന്റര്‍നെറ്റ് തട്ടിപ്പ് ഏറെ സങ്കീര്‍ണ്ണമായ ഒരു ക്രിമിനല്‍ ശൃംഖലയാണ്. ഇതില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഫ്രാഞ്ചൈസികള്‍ മാത്രമാണ്. പണം ഒന്നും അവരുടെ അടുത്ത് ഉണ്ടാകില്ല. നമ്മള്‍ ഒരു അക്കൗണ്ടിലേക്ക് പണം മാറ്റിയാല്‍ മിനുറ്റുകള്‍ക്കകം അത് പല രാജ്യങ്ങളിലെ പല അക്കൗണ്ടുകളില്‍ എത്തിയിരിക്കും. ഒരാളെ അറസ്റ്റ് ചെയ്തതുകൊണ്ട് നമ്മുടെ പണം അല്പം പോലും തിരിച്ചുകിട്ടില്ല.

 

 

Tags