പ്ലാന്‍ ഉള്‍പ്പെടെ കാണിച്ച് വാഗ്ദാനം ചെയ്തു, കോണ്‍ഗ്രസിനെ വിശ്വസിച്ച് ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് പറഞ്ഞ ശ്രുതി ഇപ്പോള്‍ പെരുവഴിയില്‍, വീണ്ടും വീടിനായി അപേക്ഷ നല്‍കി
വീട് ലഭിക്കാത്തതോടെ 15 ലക്ഷം തിരികെ നല്‍കാമെന്നും ടൗണ്‍ഷിപ്പ് വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ് അവര്‍.
കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബമൊന്നാകെ നഷ്ടപ്പെട്ട ശ്രുതിയെ കോണ്‍ഗ്രസ് നേതൃത്വം വീട് വാഗ്ദാനം ചെയ്ത് പറ്റിച്ചതായി ആരോപണം. കല്പറ്റ എംഎല്‍എ ടി. സിദ്ദിഖ് പ്ലാന്‍, ലേ-ഔട്ട്, ഡിസൈന്‍ എന്നിവ ഉള്‍പ്പെടെ വിശദമായി കാണിച്ച് 120 ദിവസത്തിനുള്ളില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി സിപിഎം ആരോപിക്കുന്നു.
കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ വിശ്വസിച്ച് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ച ശ്രുതി ഇപ്പോള്‍ പെരുവഴിയിലാണ്. വീട് ലഭിക്കാത്തതോടെ 15 ലക്ഷം തിരികെ നല്‍കാമെന്നും ടൗണ്‍ഷിപ്പ് വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ് അവര്‍.
ദുരന്തത്തിന്റെ ഇരയായ ശ്രുതിയുടെ കണ്ണീരിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച് റീലുകളും ഫോട്ടോകളും പോസ്റ്റുകളും ചെയ്ത് പ്രചാരണം നടത്തിയതാണ് സിദ്ദിഖ്. ശ്രുതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 120 ദിവസം കൊണ്ട് വീടൊരുങ്ങും എന്ന് ഫേസ്ബുക്കില്‍ വ്യക്തമായി പറഞ്ഞിരുന്നു. ലേ-ഔട്ടും ഡിസൈനും വിശദീകരിച്ച് രണ്ടാം നില വരെ എടുക്കാമെന്ന് ആധികാരികമായി സംസാരിച്ച റീലുകളും പോസ്റ്റുകളും ഇപ്പോഴും സിദ്ദിഖിന്റെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്. എന്നാല്‍, വാഗ്ദാനം നിറവേറ്റിയില്ലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിക്കുന്നു.
ശ്രുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കാണിച്ചത് ക്രൂരമായ വഞ്ചനയാണെന്ന് റഫീഖ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുമായിരുന്നു. എന്നാല്‍, സിദ്ദിഖിന്റെ വീട് വാഗ്ദാനത്തില്‍ വിശ്വസിച്ച് അത് വേണ്ടെന്ന് വെച്ചു. ദുരന്തബാധിതയുടെ അവസ്ഥയെ മുതലെടുത്ത് രാഷ്ട്രീയ ലാഭം മാത്രം നോക്കിയ കോണ്‍ഗ്രസിന്റെ ഫണ്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവാണ് ശ്രുതിയുടെ കഥയെന്ന് റഫീഖ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഈ വീട് വാഗ്ദാനം മുഴുവന്‍ ദുരന്തബാധിതരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും 300ഓളം വീട് വാഗ്ദാനം ചെയ്ത് ഫണ്ട് പിരിച്ചെങ്കിലും വീടുപണി എങ്ങുമെത്തിയില്ല. 5 കോടി രൂപ കൊടുത്ത് ഭൂമി വാങ്ങിയതായി കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും നിര്‍മാണം വൈകുന്നു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ജനങ്ങള്‍ നല്‍കിയ ഫണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചതായുള്ള ആരോപണങ്ങള്‍ ദിനംപ്രതി ശക്തമാവുകയാണ്. വീടുകള്‍ വാഗ്ദാനം ചെയ്ത് ഭൂമി വാങ്ങി, തറക്കല്ലിട്ടു. എന്നിട്ടും നിര്‍മാണം തുടങ്ങാത്ത സ്ഥിതിയാണ്. ദുരന്തബാധിതരുടെ വീടുകള്‍ക്കായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണം ത്വരിതപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ നടപ്പാകുന്നില്ല.
.jpg)


