എല്ലാ ചെലവുകളും കഴിച്ച് ദിവസം 2,500 രൂപ, ഓട്ടോ ഡ്രൈവറുടെ വരുമാനം കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, മാസം 75,000 രൂപ
മുംബൈയിലെ ജീവിതച്ചെലവിനെക്കുറിച്ച് സംസാരിക്കവേ ഓട്ടോ ഡ്രൈവര്‍ തന്റെ വരുമാനം വെളിപ്പെടുത്തുകയായിരുന്നു. ചെലവുകള്‍ കഴിഞ്ഞ് ദിവസം ശരാശരി 2,500 ലഭിക്കുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്.
മുംബൈ: ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വരുമാനം വെളിപ്പെടുത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിവസവും ശരാശരി 2,500 വരെ (ചെലവുകള്‍ കഴിഞ്ഞ്) സമ്പാദിക്കുന്നതായി ഡ്രൈവര്‍ പറഞ്ഞത് കേട്ട് യാത്രക്കാരനും സോഷ്യല്‍ മീഡിയയും അമ്പരപ്പിലാണ്.
വീഡിയോയില്‍, മുംബൈയിലെ ജീവിതച്ചെലവിനെക്കുറിച്ച് സംസാരിക്കവേ ഓട്ടോ ഡ്രൈവര്‍ തന്റെ വരുമാനം വെളിപ്പെടുത്തുകയായിരുന്നു. ചെലവുകള്‍ (പെട്രോള്‍ തുടങ്ങിയവ) കഴിഞ്ഞ് ദിവസം ശരാശരി 2,500 ലഭിക്കുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മാസത്തില്‍ ഏകദേശം 75,000 ആകും.
ഞാന്‍ ബി.ടെക് പൂര്‍ത്തിയാക്കി ആദ്യ ജോലി കിട്ടിയപ്പോള്‍ ഇത്രയും പോലും സമ്പാദിച്ചിരുന്നില്ലെന്നാണ് യാത്രക്കാരന്റെ പ്രതികരണം. മാസം 75,000 വരെ സമ്പാദിക്കാം. മുംബൈയില്‍ ഓട്ടോ ഓടിക്കുന്നതാണ് വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് എന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറലായതോടെ ഇന്റര്‍നെറ്റ് പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞു. പലരും കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കട്ടെ? എന്ന് ചോദിച്ചും, ഇന്ത്യയില്‍ മാസം 30,000 രൂപയപടെ ജോലിയാണ് മാന്യമായി കണക്കാക്കുന്നത്, പക്ഷേ ഓട്ടോ ഡ്രൈവര്‍ 75,000 സമ്പാദിക്കുന്നത് അത്ഭുതമല്ലേ? എന്നും കമന്റ് ചെയ്തു.
മുംബൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്ല അവസരങ്ങളുണ്ടെന്നും, കഠിനാധ്വാനത്തോടെ ഉയര്‍ന്ന വരുമാനം സാധ്യമാണെന്നുമുള്ള ചര്‍ച്ചകള്‍ക്കും വീഡിയോ വഴിയൊരുക്കി. എന്നാല്‍, എല്ലാ ദിവസവും ഈ വരുമാനം ലഭിക്കുമോ എന്നതിനെക്കുറിച്ച് ചിലര്‍ സംശയവും പ്രകടിപ്പിച്ചു.
.jpg)


