ഡിജിറ്റൽ കാലത്തെ വെല്ലും ഈ കരവിരുത് ; ഇവിടെയുണ്ട് വാഹനങ്ങൾക്ക് നമ്പറെഴുതാൻ മുഹമ്മദലി

This craftsmanship is unmatched in the digital age; Muhammad Ali is here to write numbers on vehicles
This craftsmanship is unmatched in the digital age; Muhammad Ali is here to write numbers on vehicles

കണ്ണൂർ: കണ്ണൂർ സബ് രജിസ്ട്രാർ ഓഫിസിന് സമീപം മരത്തണലിൽ ഇരുന്ന് വാഹനങ്ങൾക്ക് മേൽ ഏകാഗ്രമായി മഞ്ഞയും കറുപ്പും നമ്പറെഴുതുന്നയാൾ വഴി യാത്രക്കാർക്ക് പതിവ് കാഴ്ച്ചയാണ്.ഒന്നിന് പിറകെ ഓരോ വാഹനങ്ങളുമായി വാഹന ഉടമകളും ഡ്രൈവർമാരും ഇവിടെ കാത്തിരിക്കുകയാണ് നമ്പർ പ്ലേറ്റൊന്ന് എഴുതി ക്കാൻ ' താമസമേതുമില്ലാതെ ഓരോ വാഹനത്തിന് എന്താണ് വേണ്ടത് അത് ചെയ്‌തു നൽകി പറഞ്ഞുവിടുകയാണ് ഇദ്ദേഹം.

tRootC1469263">

 മടിയൊട്ടുമില്ലാതെ ഇവി ടെ ഈ മരത്തണലിൽ ഇരുന്ന് അലിക്കയെന്ന് സ്നേഹത്തോ ടെ നാട്ടുകാർ വിളിക്കുന്ന എം.പി മുഹമ്മദലി ജോലി ചെയ്യുകയാണ്. സമയം നട്ടുച്ചയാണെങ്കി ലും മുഷിപ്പില്ല മുഹമ്മദലിക്ക്. തണുത്തകാറ്റും കിളികളുടെ നാദവും ആസ്വാദനം തിർക്കു ന്ന മരത്തണലിൽ അക്കങ്ങളു ടെ കരവിരുതിൽ ഉപജീവനം തുടരുകയാണ് ഇദ്ദേഹം. 

This craftsmanship is unmatched in the digital age; Muhammad Ali is here to write numbers on vehicles

ഞൊടിയിടക്കുള്ളിൽ കാര്യം സാധികുന്ന ഈഡി ജിറ്റൽ കാലത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നി രവധി പേരാണ് കണ്ണൂർ സബ് രജിസ്റ്റാർ ഓഫീസിന്സ മീപത്തെ മരച്ചുവട്ടിലേക്ക് എ ത്തുന്നത്. അമ്പത് വർഷമായി  മര ക്കാർക്കണ്ടി സ്വദേശിയായ എം.പി മുഹമ്മദലി വാഹന ങ്ങളുടെ നമ്പർ പ്ലേറ്റ് എഴുതി ജീവിക്കാൻ തുടങ്ങിയിട്ട്. കണ്ണൂർനഗരത്തിലെ ഭൂരിഭാഗം ഓ ട്ടോറിക്ഷകളുടെയും കാർ, ബസ്, ലോറി തുടങ്ങിയ വാഹന ങ്ങളുടെയെല്ലാം നമ്പറും പേരും അടയാളവും കുറിച്ച് നൽകുന്നത് മുഹമ്മദലിയാണ്.

1976ലാണ് മുഹമ്മദലി ജോലി യിലേക്ക് കടന്നുവന്നത്. ഇ ന്നും അതേ സ്ഥലത്ത് ജോലി തുടരുന്നു. ആദ്യകാ ലങ്ങളിൽ 20 രൂപയായിരുന്നു വാഹനങ്ങളും രണ്ട് ഭാഗങ്ങളി ലും എഴുതാൻ വാങ്ങിയിരു ന്നത്. ഇന്ന് നാല് ഭാഗങ്ങൾ ക്കും കുടി 300 രൂപയാണ് ഈ ടാക്കുന്നത്. ബാല്യം തൊട്ടേ യുണ്ടായിരുന്നു എഴുത്തി നോടും വരയോടും പ്രത്യേക താൽപര്യം. വാഹനങ്ങൾക്ക് പുറമെ ചുമരെഴുതുന്നതിലും സജീവമായിരുന്നു മുഹമ്മദ ലി. ഒരു ദിവസം ഏതാണ്ട് 15 വാഹനങ്ങളെങ്കിലും എത്തും നമ്പറും പേരുമെഴുതിക്കാൻ. രാവിലെ ഏഴിന് തുടങ്ങുന്ന ജോലി വൈകുന്നേരം ആറ് രെ നീളും. സഹോദരനായ എം.പി ഷമലാണ് ഇപ്പോൾ കൂടെയുള്ളത്.

ഇവിടെയെത്തിയാൽ ഭം ഗിയിലും വേഗത്തിലും കാ ര്യം സാധിക്കുമെന്നതാണ് ആളുകളെ ആകർഷിക്കാൻ പ്രധാന കാരണം. വശങ്ങളിൽ പ്രത്യേകം ചിത്രം വേണമെ ങ്കിൽ അതും ചെയ്‌തുനൽ കും. "മരത്തണലിലായതി നാൽ ഇവിടെയെത്തുന്നവർ ക്കും മുഷിപ്പ് അനുഭവപ്പെടില്ല.

മരത്തണലിൽ കാറ്റേറ്റ് വിശ്രമിക്കാൻ സൗകര്യമുള്ള തിനാൽ ആളുകളെ വീണ്ടും ഇവിടേക്ക് തന്നെ ആകർഷി പ്പിക്കുകയാണ്'.. 15 വർഷത്തി ലധികമായി ഇവിടെ വന്ന് ന മ്പർ എഴുതിക്കുന്ന താഴെചൊവ്വ സ്വദേശിയായ ഓട്ടോ ഡ്രൈ വർ രമേശൻ്റെ വാക്കുകളാ ണിത്. വർഷങ്ങൾക്ക് മുമ്പു ണ്ടായ അനുഭവവും ഓർത്തെ ടുക്കുകയാണ് മുഹമ്മദലി. അതൊരു പുതിയ വാഹനമായിരുന്നു.

 പാപ്പിനിശ്ശേരി സ്വദേശിയുടേത്. ഇവിടെ നിന്ന് ന മ്പറെഴുതി പോകവേ തെങ്ങിലിടിച്ച് അപകടത്തിൽപെട്ട ആ യുവാവ് മരിച്ചു. തന്റെ ജീ വിതത്തിലെ മറക്കാനാകില്ല അന്നത്തെ ആ അപകടം. കര വിരുതഴക് കൊണ്ട് ജീവിതം കരുപ്പിടുപ്പിച്ച മുഹമ്മദലി ഓർമകളും അനുഭവങ്ങളുമാ യാണ് തൊഴിലിടത്തിൽ യാ ത്ര തുടരുന്നത്. മുസ്‌ലിംലീഗ് പ്രവർത്തകനായ മുഹമ്മദലി കണ്ണൂർ നഗരസഭാ കൗൺസി ലറുമായിട്ടുണ്ട്.

Tags