നായ്ക്കുരണ, ഹെര്‍ബല്‍ വയാഗ്ര, ലൈംഗിക ഉത്തേജനത്തിന് അത്യുത്തമം, ഷുഗറും നിയന്ത്രിക്കാം
നായ്ക്കുരണയെന്ന് കേള്‍ക്കാത്തവര്‍ അപൂര്‍വമായിരിക്കും. ഇതിന്റെ പൊടി ശരീരത്തിലെവിടെയെങ്കിലും സ്പര്‍ശിക്കുകയാണെങ്കില്‍ മണിക്കൂറുകളോളം ചൊറിയേണ്ടിവരും. നായ്ക്കുരണയുടെ ചൊറിച്ചില്‍ കാരണം പലരും ഇത് ദുരുപയോഗം ചെയ്ത വാര്‍ത്തകള്‍ സാധാരണമാണ്. എന്നാല്‍, ഹെര്‍ബല്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന നായ്ക്കുരണ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് അത്യുത്തമമെന്ന് കണ്ടെത്തിയിട്ടുണ്ട്.
tRootC1469263">ലൈംഗിക ഉത്തേജനത്തിന് മാത്രമല്ല പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നായ്ക്കുരണ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. പുരുഷന്മാരില്‍ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളര്‍ച്ച, ഉദരരോഗങ്ങള്‍, വ്രണങ്ങള്‍, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധചേരുവയില്‍ നായ്ക്കുരണപ്പരിപ്പ് ഉപയോഗിക്കുന്നുണ്ട്.
വേര്, വിത്ത്, ഫലരോമം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങള്‍. ഉണക്കി കുരു വേര്‍തിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലില്‍ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി. പാലില്‍ പുഴുങ്ങിയ കുരു എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെ നില്‍ക്കും. എന്നാല്‍ ഇത് പൊടിച്ചാല്‍ ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതുകൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും എന്നു പറയപ്പെടുന്നു. നായ്ക്കുരണ ഉപയോഗിച്ചുള്ള ചികിത്സ, വന്ധ്യരായ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍, ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍, ഡോപാമിന്‍, അഡ്രിനാലിന്‍, നോറാഡ്രിനാലിന്‍ എന്നിവയുടെ അളവ് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനം വെളിപ്പെടുത്തുന്നു. കൂടാതെ, ചികിത്സയ്ക്ക് ശേഷം വന്ധ്യരായ പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണവും ബീജ ചലനശേഷിയും ഗണ്യമായി വീണ്ടെടുത്തു. ലൈംഗികശേഷിക്കുറവും ലിബിഡോ കുറവും പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് പലപ്പോഴും പ്രശ്നമാകും. ഇത് പരിഹരിക്കാനും നായ്ക്കുരണ പരിപ്പ് ഉപയോഗിച്ചുവരുന്നു.
.jpg)


