സുധാകരന് മോന്‍സണെ ഭയമോ? ക്രൂരനായ ബാലികാ പീഡകനെ ചേര്‍ത്തുപിടിക്കുന്നത് രഹസ്യം പുറത്താകുമെന്നതിനാലോ?

monson mavunkal case crime branch starts interrogating k sud

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ബാലികയെ ക്രൂരമായി പീഡിപ്പിച്ചയാളെന്ന് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത മോന്‍സണിനെതിരെ ഒട്ടേറെ കേസുകളുണ്ട്. പോക്‌സോ കേസില്‍ ജീവിതാവസാനംവരെ ശിക്ഷിക്കപ്പെട്ട മോന്‍സണുമായി അടുത്ത് ബന്ധമുണ്ടായിരുന്ന സുധാകരന്‍ തട്ടിപ്പ് കേസിലെ പ്രതിയായതിനാലാണ് ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയത്.

tRootC1469263">

പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതിയായ മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നെന്ന് പല സാക്ഷികളും ഇതിനകം പറഞ്ഞിട്ടുണ്ട്. എംപി ആകുന്നതിനുമുമ്പ് 2018ലും 2019ല്‍ എംപിയായശേഷവും സുധാകരന്‍ മോന്‍സണുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ കൈയ്യിലുണ്ട്.

ക്രൂരനായ ബാലികാ പീഡകനെന്ന് കോടതി വിധിയെഴുതിയിട്ടും മോന്‍സണെ സുധാകരന്‍ തള്ളിപ്പറയാത്തത് ദുരൂഹമാണ്. കേരള സമൂഹത്തോട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. മോന്‍സണെ തള്ളിപ്പറയില്ലെന്നും പല ഉപകാരങ്ങളും തനിക്ക് ചെയ്ത് തന്നിട്ടുണ്ടെന്നുമാണ് സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

മോന്‍സണ്‍ തന്റെ ശത്രുവല്ല, അയാള്‍ക്ക് കുറ്റബോധമുണ്ട്, മാപ്പു പറഞ്ഞതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്നൊക്കെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെക്കുറിച്ച് സുധാകരന്‍ പറയുന്നത്. സുധാകരന്‍ ഈ രീതിയില്‍ മോന്‍സണിനെ ചേര്‍ത്തുപിടിക്കുന്നത് എന്തുകൊണ്ടെന്നത് ദുരൂഹമാണ്. മോന്‍സണെ പിണക്കാതിരിക്കാന്‍ ഓരോ വാക്കിലും സുധാകരന്‍ ശ്രമിച്ചതായി കാണാം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സാമ്പത്തിക പരാധീനത മുതലെടുത്ത് തോക്കുധാരികളായ സുരക്ഷാഭടന്മാരുടെ സംരക്ഷണയിലാണ് മോന്‍സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്നതും പിന്നീട് അലസിപ്പിക്കുന്നതും. നിയമത്തിന്റെ ഒരാനുകൂല്യവും അയാള്‍ അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത്തരമൊരു വ്യക്തിയെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തള്ളിപ്പറയാന്‍ മടിക്കുന്നത്.

മോന്‍സണിനെതിരെ പരാമര്‍ശമുണ്ടായാല്‍ കേസില്‍ തനിക്ക് ദോഷം ചെയ്യുമെന്നതിനാലാകാം സുധാകരന്‍ കുറ്റവാളിയെ കൈയ്യൊഴിയാന്‍ മടിക്കുന്നത്. കേസില്‍ സുധാകരനെതിരെ മോന്‍സണിന്റെ മൊഴികൂടി ഉണ്ടായാല്‍ കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായേക്കും. കൂടാതെ സുധാകരനെ സംബന്ധിച്ച പല രഹസ്യങ്ങളും മോന്‍സണിന്റെ പക്കലുണ്ടെന്നും പറയപ്പെടുന്നു. 2018ല്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കാട്ടേത്ത് വീട്ടില്‍ എബിന്‍ എബ്രഹാമിന്റെ പങ്കാളിത്തത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എബിനാണ് സുധാകരനെ മോന്‍സണുമായി പരിചയപ്പെടുത്തിയത്.