മോദിയുടെ പ്രത്യേക താൽപര്യം തുണയായി :കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയായ സി. സദാനന്ദൻ ഇനി കണ്ണൂർ ജില്ലയിലെ നാലാമത്തെ രാജ്യസഭാ എം.പിയാകും

Modi's special interest helped: C. Sadanandan, a victim of violent politics in Kannur, will now become the fourth Rajya Sabha MP from Kannur district.
Modi's special interest helped: C. Sadanandan, a victim of violent politics in Kannur, will now become the fourth Rajya Sabha MP from Kannur district.

കണ്ണൂർ: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. സദാനന്ദൻ കൂടി രാജ്യസഭയിലെത്തുന്നു. ഇതോടെ കണ്ണൂരിൽ നിന്നുള്ള രാജ്യസഭാഎം.പിമാരുടെ എണ്ണം നാലായി ഉയരും. ഡോ. വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് എന്നിവരാണ് നിലവിൽ കണ്ണൂരുകാരായ എം.പിമാർ. ഇതുകൂടാതെ കണ്ണൂർ പയ്യന്നൂർ സ്വദേശി എം.കെ രാഘവൻ കോഴിക്കോടിനെ പ്രതിനിധികരിച്ചും തോട്ടട നടാൽ സ്വദേശി കെ. സുധാകരൻ കണ്ണൂരിനെ പ്രതിനി കരിച്ചും ലോക്സഭയിലേക്ക് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. 

tRootC1469263">

ആറ് എം.പി മാരാണ് കണ്ണൂർ ജില്ലയ്ക്കു ഇതു വരെയായിയുള്ളത്. ആർ.എസ്.എസ് നേതൃ നിരയിൽ നിന്നാണ് സൗമ്യ സ്വഭാവക്കാരനായ സി. സദാനന്ദൻ മാസ്റ്റർ ബി.ജെ.പിയിലേക്ക് കടന്നു വരുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ഇദ്ദേഹം.
സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട  സി സദാനന്ദൻ മാസ്റ്റർ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയായാണ് അറിയപ്പെടുന്നത്.
.കണ്ണൂർ മട്ടന്നൂരിനടുത്തെ ഉരുവച്ചാൽ പെരിഞ്ചേരിസ്വദേശിയായ ഇദ്ദേഹം ബാലഗോകുലത്തിലൂടെയാണ് സംഘ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇരു കാലുകളുംനഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.

അന്ന് ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു സദാനന്ദർ 2016 ല് കൂത്തുപറമ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പദവിയിലൂടെ സിപി.എം
അക്രമരാഷ്ട്രീയം ചർച്ചയക്കാനാണ്  ബിജെപി നീക്കം 1994 ജനുവരി 25നാണ് രാത്രി 8.30 ന് ഉരുവച്ചാലിൽ ബസിറങ്ങിയപ്പോൾ സി. സദാനന്ദൻ മാസ്റ്ററെ സി.പി.എം പ്രവർത്തകർ വെട്ടിയത്. അദ്ദേഹത്തിൻ്റെ ഇരുകാലുകളും വെട്ടിമാറ്റി. ഇതിനെ തുടർന്നാണ് 26 ന് പുലർച്ചെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ എസ്.എഫ്.ഐ നേതാവ് കെ.വി സുധീഷ് കൊല്ലപ്പെടുന്നത്. കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു കെ.വി സുധീഷിൻ്റെത്.

Tags