പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാക്കളും കുടുങ്ങും ; ചേരാനല്ലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വിധി വീണ്ടും ചർച്ചയാകുന്നു

Parents to face consequences if minors drive vehicles; High Court ruling back in the spotlight following the Cheranalloor accident.2

മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരം, പ്രായപൂർത്തിയാകാത്തയാൾ നിയമലംഘനം നടത്തിയാൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം. നിയമത്തിൽ പറയുന്ന സാഹചര്യങ്ങളിൽ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. നിയമലംഘനം നടത്തിയ കുട്ടിക്ക് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ലഭിക്കുന്നതിനും അയോഗ്യതയുണ്ടാകും. എന്നാൽ നിയമത്തിൽ പറയുന്ന ഒഴിവുകളും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും നടപടികൾ.  

 കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തോടെ, പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലും രക്ഷിതാക്കളുടെ ഉത്തരവാദിത്വവും വീണ്ടും ചർച്ചയാകുന്നു. ഇത്തരം സംഭവങ്ങളിൽ വാഹനമോടിച്ച കുട്ടിക്കെതിരെ മാത്രമല്ല, വാഹനം നൽകുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്ത രക്ഷിതാവിനോ വാഹന ഉടമയ്ക്കോ എതിരെയും നിയമനടപടി സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ.  

2024 ജൂൺ 24ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന കേസുകളിൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ ഉത്തരവാദിയാക്കാൻ മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് തടയാൻ വാഹന ഉടമകളും രക്ഷിതാക്കളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിധി ഓർമിപ്പിക്കുന്നു.  

മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരം, പ്രായപൂർത്തിയാകാത്തയാൾ നിയമലംഘനം നടത്തിയാൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം. നിയമത്തിൽ പറയുന്ന സാഹചര്യങ്ങളിൽ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. നിയമലംഘനം നടത്തിയ കുട്ടിക്ക് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ലഭിക്കുന്നതിനും അയോഗ്യതയുണ്ടാകും. എന്നാൽ നിയമത്തിൽ പറയുന്ന ഒഴിവുകളും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും നടപടികൾ.  

ചേരാനല്ലൂർ അപകടത്തിൽ 17 വയസ്സുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് 57 വയസ്സുകാരനാണ് മരണപ്പെട്ടത്. സംഭവത്തിൽ കുട്ടിക്ക് സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.   

Police charge 17 year old with culpable homicide in Kochi accident case

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്നതും ലൈസൻസില്ലാതെ വാഹനമോടിക്കാൻ അനുവദിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ ജാഗ്രതയും ഉത്തരവാദിത്വവും നിർണായകമാണ്.

Cheranalloor road accident: Judge—father of the 17-year-old who drove the car—to be suspended

അതെ സമയം, ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ ബെൻസ് കാർ ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായതിനാൽ വാഹന ഉടമയെന്ന നിലയിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. 

Tags