വമ്പന്‍ ലാഭം നേടാവുന്ന ഷെയറുകള്‍ ഇതാ, നിക്ഷേപത്തിന് നാലോ അഞ്ചോ ഇരട്ടി കിട്ടിയേക്കാം

Midcap Multibagger

മിഡ്ക്യാപ് സെഗ്മെന്റില്‍ നല്ല ലിക്വിഡിറ്റിയും വളര്‍ച്ചാ സാധ്യതയും ഉള്ളതിനാല്‍ നിക്ഷേപകര്‍ക്ക് ശ്രദ്ധിക്കേണ്ട സ്റ്റോക്കുകളാണ് ഇവ.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുതിയ എഞ്ചിനുകളായ എഐ & ഡാറ്റാ സെന്ററുകള്‍, പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററികള്‍ തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള നാല് മിഡ്ക്യാപ് കമ്പനികള്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ സ്റ്റോക്കുകള്‍ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ കാണിക്കുന്നതായാണ് വിപണി നിരീക്ഷകുടെ വിലയിരുത്തല്‍.


1. TD Power Systems (ടി.ഡി. പവര്‍ സിസ്റ്റംസ്)

ഗ്ലോബല്‍ എഐ ബൂമിനൊപ്പം ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന ശേഷിയുള്ള ജനറേറ്ററുകളും മോട്ടോറുകളും നിര്‍മിക്കുന്നതില്‍ TD Power മുന്നില്‍ നില്‍ക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള ഡാറ്റാ സെന്റര്‍ വിപുലീകരണം കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്റര്‍ നിര്‍മാതാക്കളിലൊന്നാണ് ഇത്. പവര്‍ ജനറേഷന്‍, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍ സെഗ്മെന്റുകളില്‍ ശക്തമായ വളര്‍ച്ച കാണിക്കുന്നു.

2. Quality Power Electrical Equipments

പവര്‍ സെക്ടറിലെ പ്രധാനികളായ Quality Power ഈ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ മള്‍ട്ടിബാഗര്‍ പ്രകടനം കാഴ്ചവച്ച സ്റ്റോക്കുകളിലൊന്നാണ്. ക്വാര്‍ട്ടറിലി വരുമാനവും ലാഭവും വന്‍തോതില്‍ ഉയര്‍ന്നതോടൊപ്പം, അന്താരാഷ്ട്ര ഓര്‍ഡറുകളും വിപുലീകരണവും കമ്പനിയുടെ ഭാവി സാധ്യതകള്‍ ശക്തിപ്പെടുത്തുന്നു. പവര്‍ ഇന്‍ഫ്രയുടെ വളര്‍ച്ചയോടൊപ്പം ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളിലും ഇത് പ്രയോജനം നേടുന്നു.

3. Netweb Technologies

മേക്ക് ഇന്‍ ഇന്ത്യയുടെ മുഖമായി ഉയര്‍ന്നുവരുന്ന Netweb, സൂപ്പര്‍കമ്പ്യൂട്ടിങ്, എഐ സിസ്റ്റങ്ങള്‍, ഡാറ്റാ സെന്റര്‍ സൊല്യൂഷനുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. Vertiv പോലുള്ള ആഗോള കമ്പനികളുമായുള്ള സഹകരണം, ജി.പി.യു. ബേസ്ഡ് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, സ്വയം നിര്‍മിത സിസ്റ്റങ്ങള്‍ എന്നിവ കമ്പനിയെ ഈ മേഖലയിലെ പ്രധാന കളിക്കാരനാക്കുന്നു. ഇന്ത്യയുടെ സോവറിന്‍ എഐ പദ്ധതികളിലും Netweb-ന് നല്ല സാന്നിധ്യമുണ്ട്.

4. Amara Raja Energy & Mobility

പരമ്പരാഗത ലെഡ്-ആസിഡ് ബാറ്ററികളില്‍ നിന്ന് ലിഥിയം-അയണ്‍ സാങ്കേതികവിദ്യയിലേക്ക് വേഗത്തില്‍ മാറുന്ന Amara Raja, ഇ.വി. മൊബിലിറ്റിയിലും എനര്‍ജി സ്റ്റോറേജിലും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നു. 2027-ല്‍ ബള്‍ക്ക് പ്രൊഡക്ഷന്‍ ആരംഭിക്കാനുള്ള പദ്ധതികള്‍, ടെലികോം, ഡാറ്റാ സെന്ററുകള്‍ക്കുള്ള ലിഥിയം ബാറ്ററി വിതരണം, കയറ്റുമതി വിപുലീകരണം എന്നിവ കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നു. 10,000 കോടി നിക്ഷേപ പദ്ധതി ഇതിന്റെ ഭാഗമാണ്.

ഈ നാല് കമ്പനികളും ഇന്ത്യയുടെ എഐ, ഡാറ്റാ സെന്റര്‍, ക്ലീന്‍ എനര്‍ജി, ഇലക്ട്രിക് മൊബിലിറ്റി എന്നീ മെഗാ തീമുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മിഡ്ക്യാപ് സെഗ്മെന്റില്‍ നല്ല ലിക്വിഡിറ്റിയും വളര്‍ച്ചാ സാധ്യതയും ഉള്ളതിനാല്‍ നിക്ഷേപകര്‍ക്ക് ശ്രദ്ധിക്കേണ്ട സ്റ്റോക്കുകളാണ് ഇവ.

ഓഹരി നിക്ഷേപം വിപണി റിസ്‌കുകള്‍ക്ക് വിധേയമാണ്. സ്വയെ ഗവേഷണം നടത്തിയോ, ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായി ചര്‍ച്ച ചെയ്‌തോ മാത്രം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുക.
 

Tags