മൈക്രോസോഫ്റ്റ് എഞ്ചിനീയറായിരുന്ന ഇന്ത്യക്കാരന്‍ ഇപ്പോള്‍ റഷ്യയില്‍ തെരുവ് വൃത്തിയാക്കുന്നു, ശമ്പളം ഒരു ലക്ഷം രൂപ
ഗ്ലോബല്‍ ടെക് സ്ലോഡൗണും ഇന്ത്യയിലെ അവസരക്കുറവും കാരണം റഷ്യയിലേക്ക് വന്നതാണ് മുകേഷ്. ഇപ്പോള്‍ ഒരു റോഡ് മെയിന്റനന്‍സ് കമ്പനിയില്‍ 17 ഇന്ത്യക്കാരുടെ ഗ്രൂപ്പിനൊപ്പം തെരുവ് വൃത്തിയാക്കല്‍, മാലിന്യ നീക്കം തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്.
ന്യൂഡല്‍ഹി: ഗ്ലോബല്‍ ടെക് മേഖലയിലെ തൊഴില്‍ നഷ്ടങ്ങള്‍ക്കിടയില്‍, ഒരു ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ അസാധാരണ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായിരുന്ന 26 വയസ്സുള്ള മുകേഷ് മണ്ഡല്‍ ജോലി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തെരുവ് വൃത്തിയാക്കുകയാണ്. മാസം 1,00,000 റൂബിള്‍ (ഏകദേശം 1.1 ലക്ഷം രൂപ) ആണ് ശമ്പളം.
ഗ്ലോബല്‍ ടെക് സ്ലോഡൗണും ഇന്ത്യയിലെ അവസരക്കുറവും കാരണം റഷ്യയിലേക്ക് വന്നതാണ് മുകേഷ്. ഇപ്പോള്‍ ഒരു റോഡ് മെയിന്റനന്‍സ് കമ്പനിയില്‍ 17 ഇന്ത്യക്കാരുടെ ഗ്രൂപ്പിനൊപ്പം തെരുവ് വൃത്തിയാക്കല്‍, മാലിന്യ നീക്കം തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്.
സൗജന്യ താമസം, ഭക്ഷണം, യാത്ര, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ലഭിക്കും. ജോലി എന്തായാലും പ്രശ്‌നമില്ലെന്നാണ് മുകേഷ് പറയുന്നത്. ഞാന്‍ ഇന്ത്യക്കാരനാണ്. ഇന്ത്യക്കാര്‍ക്ക് ജോലി ചെറുതോ വലുതോ ആകുന്നില്ല. ടോയ്ലറ്റ് വൃത്തിയാക്കിയാലും, തെരുവില്‍ ജോലി ചെയ്താലും അതിനെ മാനിക്കുന്നു. ഇത് എന്റെ ഡ്യൂട്ടിയും ഉത്തരവാദിത്തവുമാണ്, അതിനെ ഏറ്റവും നല്ല രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം.
റഷ്യയിലെ തൊഴിലാളി ക്ഷാമം (ജനസംഖ്യ കുറവും യുക്രെയ്ന്‍ സംഘര്‍ഷവും കാരണം) പരിഹരിക്കാന്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ടിന്റെ ഭാഗമാണ് 17 ഇന്ത്യക്കാര്‍ റോഡ് മെയിന്റനന്‍സ് കമ്പനിയില്‍ ചേര്‍ന്നത്. എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഡ്രൈവര്‍മാര്‍, ഫാമര്‍മാര്‍, വെഡ്ഡിങ് പ്ലാനര്‍മാര്‍ തുടങ്ങി വിവിധ പശ്ചാത്തലത്തിലുള്ളവരാണ് ഇവരില്‍.
ഒരു വര്‍ഷം റഷ്യയില്‍ ജോലി ചെയ്ത് പണം സമ്പാദിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകാനാണ് മുകേഷിന്റെ പ്ലാന്‍. ജോലിയുടെ മാന്യത സ്റ്റാറ്റസിനേക്കാള്‍ വലുതാണെന്ന് തെളിയിക്കുന്ന മുകേഷിന്റെ ജീവിതം ലോകമെമ്പാടും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ടെക് ലേ ഓഫുകള്‍ക്കിടയില്‍ അധ്വാനത്തോടുള്ള ആദരവും ധൈര്യവും പ്രകടമാക്കുന്ന യഥാര്‍ത്ഥ പ്രചോദനമാണിതെന്ന് പലരും പ്രതികരിച്ചു.
.jpg)


