വീട്ടിലെ മാലിന്യം നാട്ടുകാര്‍ക്ക് എറിഞ്ഞുകൊടുത്ത മാന്യന്, ഹരിത കര്‍മസേനയ്ക്ക് പണം നല്‍കില്ല, എംജി ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ


ഒരു വനോദ സഞ്ചാരി ആറുമാസം മുന്‍പ് പകര്‍ത്തിയ ദൃശ്യം ആണ് എംജി ശ്രീകുമാറിന് തിരിച്ചടിയായത്. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വീടിന് 25000 രൂപ പിഴ നോട്ടീസ് അയക്കുകയും പിന്നാലെ ഗായകന് പിഴയൊടുക്കുകയായിരുന്നു.
തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന് എം ജി ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നാളുകളായി തുടരുന്ന കാര്യം കൈയ്യോടെ പിടിച്ചപ്പോഴാണ് അദ്ദേഹം പിഴയൊടുക്കിയതെന്നും അല്ലായിരുന്നെങ്കില്‍ ഇത് തുടരുമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ഒരു വനോദ സഞ്ചാരി ആറുമാസം മുന്‍പ് പകര്‍ത്തിയ ദൃശ്യം ആണ് എംജി ശ്രീകുമാറിന് തിരിച്ചടിയായത്. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വീടിന് 25000 രൂപ പിഴ നോട്ടീസ് അയക്കുകയും പിന്നാലെ ഗായകന് പിഴയൊടുക്കുകയായിരുന്നു.
വീടിന് തൊട്ടടുത്ത് ജലാശയങ്ങളുണ്ടെങ്കില് വീട്ടിലെ മാലിന്യമെല്ലാം അതിലേക്ക് വലിച്ചെറിയുക പലരുടേയും ശീലമാണ്. എന്നാല്‍, ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ഒരു വ്യക്തി മാലിന്യം വലിച്ചെറിഞ്ഞത് നാണക്കേടായി. സമ്പത്തും പ്രശസ്തിയും ഉണ്ടെങ്കിലും മലയാളികളുടെ സംസ്കാരമാണ് ഇത് വെളിവാക്കുന്നതെന്നാണ് ചിലര്‍ പ്രതികരിച്ചത്.

എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാര്‍ ആകാം മാലിന്യം വലിച്ചെറിഞ്ഞത്. എന്നാല്‍, മാലിന്യ സംസ്കരണത്തിന് വീട്ടില്‍ സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം എംജി ശ്രീകുമാറിനാണ്.
ഹരിതകര്‍മസേന പോലെ മാലിന്യ നീക്കത്തിന് സര്‍ക്കാര്‍ വലിയ രീതിയില്‍ പരിശ്രമിച്ചുകൊണ്ടിരിക്കെ അതിനോട് പുറംതിരിഞ്ഞ് നില്ക്കുന്ന സമീപനമാണ് പലരുടേയും. എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കര്‍മസേനയ്ക്ക് പണം നല്‍കാറില്ലെന്ന് പഞ്ചായത്ത് പറയുമ്പോള്‍ മാലിന്യം സ്ഥിരമായി കായലില്‍ വലിച്ചെറിയുന്നുണ്ടെന്നത് വ്യക്തമാണ്.
വീട്ടിലെ മാലിന്യം നാട്ടുകാര്‍ക്ക് എറിഞ്ഞുകൊടുത്ത മാന്യന് എന്നാണ് ചിലര്‍ എംജി ശ്രീകുമാറിനെ പരിഹസിച്ചത്. ചാനലില്‍ വന്നിരുന്ന് ഉപദേശിക്കുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അവര്‍ പറയുന്നു.
മാലിന്യം വലിച്ചെറിയുന്നത് തെളിവു സഹിതം പരാതിപ്പെടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം എംജി ശ്രീകുമാറിനെതിരെ പരാതി നല്കിയ തിരുവനന്തപുരം സ്വദേശിക്ക് പാരിതോഷികം നല്‍കും.
Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന