റിപ്പോര്‍ട്ടര്‍ പൂട്ടിക്കാനുള്ള ചാനലുകളുടെ നീക്കം പാളി, ആന്റോയുടെ വെല്ലുവിളിയോടെ മെസ്സി തട്ടിപ്പെന്ന വാര്‍ത്തകള്‍ അപ്രത്യക്ഷമായി, നാണക്കേടിലായത് പ്രശാന്ത് ഐഎഎസ്സും
അര്‍ജന്റീന ടീമിന്റെ സ്‌പോണ്‍സര്‍ ആയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആര്‍ബിസി)യും അതിന്റെ എംഡി ആന്റോ അഗസ്റ്റിനും എതിരെയായിരുന്നു മാധ്യമങ്ങളുടെ പടയൊരുക്കം.
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിച്ച് പ്രദര്‍ശന മത്സരം നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചാനലുകളുടെ നീക്കം പാളി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ എന്‍. പ്രശാന്ത് ഐഎഎസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ചില ദിവസങ്ങളില്‍ മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയ ചാനലുകള്‍ വാര്‍ത്തകളുടെ ആഘോഷം നടത്തിയത്. എന്നാല്‍, ചാനലുകളുടെ അഭ്യൂഹങ്ങള്‍ വെച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുകയാണ്.
അര്‍ജന്റീന ടീമിന്റെ സ്‌പോണ്‍സര്‍ ആയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആര്‍ബിസി)യും അതിന്റെ എംഡി ആന്റോ അഗസ്റ്റിനും എതിരെയായിരുന്നു മാധ്യമങ്ങളുടെ പടയൊരുക്കും. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ടര്‍ മലയാളത്തിലെ മുന്‍നിര ചാനലായി മാറിയതോടെ മറ്റു ചാനലുകളുടെ റേറ്റിങ്ങില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇത് മറികടക്കാനായിരുന്നു പ്രശാന്തിന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചുള്ള നീക്കം.
മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ അര്‍ജന്റീന ടീമിനെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തു. ആന്റോ അഗസ്റ്റിന്‍ അവകാശപ്പെട്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായാണ്. പണമടച്ചെങ്കിലും അര്‍ജന്റീന ടീം എത്തിയില്ല.
ഏകദേശം 126-130 കോടി രൂപ (15 മില്യണ്‍ ഡോളര്‍) നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കരാറില്ലെന്നും പണം നല്‍കിയില്ലെന്നും നികുതി അടച്ചില്ലെന്നും കള്ളപ്പണമാണെന്നുമെല്ലാമുള്ള ഊഹാപോഹങ്ങള്‍ ചാനലുകള്‍ മിനിറ്റുകളുടെ ഇടവേളയില്‍ നല്‍കുകയുണ്ടായി. ആന്റോ അഗസ്റ്റിന്‍ ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിച്ചതോടെയാണ് മാധ്യമങ്ങള്‍ പതുക്കെ പിന്‍വാങ്ങിയത്.
ആന്റോ അഗസ്റ്റിന്‍ ശക്തമായാണ് പ്രതികരിച്ചത്. പണം അടച്ചതിന്റെ തെളിവുകളുണ്ടെന്നും നഷ്ടം തങ്ങളുടേതാണെന്നും, ജനങ്ങള്‍ക്ക് നഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണം മെസ്സി വന്നാലും ഇല്ലെങ്കിലും പൂര്‍ത്തിയാക്കുമെന്നും അവകാശപ്പെട്ടു.
പ്രശാന്ത് ഐഎഎസിന്റെ റിപ്പോര്‍ട്ട് ചോര്‍ന്ന് ചാനലുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കിയതിലും ആരോപണങ്ങള്‍ ഉയര്‍ന്നു. മുന്‍ സര്‍ക്കാരിനെതിരായ പകപോക്കലായി ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചു. ചാനലുകള്‍ക്ക് കാര്യമായ നീക്കം നടത്താന്‍ കഴിയാതിരുന്നതും ആന്റോ വെല്ലുവിളിച്ചതും പ്രശാന്തിനും നാണക്കേടുണ്ടാക്കുന്നതാണ്.
.jpg)

