മേലെ ചൊവ്വ മേല്‍പ്പാലം, വികസനത്തിന് എംഎല്‍എ പാരവെക്കുന്നു? ലീഗ് കച്ചവടക്കാര്‍ക്കുവേണ്ടി മോഹനന്റെ രാഷ്ട്രീയക്കളിയെന്ന് ആരോപണം

Mele Chovva Flyover

നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റി, ഡ്രെയ്‌നേജ് ജോലികള്‍ പൂര്‍ത്തിയാക്കി, പൈലിങ് തുടങ്ങി ഏകദേശം 40% പ്രവൃത്തി പൂര്‍ത്തിയായ ഘട്ടത്തിലാണ് ഇത് നിര്‍ത്തിവെക്കാനായി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍.

കണ്ണൂര്‍: ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മേലെ ചൊവ്വ മേല്‍പ്പാല പദ്ധതിക്ക് എംഎല്‍എ ടി ഒ മോഹനന്‍ പാരവെക്കുന്നതായി ആരോപണം. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റി, ഡ്രെയ്‌നേജ് ജോലികള്‍ പൂര്‍ത്തിയാക്കി, പൈലിങ് തുടങ്ങി ഏകദേശം 40% പ്രവൃത്തി പൂര്‍ത്തിയായ ഘട്ടത്തിലാണ് ഇത് നിര്‍ത്തിവെക്കാനായി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍.

എംഎല്‍എയും സംഘവും സ്ഥലം സന്ദര്‍ശിച്ച ശേഷം നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. നാട്ടുകാരും വ്യാപാരികളും ഉന്നയിച്ച ആശങ്കകള്‍ പരിഗണിച്ച് ഉന്നതതല യോഗം വിളിച്ച് പുനഃപരിശോധന നടത്തുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഈ നടപടി വികസന വിരുദ്ധമാണെന്നും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിക്കായി നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ചൊവ്വ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത്, ഈ പ്രദേശത്തെ മുസ്ലീം ലീഗ് അനുഭാവികളായ വ്യാപാരികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് എംഎല്‍എയുടെ ഇടപെടല്‍ എന്നാണ്. പാലം നിര്‍മാണം മൂലം തങ്ങളുടെ ബിസിനസ് ബാധിക്കുമെന്ന ആശങ്ക ചില വ്യാപാരികള്‍ യോഗത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിന് മേല്‍ ഇത്തരം ചെറിയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ശരിയല്ല.

കണ്ണൂര്‍-തലശ്ശേരി-മട്ടന്നൂര്‍ റൂട്ടുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി ഉപേക്ഷിക്കുന്നത് നഗരത്തിന്റെ ഭാവി വികസനത്തെ തടസ്സപ്പെടുത്തും. മട്ടന്നൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം, ബെംഗളൂരു-മൈസൂരു റൂട്ടുകള്‍ എന്നിവയെല്ലാം ഈ ജംഗ്ഷനിലൂടെയാണ്. അശാസ്ത്രീയ പദ്ധതി എന്ന് വിശേഷിപ്പിച്ച് തടഞ്ഞത് യഥാര്‍ത്ഥത്തില്‍ ചില പ്രത്യേക വിഭാഗങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് വ്യാപക പ്രചാരണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ടിങോടെ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ ഭരണമാറ്റത്തോടെ തടസ്സപ്പെടുന്നത്. ഭരണമാറ്റം വന്നതോടെ യുഡിഎഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ശക്തമായി.

മേല്‍പ്പാലെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാതെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുന്നത് വികസനത്തോടുള്ള അവഗണയാണ്. കണ്ണൂരിന്റെ വികസനം തടയുന്ന ഈ നിലപാട് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കേണ്ടതുണ്ട്. വികസനം തടസ്സപ്പെട്ടാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.

Tags