മുകേഷ് അംബാനിയുടെ ബിസിസിനസ് പാര്‍ട്ണറെ അറിയുമോ? 8,300 കോടി രൂപയുടെ ആസ്തി

മുകേഷ് അംബാനിയുടെ ബിസിസിനസ് പാര്‍ട്ണറെ അറിയുമോ? 8,300 കോടി രൂപയുടെ ആസ്തി
rishi malhotra
rishi malhotra

ന്യൂഡല്‍ഹി: ശതകോടീശ്വരനായ മുകേഷ് അംബാനിക്ക് വിപുലമായ ബിസിനസ്സുകളും ബിസിനസ് പങ്കാളികളുടെ ഒരു നീണ്ട നിരയുമുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വിജയകരവും നൂതനവുമായ ബിസിനസ്സ് പങ്കാളികളില്‍ ഒരാളാണ് ജിയോസാവന്‍ ആപ്പിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഋഷി മല്‍ഹോത്ര.

tRootC1469263">

ഈ പ്ലാറ്റ്ഫോമില്‍ ദശലക്ഷക്കണക്കിന് പാട്ടുകളും പോഡ്കാസ്റ്റുകളും ഓഡിയോ ബുക്കുകളും ലഭ്യമാണ്. 'ഇന്ത്യയുടെ ഹോം ഗ്രൗണ്ട് സ്പോട്ടിഫൈ' ആയി ജിയോസാവന്‍ കണക്കാക്കപ്പെടുന്നു. സാവന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഋഷി മല്‍ഹോത്ര. തന്റെ ബിസിനസ്സ് മിടുക്കിലൂടെ കമ്പനിയെ പുതിയ ഉയരത്തിലെത്തിച്ചു.

ഋഷി മല്‍ഹോത്ര വളര്‍ന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടെന്നസി, നാഷ്വില്ലെയിലാണ്. നുസ്രത്ത് ഫത്തേ അലി ഖാന്‍, ലതാ മങ്കേഷ്‌കര്‍, പങ്കജ് ഉദാസ്, ലെഡ് സെപ്പെലിന്‍, മൈല്‍സ് ഡേവിസ് എന്നിങ്ങനെയുള്ള ഇന്ത്യന്‍ സംഗീതജ്ഞരുമായി ഋഷി മല്‍ഹോത്രയ്ക്ക് അടുത്ത ബന്ധമുണ്ടാരുന്നു.

മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലെ സാധ്യതകള്‍ കണ്ടറിഞ്ഞ്, റിഷി മല്‍ഹോത്രയും, വിനോദ് ഭട്ടും, പരംദീപ് സിംഗും ചേര്‍ന്നാണ് സാവന്‍ ഒരു ബി2ബി ബിസിനസായി ആരംഭിച്ചത്. അവര്‍ ഇന്ത്യന്‍ സംഗീതം ഡിജിറ്റൈസ് ചെയ്യുകയും ഐട്യൂണ്‍സിനും ആമസോണിനും വില്‍ക്കുകയും ചെയ്തു. അന്ന് അവര്‍ സാവന്‍ വഴി പ്രതിമാസം 63 ലക്ഷം രൂപ സമ്പാദിക്കുമായിരുന്നു.

സാവന്റെ യഥാര്‍ത്ഥ കഴിവ് മനസ്സിലാക്കിയ റിഷി മല്‍ഹോത്ര സംഗീതത്തെക്കുറിച്ച് എന്തും തിരയാന്‍ കഴിയുന്ന ഒരു സേവനമാക്കി അതിനെ മാറ്റി. പാട്ടിന്റെ പേര്, സിനിമയുടെ പേര്, സംഗീതസംവിധായകന്‍, നടന്‍ അങ്ങിനെ വിവരങ്ങളെല്ലാം ഒരുകുടക്കീഴിലാക്കാന്‍ സാവന് സാധിച്ചു.

2010ല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ സജീവമായപ്പോള്‍ സാവന്‍ ആപ്പിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കി. സ്പോട്ടിഫൈ സൃഷ്ടിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിഷിയും സഹസ്ഥാപകരും ചേര്‍ന്ന് എല്ലാ വിഭാഗം ഇന്ത്യന്‍ ഭാഷകളുടേയും സംഗീതത്തിനായി സാവന്‍ ആരംഭിച്ചത്.

താമസിയാതെ, ഈ മൂസിക് ആപ്പ് ജിയോ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനായ മുകേഷ് അംബാനിയുടെ ശ്രദ്ധ പിടച്ചുപറ്റി. കമ്പനിയില്‍ ഒരു വലിയ തുക നിക്ഷേപിച്ചുകൊണ്ട്, മുകേഷ് അംബാനിയുടെ ജിയോ, സാവനുമായുള്ള ലയനം പ്രഖ്യാപിച്ചു. ഇതോടെയാണ് ആപ്പിന്റെ പേര് ജിയോസാവന്‍ എന്നാകുന്നത്. 2018ലെ ഇടപാട് 1 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലായിരുന്നു. ഇന്ന് ആപ്പിന്റെ മൂല്യം 8300 കോടി രൂപയിലധികം വരും.

 

 

Tags