കൊട്ടിയൂരിലെ ഭക്തജനങ്ങൾക്കായി കുടിവെള്ള വിതരണം ഒരുക്കി മാതൃസമിതി
സങ്കീർണങ്ങളായ ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ, ഭക്ത സഹസ്രങ്ങൾ ഒഴുകിയെത്തുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കര സന്നിധിയിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി മാതൃസമിതിയുടെ കുടിവെള്ള വിതരണം. മകംനാൾ വരെ ഭക്തജനങ്ങൾക്കായി കുടിവെള്ള വിതരണം അക്കരെ സന്നിധിയിൽ നടത്തും.

അപൂർവ്വങ്ങളായ ചടങ്ങുകളാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ. കർണാടകയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും നിരവധി ഭക്തരാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ദർശന പുണ്യം നേടാനായി അക്കരെ സന്നിധിയിലെത്തുന്നത്. ഇത്തരത്തിൽ ദർശനത്തിനായി മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമാവുകയാണ് കൊട്ടിയൂർ പെരുമാൾ മാതൃസമിതി.
ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 4 മണി വരെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ദേവസത്തിന്റെ കുടിവെള്ള വിതരണത്തിന് ഒപ്പം തന്നെയാണ് കൊട്ടിയൂർ പെരുമാൾ മാതൃ സമിതിയും സേവനമായി കുടിവെള്ളം ഭക്തജനങ്ങൾക്ക് നൽകുന്നത്. മണിക്കൂറുകളോളം ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തജനങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. പെരുമാൾ മാതൃസമിതിയിൽ 20 അംഗങ്ങൾ ഉണ്ടെങ്കിലും ദിവസം ഏഴു പേർ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.നിർമ്മല അനിരുദ്ധൻ,ജയശ്രീ,പുഷ്പലത,വസന്തകുമാരി,
ഗീത,ബിന്ദു ശാസ്താ,കൃഷ്ണേന്ദു, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്.
.jpg)

