ധോണിക്കുവേണ്ടി സഞ്ജുവും കൂട്ടരും ഒത്തുകളിച്ചോ?, വിവാദം പുകയുന്നു, ഐപിഎല്‍ ആരാധകരെ പറ്റിക്കലോ?

csk vs rr match

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ കഴിഞ്ഞദിവസം നടന്ന ഐപിഎല്‍ മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ച് ആരാധകര്‍. സ്വന്തം മൈതാനത്ത് എംഎസ് ധോണിയുടെ അവസാന മത്സരമാണെന്ന് കരുതപ്പെട്ട കളിയില്‍ റോയല്‍സ് 5 വിക്കറ്റിന് തോറ്റിരുന്നു. ചെന്നൈയിലെ സ്ലോ പിച്ചില്‍ ടോസ് നേടിയ ടീമുകള്‍ ബൗളിങ് തെരഞ്ഞെടുക്കുമെന്നിരിക്കെ ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം മുതല്‍ ആരാധകര്‍ക്ക് സംശയങ്ങള്‍ പലതാണ്.

രാജസ്ഥാന്‍ റോയല്‍സ് ടോപ്പ്-ഓര്‍ഡര്‍ മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ സ്‌കോര്‍ 150 കടന്നില്ല. ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം മനപൂര്‍വം മെല്ലെപ്പോക്കു നടത്തുന്നതായി സംശയിക്കാവുന്നതാണ്. റിയാന്‍ പരാഗ് (35 പന്തില്‍ 47 നോട്ടൗട്ട്), ധ്രുവ് ജുറല്‍ (18 പന്തില്‍ 28) എന്നിവര്‍ മാത്രമാണ് ബാറ്റുകൊണ്ട് അല്‍പമെങ്കിലും മികച്ച പ്രകടനം നടത്തിയത്. യശസ്വി ജയ്സ്വാള്‍ (21 പന്തില്‍ 24), ജോസ് ബട്ട്ലര്‍ (25 പന്തില്‍ 21), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19 പന്തില്‍ 15) എന്നിവരുള്‍പ്പെടെ ആര്‍ആര്‍ ടോപ്പ് ഓര്‍ഡര്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

രാജസ്ഥാന്‍ റോയല്‍സും, ചെന്നൈ സൂപ്പര്‍ കിങ്‌സും ഒത്തുകളിയെ തുടര്‍ന്ന് വിലക്ക് ലഭിച്ച ടീമുകളാണ്. 2013 സീസണില്‍ വാതുവെപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ഈ ടീമുകളെ ഐപിഎല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന സീസണില്‍, രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ കഠിനശ്രമം നടത്തേണ്ടിവരും. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം സിഎസ്‌കെ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Tags