മണപ്പുറം കവര്‍ച്ച, ധന്യ അതി സമര്‍ത്ഥയെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍, അന്നേ പറഞ്ഞതാണ് മാറ്റണമെന്ന്, വൈറലായി ഒരു കുറിപ്പ്

Dhanya Manappuram
Dhanya Manappuram

കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത അസി. ജനറല്‍ മാനേജര്‍ ധന്യാ മോഹന്‍ അതിസമര്‍ത്ഥയാണെന്ന് മുന്‍ സഹപ്രവര്‍ത്തകനായ പ്രേം ശങ്കര്‍. ഓഡിറ്റിംഗ് ടീമില്‍ അംഗമായിരുന്ന ധന്യയ്ക്ക് തട്ടിപ്പു നടക്കുന്നത് ഏതൊക്കെ വഴിയിലൂടെയാണെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് പ്രേം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ചെറിയ തുകകള്‍ തട്ടിയെടുത്ത് തുടക്കമിട്ട തട്ടിപ്പ് ഓഡറ്റിങ്ങിനിടയിലാണ് കണ്ടെത്തിയത്. 20 കോടിയോളം രൂപ നഷ്ടമായെന്ന് കണ്ടെത്തിയതോടെ ഇവര്‍ കുടുങ്ങുകയും ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ധന്യ വന്‍തോതില്‍ പണം ചെലവഴിച്ചെന്നാണ് സൂചന. ഓണ്‍ലൈന്‍ റമ്മിയിലൂടെ ധന്യയ്ക്ക് രണ്ടുകോടി രൂപ ലഭിച്ചതായും ഇതിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. വലപ്പാട്ട് ആഡംബര വീട് വാങ്ങാനും പണം വിനിയോഗിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും പണം മുടക്കി. ആഡംബര കാറുകളും ധന്യയ്ക്ക് സ്വന്തമായുണ്ട്.

18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ധന്യാ മോഹന്‍ വലപ്പാട്ട് വാടകവീട്ടിലായിരുന്നു നേരത്തെ താമസം. ആറുവര്‍ഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വീട് വാങ്ങിയത്.

ധന്യയെക്കുറിച്ച് പ്രേം ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്,

ഇന്നലെ മുതല്‍ ഈ ന്യൂസ് കണ്ട് കൊണ്ടിരിക്കുകയാണ്... പഴയ കുറച്ചു പേരെ വിളിച്ചു കാരണം ഞാന്‍ 2007-2011 കാലഘട്ടത്തില്‍ മണപ്പുറത്ത് ഐടി ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന സമയത്ത്   ധന്യ ചേച്ചി അവിടെ ഉണ്ട്, best programmer with good business logic (  എനിക്ക് ഗോള്‍ഡ് ലോണ്‍ ബിസിനസിന്റെ ലോജിക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് മെത്തോട് ഒക്കെ പറഞ്ഞു തന്നത്  പുള്ളിക്കാരി ആയിരുന്നു)
ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പുള്ളി ക്കാരി ഇന്റേണല്‍ ഓഡിറ്റിംഗ് ടീമിലേക്ക് മാറി  IT expert for auditing
ഞാന്‍ റിസൈന്‍ ചെയ്തു ഇറങ്ങുമ്പോള്‍ മാനേജ്‌മെന്റ് നോട് പറഞ്ഞതാണ് ... ഇന്റേണല്‍ ഓഡിറ്റ് പ്രോസസ് ( പ്രധാനമായും fake gold കണ്ട് പിടിക്കല്‍ ) ഓട്ടോമാറ്റ് ചെയ്യാനും അതില്‍ ഉള്ളവരെ 3 year കൂടുമ്പോള്‍ മാറ്റണം എന്നും കാരണം സിസ്റ്റത്തിന്റെ ലൂപ്പ് ഹോള്‍ അറിയുന്ന ഒരു വെക്തിക്ക് അതും ഒരു  എക്‌സ്ട്രീം  ടാലന്റ് ഉള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മറിന് ഇത്തരം ലൂപ്പ് ഹോള്‍ അവരുടെ പേഴ്‌സണല്‍  ഫിനാന്‍ഷ്യല്‍ ബെനഫിറ്റ് നു ഉപയോഗിക്കാന്‍ കഴിയും
ചുമ്മാ ക്യാഷ് കിട്ടിയാല്‍ പുള്ളിക്കുമോ
30000 കോടി യുടെ ലോണ്‍ അക്കൗണ്ടില്‍ നിന്നും 10 കോടി ഒക്കെ നിസ്സാരം ചെറിയ ചെറിയ തുകകള്‍ സ്വന്തം അക്കൗണ്ടിലേക്ക്  മാറ്റി അതിന്റെ എന്ററീസ് ഒക്കെ സിസ്റ്റം ത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു ആണ് തുടങ്ങിയത് എന്ന് കേള്‍ക്കുന്നു.അവസാനം ഒറ്റ ട്രാന്‍സാക്ഷന്‍ നില്‍ 80 ലക്ഷം മാറ്റിയപ്പോള്‍ ആണ് പിടിക്കപ്പെടത്
( ഓണ്‍ലൈന്‍ റമ്മി  യും കൃപ്റ്റോ കറന്‍സി യും ഹൈ റിച്ച് ഇന്‍വെസ്‌റ്മെന്റ്  ഒക്കെ കാരണമായി പറയപ്പെടുന്നു )
ഇതൊക്കെ നമ്മുടെ ബാങ്കുകളിലും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലും കോ ഓപറേറ്റീവ്  ബാങ്ക് കളിലും ഓഡിറ്റ് automation ( ഇപ്പോ വേണമെങ്കില്‍ AI audit) ചെയ്യേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു .
(മണപ്പുറം ജൂവലറിയുടെ സോഫ്ട്വെയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പുള്ളിക്കാരി  തന്നെയാണ് എനിക്ക് വിവിധ rounding off methods പറഞ്ഞു തന്നത്  അപ്പോ example  ആയി floor round off ഉപയോഗിച്ച് വെറും ചില്ലറ പൈസകള്‍ വെച്ച് കോടി കള്‍ സമ്പാദിച്ച ഏതോ ഒരു ബാങ്കിംഗ് കഥയും പറഞ്ഞിരുന്നു എന്ന് തോന്നുന്നു )
'A lack of perfect systems and processes in place can be dangerous if employees are aware of the gaps, as they may be tempted to exploit them for perosnal gain or engage in illegal activities.'

ഇന്നലെ മുതല്‍ ഈ ന്യൂസ് കണ്ട് കൊണ്ടിരിക്കുകയാണ്... പഴയ കുറച്ചു പേരെ വിളിച്ചു കാരണം ഞാന്‍ 2007-2011 കാലഘട്ടത്തില്‍ മണപ്പുറത്ത് ഐടി ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന സമയത്ത്   ധന്യ ചേച്ചി അവിടെ ഉണ്ട്, best programmer with good business logic (  എനിക്ക് ഗോള്‍ഡ് ലോണ്‍ ബിസിനസിന്റെ ലോജിക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് മെത്തോട് ഒക്കെ പറഞ്ഞു തന്നത്  പുള്ളിക്കാരി ആയിരുന്നു) ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പുള്ളി ക്കാരി ഇന്റേണല്‍ ഓഡിറ്റിംഗ് ടീമിലേക്ക് മാറി  IT expert for auditing  ഞാന്‍ റിസൈന്‍ ചെയ്തു ഇറങ്ങുമ്പോള്‍ മാനേജ്‌മെന്റ് നോട് പറഞ്ഞതാണ് ... ഇന്റേണല്‍ ഓഡിറ്റ് പ്രോസസ് ( പ്രധാനമായും fake gold കണ്ട് പിടിക്കല്‍ ) ഓട്ടോമാറ്റ് ചെയ്യാനും അതില്‍ ഉള്ളവരെ 3 year കൂടുമ്പോള്‍ മാറ്റണം എന്നും കാരണം സിസ്റ്റത്തിന്റെ ലൂപ്പ് ഹോള്‍ അറിയുന്ന ഒരു വെക്തിക്ക് അതും ഒരു  എക്‌സ്ട്രീം  ടാലന്റ് ഉള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മറിന് ഇത്തരം ലൂപ്പ് ഹോള്‍ അവരുടെ പേഴ്‌സണല്‍  ഫിനാന്‍ഷ്യല്‍ ബെനഫിറ്റ് നു ഉപയോഗിക്കാന്‍ കഴിയും  ചുമ്മാ ക്യാഷ് കിട്ടിയാല്‍ പുള്ളിക്കുമോ  30000 കോടി യുടെ ലോണ്‍ അക്കൗണ്ടില്‍ നിന്നും 10 കോടി ഒക്കെ നിസ്സാരം ചെറിയ ചെറിയ തുകകള്‍ സ്വന്തം അക്കൗണ്ടിലേക്ക്  മാറ്റി അതിന്റെ എന്ററീസ് ഒക്കെ സിസ്റ്റം ത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു ആണ് തുടങ്ങിയത് എന്ന് കേള്‍ക്കുന്നു.അവസാനം ഒറ്റ ട്രാന്‍സാക്ഷന്‍ നില്‍ 80 ലക്ഷം മാറ്റിയപ്പോള്‍ ആണ് പിടിക്കപ്പെടത് ( ഓണ്‍ലൈന്‍ റമ്മി  യും കൃപ്റ്റോ കറന്‍സി യും ഹൈ റിച്ച് ഇന്‍വെസ്‌റ്മെന്റ്  ഒക്കെ കാരണമായി പറയപ്പെടുന്നു )  ഇതൊക്കെ നമ്മുടെ ബാങ്കുകളിലും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലും കോ ഓപറേറ്റീവ്  ബാങ്ക് കളിലും ഓഡിറ്റ് automation ( ഇപ്പോ വേണമെങ്കില്‍ AI audit) ചെയ്യേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു . (മണപ്പുറം ജൂവലറിയുടെ സോഫ്ട്വെയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പുള്ളിക്കാരി  തന്നെയാണ് എനിക്ക് വിവിധ rounding off methods പറഞ്ഞു തന്നത്  അപ്പോ example  ആയി floor round off ഉപയോഗിച്ച് വെറും ചില്ലറ പൈസകള്‍ വെച്ച് കോടി കള്‍ സമ്പാദിച്ച ഏതോ ഒരു ബാങ്കിംഗ് കഥയും പറഞ്ഞിരുന്നു എന്ന് തോന്നുന്നു )  'A lack of perfect systems and processes in place can be dangerous if employees are aware of the gaps, as they may be tempted to exploit them for perosnal gain or engage in illegal activities.'

Tags