ചായ വിറ്റ് യുവാവ് മാസം നേടുന്നത് 9 ലക്ഷം രൂപ, പ്രചോദനമായത് നരേന്ദ്ര മോദി, ചെറിയ മുതല്‍മുടക്കില്‍ വലിയ ബിസിനസ് തുടങ്ങിയതിങ്ങനെ
ദിവസവും ഏകദേശം 3,000 കപ്പ് ചായ വില്‍ക്കുന്നുവെന്ന് ഉടമയുടെ അവകാശപ്പെടുന്നു. ഒരു കപ്പിന് 10 രൂപ നിരക്കിലാണ് കച്ചവടം. ദിവസം 25,000 മുതല്‍ 30,000 രൂപ വരെ ചായയില്‍ നിന്ന് മാത്രം വരുമാനം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ വീഡിയോയിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഒരു ചായക്കട ഉടമ. ശര്‍മ കഫെ റെസ്റ്റോറന്റ് എന്ന പേരിലുള്ള ചായക്കട നടത്തുന്ന ഈ വ്യക്തി, മാസം ഏകദേശം 9 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുവെന്നും, തന്റെ പ്രചോദനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല സിഇഒ എലോണ്‍ മസ്‌കുമാണെന്നും പറഞ്ഞു.
കണ്ടന്റ് ക്രിയേറ്റര്‍ ആയുഷ് ഗോസ്വാമിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 55-56 വര്‍ഷമായി ഈ ചായക്കട നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ചായ നല്‍കാന്‍ ശ്രമിക്കുന്നെന്നാണ് കടയുടമ പറയുന്നത്.
ദിവസവും ഏകദേശം 3,000 കപ്പ് ചായ വില്‍ക്കുന്നുവെന്ന് ഉടമ അവകാശപ്പെടുന്നു. ഒരു കപ്പിന് 10 രൂപ നിരക്കിലാണ് കച്ചവടം. ദിവസം 25,000 മുതല്‍ 30,000 രൂപ വരെ ചായയില്‍ നിന്ന് മാത്രം വരുമാനം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാസം കണക്കാക്കിയാല്‍ ഇത് ഏകദേശം 7.5 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ ആകാം.
ചായപ്പൊടി, പാല്‍, പഞ്ചസാര, ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി തുടങ്ങിയ ചെലവുകള്‍ കുറച്ചതിനുശേഷമേ യഥാര്‍ത്ഥ ലാഭം കണക്കാക്കാനാകൂ. ഏകദേശം 30-35 പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
ചെറിയ മുതല്‍മുടക്കില്‍ വലിയ ബിസിനസ് തുടങ്ങാന്‍ യുവാക്കള്‍ക്ക് കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം നരേന്ദ്ര മോദിയെയും എലോണ്‍ മസ്‌കിനെയും ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി. എല്ലാവരും താഴെ നിന്നാണ് മുകളിലേക്ക് ഉയരുന്നത്. ഉദാഹരണത്തിന് എലോണ്‍ മസ്‌ക്, നരേന്ദ്ര മോദി. മോദിജി ഒരിക്കല്‍ ചായവാല ആയിരുന്നു, ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എലോണ്‍ മസ്‌ക് ഒരു ചെറിയ ബിസിനസുകാരനായിരുന്നു. ഇന്ന് അദ്ദേഹത്തിന് ബില്യണുകളും ട്രില്യണുകളും വരുമാനമുള്ള കമ്പനികളുണ്ട്. പാരമ്പര്യ സ്വത്തോ സമ്പത്തോ വേണ്ട. താഴെ നിന്ന് പ്രവര്‍ത്തിച്ച് വിജയം നേടാം, അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം ഇങ്ങനെ, ചെറിയ റിസ്‌കുകള്‍ എടുത്ത് തുടങ്ങുക. 10,000, 20,000 അല്ലെങ്കില്‍ 50,000 രൂപയോളം. ചിലപ്പോള്‍ നഷ്ടമാകാം. എന്നാല്‍, അതിലൂടെ മികച്ച പരിചയസമ്പത്ത് ലഭിക്കും. അനുഭവം പ്രധാനമാണെന്ന് കടയുടമ പറയുന്നു.
.jpg)


