രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ജോലി, മാസം 82,000 രൂപ വരുമാനം, പക്ഷെ ഒന്നിനും തികയുന്നില്ല, സൈഡായി മറ്റൊരു ജോലി വേണം, യുവാവിന്റെ ചെലവില്‍ അമ്പരന്ന് സോഷ്യല്‍ മീഡിയ

Salary
Salary

രാവിലെ 9 മുതല്‍ വകിട്ട് 6 വരെ ജോലി ചെയ്യുന്നു. ശമ്പളത്തിന്റെ വലിയൊരു ഭാഗമായ 36,000 രൂപ ഭവനവായ്പ തിരിച്ചടയ്ക്കാനായി വിനിയോഗിക്കും. 46 ലക്ഷം രൂപയാണ് അടച്ചുതീര്‍ക്കാനുള്ളത്.

കൊച്ചി: പ്രതിമാസം 82,000 രൂപ വരുമാനം നേടുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്ന് യുവാവ്. റെഡ്ഡിറ്റില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ സൈഡായി മറ്റൊരു ജോലിക്കുവേണ്ടയുള്ള ഉപദേശമാണ് ഇയാള്‍ക്ക് വേണ്ടത്.

രാവിലെ 9 മുതല്‍ വകിട്ട് 6 വരെ ജോലി ചെയ്യുന്നു. ശമ്പളത്തിന്റെ വലിയൊരു ഭാഗമായ 36,000 രൂപ ഭവനവായ്പ തിരിച്ചടയ്ക്കാനായി വിനിയോഗിക്കും. 46 ലക്ഷം രൂപയാണ് അടച്ചുതീര്‍ക്കാനുള്ളത്. ശേഷിക്കുന്ന തുകയ്ക്ക് ജീവിതം മുന്നോട്ടുപോകില്ലെന്ന് ഇയാള്‍ പറയുന്നു.

tRootC1469263">

തന്റെ പട്ടണത്തില്‍ പരിമിതമായ തൊഴിലവസരങ്ങളും കുടുംബത്തിന്റെ പരിമിതികളും കാരണം ജോലി മാറുകയും എളുപ്പമല്ല. അതിനാല്‍, പ്രതിമാസം 15,000 രൂപ മുതല്‍ 20,000 രൂപ വരെ അധികമായി സമ്പാദിക്കാനുള്ള വഴികള്‍ പറഞ്ഞുതരണമെന്ന് ഇയാള്‍ അഭ്യര്‍ത്ഥിച്ചു.

പബ്ലിക് സ്പീക്കിംഗ്, കസ്റ്റമര്‍ സര്‍വീസ്, ക്യാന്‍വ, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യമുണ്ട്. കൂടാതെ ചരിത്രവും സാഹിത്യവും കൈകാര്യം ചെയ്യും. തന്റെ ഷെഡ്യൂളിന് അനുയോജ്യമായതും മാസം 20,000 രൂപ വരെ നേടാന്‍ കഴിയുന്നതുമായുള്ള ജോലിയാണ് വേണ്ടതെന്ന് യുവാവ് പറഞ്ഞു.

82,000 രൂപ ഒരു മാസം മതിയാകില്ലെന്നത് ഇന്റര്‍നെറ്റിലെ ഒരു വിഭാഗത്തെ അമ്പരപ്പിച്ചു. ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് നൈപുണ്യമുള്ള ജോലി നേടാനാണ് ചിലര്‍ ഉപദേശിച്ചത്. ഓണ്‍ലൈന്‍ വഴി വരുമാനം ഉണ്ടാക്കാന്‍ വഴികളുണ്ട്, അത് വേഗത്തില്‍ സമ്പന്നരാകാനുള്ള പദ്ധതിയല്ല, പക്ഷേ പരിശ്രമം ആവശ്യമാണ്. ഇന്റര്‍നെറ്റ് ബിസിനസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്കൊപ്പം ചേരാമെന്നാണ് മറ്റൊരാളുടെ വാഗ്ദാനം.

പ്രാദേശിക എംബിഎ കോളേജുകളില്‍ ഗസ്റ്റ് ലക്ചറര്‍ റോള്‍ എടുക്കാമെന്നാണെന്നും ഫ്രീലാന്‍സറായി ഡിസൈന്‍ ചെയ്യാമെന്നുമെല്ലാം ചിലര്‍ ഉപദേശിച്ചു. മണിക്കൂറില്‍ 10 ഡോളറിലധികം ലഭിക്കുന്ന ഓണ്‍ലൈന്‍ ജോലികളും ധാരാളമുള്ളതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags