സിനിമ ഒരു ട്രാപ്പ് ആയിരുന്നെന്ന് മമ്മൂട്ടിയുടെ നായിക, മോശം കാര്യങ്ങള്‍ ചിലര്‍ നേരിട്ട് ചോദിച്ചു, ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ

Actress athira
Actress athira

 

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയില്‍ അലയൊലി തീര്‍ക്കുമ്പോള്‍ മുന്‍ നായിക ആതിരയുടെ അഭിമുഖം വീണ്ടും ശ്രദ്ധനേടുന്നു. വിനയന്‍ സിനിമയായ ദാദാസാഹിബില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ രമ്യയാണ് ആതിരയായി മാറിയത്. സിനിമ ട്രാപ്പ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഈ രംഗത്തുനിന്നും രക്ഷപ്പെട്ട് കുടുംബജീവിതം നയിക്കുകയാണ് ആതിര.

സിനിമ ഒരു ട്രാപ്പായിരുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആതിര പറഞ്ഞു. സ്‌ക്രീനിലോ സംസാരത്തിലോ കണ്ട മുഖമായിരുന്നില്ല പലര്‍ക്കും അടുത്തു സംസാരിക്കുമ്പോള്‍. ചില മോശം കാര്യങ്ങള്‍ നമ്മളോട് നേരിട്ട് ചോദിക്കാനോ സംസാരിക്കാനോ അവര്‍ക്ക് യാതൊരു മടിയുമില്ലായിരുന്നു. സിനിമയില്‍ ഒരുപാട് നല്ല ആള്‍ക്കാരുമുണ്ട്. കുറച്ച് ആളുകള്‍ മാത്രമായിരുന്നു ഇത്തരക്കാര്‍.

പൊലീസ് കംപ്ലെയിന്റ് കൊടുക്കാമെന്നു വച്ചാല്‍, സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എന്നുള്ള വാര്‍ത്തകളൊക്കെ ഫോട്ടോ സഹിതം എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ആദ്യത്തെ ഒന്നു രണ്ടു ദിവസം കുഴപ്പമില്ലായിരിക്കും. പിന്നീടാണ് പലരും നമ്മളെ ഈ രീതിയില്‍ സമീപിക്കുന്നത്. നമ്മള്‍ സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത ആളുകള്‍ നമ്മുടെ അടുത്ത് ഇങ്ങനെ പെരുമാറുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയായി പോകുമെന്നും അവര്‍ പറഞ്ഞു.

Also Read: - അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോയെന്ന് സിദ്ദിഖ് ചോദിച്ചതായി നടി, നീണ്ട നഖമുള്ള സ്ത്രീകളോട് ലൈംഗിക താത്പര്യം, അമ്മ ജനറല്‍ സെക്രട്ടറിയും കുരുക്കിലേക്ക്

സിനിമയിലെ മോശം അനുഭവത്തെ തുടര്‍ന്ന് ആതിര കുടുംബജീവിതത്തിലേക്ക് പോവുകയായിരുന്നു. എല്ലാവര്‍ക്കും ആ സാഹചര്യം ചെയ്യാന്‍ പറ്റിയെന്നു വരില്ല.  ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നു. ഒടുവില്‍ എല്ലാം ഒറ്റയടിക്ക് ഇട്ടെറിഞ്ഞു പോരുകയായിരുന്നു. ആരും വിളിക്കാതിരിക്കാന്‍ എന്റെ ഫോണ്‍ നമ്പര്‍ വരെ ഞാന്‍ ഉപേക്ഷിച്ചു. കുറച്ചു വര്‍ഷങ്ങളെടുത്തു സാധാരണ നിലയിലേക്കെത്താനെന്നും എത്രയോ പേര്‍ ആ ട്രാപ്പുകളില്‍ പെട്ട് വേറെ ഭാഷകളില്‍ അഭിനയിച്ച് നശിച്ചു പോകുന്നെന്നും ആതിര പറയുകയുണ്ടായി.

Also Read:- സിദ്ദിഖിൻ്റെ അറസ്റ്റോടെ അമ്മ പിളർന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങൾ തുടങ്ങി 

ഭര്‍ത്താവുദ്യോഗത്തില്‍ ജഗദീഷിന്റെ നായികയായി മുഴുനീള കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. കരുമാടിക്കുട്ടന്‍, കാക്കിനക്ഷത്രം, അണു കുടുംബം. കോം എന്നിവയാണ് ആതിര അഭിനയിച്ച മറ്റു സിനിമകള്‍. നായികാ വേഷത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അവസരം ലഭിച്ചെങ്കിലും അവയൊന്നും വേണ്ടെന്നു വച്ചാണ് സിനിമ ഉപേക്ഷിച്ചത്. ഭര്‍ത്താവിനൊപ്പം കാറ്ററിങ് ജോലി ചെയ്ത് ജീവിക്കുകയാണ് ഇപ്പോള്‍ ആതിര.

Actress athira

 

Tags