നടന വൈഭവത്താൽ മിന്നും താരമായി : 2023 മമ്മൂട്ടിയുടെ വർഷം

നടന വൈഭവത്താൽ മിന്നും താരമായി : 2023 മമ്മൂട്ടിയുടെ വർഷം
നടന വൈഭവത്താൽ മിന്നും താരമായി : 2023 മമ്മൂട്ടിയുടെ വർഷം


റോഷിത്ത് ഗോപാൽ

കണ്ണൂർ: 2023 -ൽ മലയാള ചിത്രങ്ങളിൽ പലതും ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞപ്പോൾ പിടിച്ചു നിന്നത് മമ്മുട്ടിയും 2018 ഉം മാത്രം. നടനെന്ന നിലയിൽ വൈവിധ്യമാർന്ന വേഷ പകർന്നാട്ടം വഴി മമ്മുട്ടി വിസ്മയിപ്പിച്ചപ്പോൾ അത്യന്തം സാങ്കേതിക തികവോടെ ഉള്ളുലയ്ക്കും വിധം പ്രളയകാലം പുനരാവിഷ്കരിച്ച ജൂഡ് ആന്റണിയുടെ 2018 ഉം വമ്പൻ ഹിറ്റുകളിലൊന്നായി മാറി. 30 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയത് 200 കോടിയാണ്.

tRootC1469263">

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച രണ്ടു വേഷങ്ങൾ കണ്ട വർഷമായിരുന്നു 2024. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ സുന്ദരത്തിന്റെ ഒറ്റപ്പെടലും ജീവിതവ്യഥകളും ഇമോഷണൽ ബാലൻസോടെ  മമ്മൂട്ടി സ്ക്രിനിൽ അവതരിപ്പിച്ചപ്പോൾ മെത്തെ ഡ് ആക്റ്റിന്റെ ശക്തിയെന്തെന്ന് പ്രേക്ഷകരും അനുഭവിച്ചു. എന്നാൽ സുന്ദരത്തിന്റെ നിഴൽ പോലും പിന്നീട് വന്ന കാതലിലെ മാത്യു ദേവസിക്കുണ്ടായില്ലെന്നതാണ് മമ്മുട്ടിയുടെ നടന വൈഭവത്തിന് ദൃഷ്ടാന്തമായി ചൂണ്ടികാണിക്കപ്പെടുന്നത്. 

പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വർവർഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതൽ കയ്യടി നേടിയപ്പോൾ തന്റെ നടന വൈഭവം കൊണ്ടു പ്രേക്ഷകരെ ഒരിക്കൽ കൂടി അമ്പരിപ്പിച്ചിരിക്കുകയാണ് മമ്മുട്ടി. നൻപകൽ നേരം മയക്കവും കാതലും സമാന്തര ചലച്ചിത്ര ശ്രേണിയിൽ പെട്ടതാണെങ്കിൽ കൂടിയും ബോക്സ് ഓഫിസിലും ചലനമുണ്ടാക്കിയെന്നതും മമ്മുട്ടിക്ക് നേട്ടമാണ്. പൊലീസ് അന്വേഷണത്തിന്റെ ഉദ്വേഗഭരിതമായ കഥ പറഞ്ഞ കണ്ണൂർ സ്ക്വാഡ് വമ്പൻ ഹിറ്റുകളുടെ ഒന്നാം നിരയിൽ ഇടം പിടിച്ചതോടെ മമ്മൂട്ടി തന്നെയായി 2023 ലെ മിന്നും താരം. 

എന്നാൽ 2023 വിടവാങ്ങുമ്പോൾ വെറും നാല് സൂപ്പർ ഹിറ്റുകൾ മാത്രമാണ് ഇതുവരെയുണ്ടായത്. ഡിസംബർ എട്ടു വരെയുള്ള കണക്കിലെടുത്താൽ 209 സിനിമകളാണ് റിലീസായത്. അതിൽ മുടക്കു മുതൽ സംവിധായകന് തിരിച്ചു നൽകിയത് വെറും 13 സിനിമകൾ മാത്രമാണ്. കണ്ണൂർ സ്ക്വാഡ്, ആർ.ഡി. എക്സ്, രോമാഞ്ചം, 2018 എന്നു സിനിമകളാണ് സൂപ്പർ ഹിറ്റായി മാറിയത്. എന്നാൽ രജനി ചിത്രം ജയിലർ 20 കോടി കേരളത്തിൽ നിന്നും വാരി പോയപ്പോൾ വിജയ് ചിത്രം ലിയോ ഷാറുഖ് ഖാൻ ചിത്രം ജവാൻ എന്നിവയും മികച്ച കലക്ഷൻ കേരളത്തിൽ നിന്നും നേടി.

Tags