മാര്‍ക്കോയും പണിയും കണ്ട് ആഘോഷിക്കുന്ന മലയാളികള്‍ക്കിടയില്‍ ക്രൂരത കൂടുന്നു, വയലന്‍സ് സിനിമകളുടെ സ്വാധീനം വലുത്, കുറ്റബോധമില്ലാതെ ഋതുവും അഫാനും, ഈ സിനിമകള്‍ കുട്ടികളെയെങ്കിലും കാണിക്കാതിരിക്കുക


മാര്‍ക്കോയിലെ വയലന്‍സ് ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വയലന്‍സ് യുവാക്കളെ സ്വാധീനിക്കുമെന്നും ക്രൂരത ചെയ്യാനുള്ള പ്രചോദനമാകുമെന്നും വിമര്‍ശനമുയര്‍ന്നു.
കൊച്ചി: നടന് ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തീയേറ്ററില്‍ നിന്നും കോടികള്‍ വാരിയ സിനിമയില്‍ വയലന്‍സിന്റെ അതിപ്രസരമാണ്. കൊല്ലും കൊലയുമെല്ലാം അറപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിച്ച മറ്റൊരു മലയാള സിനിമയില്ലെന്നുതന്നെ പറയാം.
മാര്‍ക്കോയിലെ വയലന്‍സ് ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വയലന്‍സ് യുവാക്കളെ സ്വാധീനിക്കുമെന്നും ക്രൂരത ചെയ്യാനുള്ള പ്രചോദനമാകുമെന്നും വിമര്‍ശനമുയര്‍ന്നു. എന്തുതന്നെയായാലും സിനിമ റിലീസ് ചെയ്തശേഷം ക്രൂരത നിറഞ്ഞ കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിക്കുകയാണ്.

ഋതു ജയനും ചെന്താമരയും ഇപ്പോഴിതാ അര്‍ഫാനും ആ പട്ടികയിലെത്തുകയാണ്. അഞ്ചു പേരെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഫാന് കുറ്റബോധമൊട്ടുമില്ലെന്ന് പോലീസ് പറയുമ്പോള്‍ മലയാളികള്‍ക്ക് സങ്കല്പ്പിക്കാന് പോലുമാകാത്ത രീതിയില്‍ ക്രൂരത വളര്‍ന്നു വരുന്നുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. കൂട്ടക്കൊലപാതകങ്ങള്‍ മാത്രമല്ല, ഒറ്റയായുള്ള കൊലപാതകങ്ങളും വര്‍ധിക്കുന്നുണ്ടെന്ന് ദിനേനയുള്ള വാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്.
മാര്‍ക്കോ സിനിമ കുട്ടികളെപ്പോളും വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്കൂള്‍ പ്രിന്‍സിപ്പലിനോട് തീര്‍ത്തുകളയുമെന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥി മലയാളികളെ ഞെട്ടിച്ചിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് എറണാകുളം ചേന്ദമംഗലത്ത് ഋതു ജയന് എന്ന യുവാവ് മൂന്നു പേരെ കമ്പിവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ കൊലക്കേസില്‍ പരോളിലിറങ്ങിയ ചെന്താമര രണ്ടുപേരെ കൊലപ്പെടുത്തി. ബന്ധുക്കളേയും കാമുകിയേയും കൊലപ്പെടുത്തിയ അഫാനും ഈ പട്ടികയിലെത്തുമ്പോള് ക്രൂരരംഗങ്ങള് കുത്തിനിറച്ച സിനിമകളുടെ സ്വാധീനം വീണ്ടും ചര്‍ച്ചയാവുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ ഇറങ്ങിയിട്ടുള്ള വയലന്‍സ് സിനിമകളില്‍ മുന്‍നിര സ്ഥാനം നേടുന്നതാണ് മാര്‍ക്കോ. ജോജു ജോര്‍ജിന്റെ പണിയും ഈ ഗണത്തില്‍ പെടുന്നതുതന്നെ. വയലന്‍സിന്റെ അതിപ്രസരമുള്ള കില്‍ എന്ന സിനിമയ്ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സ്ത്രീകളേയും കുട്ടികളേയും ഇത്തരം സിനിമകള്‍ കാണിക്കാതിരിക്കാനുള്ള വകതിരിവ് മലയാളികള്‍ക്കുണ്ടാകണം. കേരളത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്നും യുവാക്കള്‍ക്കിടയിലെ ക്രൂരതയ്ക്ക് വലിയ കാരണമാകുന്നുണ്ട്. സര്‍ക്കാരിനൊപ്പം സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ ഇത്തരം ദുഷ്പ്രവണതകളെ ഇല്ലാതാക്കാനാകില്ല.