പൃഥ്വിയും കുഞ്ചാക്കോയും നേതൃത്വം വഹിക്കുന്ന പുതിയ താര സംഘടന, ഒപ്പം പാര്‍വതിയും റിമയും, ദിലീപിന്റെ ആധിപത്യം ഇനി നടപ്പില്ല


കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ഉരുത്തിരിഞ്ഞ നീക്കങ്ങള്‍ പുതിയ താര സംഘടനയുടെ പിറവിയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. അമ്മ എന്ന ഒറ്റ സംഘടനയിലാണ് ഇപ്പോള്‍ ഭൂരിഭാഗം അഭിനേതാക്കളും അംഗങ്ങളായിട്ടുള്ളത്. വനിതകള്‍ക്കായി ഡബ്ലുസിസി എന്ന സംഘടനയുണ്ടെങ്കിലും പുതിയ സംഘടന ഇരു വിഭാഗങ്ങളില്‍ നിന്നുള്ളവരും അണിചേരുമെന്നാണ് സൂചന.
tRootC1469263">മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള അമ്മയുടെ എക്‌സിക്യുട്ടീവ് ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പുവരെ ഭാരവാഹികള്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ ക്ഷേമ പ്രവര്‍ത്തനവും കൂട്ടായ്മയും ലക്ഷ്യമാക്കിയുള്ള സംഘടനയാണ് അമ്മ. എന്നാല്‍, വരാനിരിക്കുന്ന പുതിയ സംഘടന ട്രേഡ് യൂണിയന്‍ സ്വഭാവത്തിലുള്ളതായിരിക്കും.

നിയമപ്രകാരമുള്ള അവകാശങ്ങള്‍ നേടിയെടുക്കാനും തൊഴില്‍ സുരക്ഷിതത്വത്തിനും ട്രേഡ് യൂണിയന്‍ സംഘടന അനിവാര്യമാണെന്നാണ് ഒരുവിഭാഗം അഭിനേതാക്കളുടെ വിലയിരുത്തല്‍. വഴങ്ങിക്കൊടുക്കാത്ത നടിമാര്‍ക്ക് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ ട്രേഡ് യൂണിയന് വലിയ പ്രധാന്യമുണ്ട്. അമ്മയുമായി അഭിപ്രായവ്യത്യാസമുള്ളവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്താന്‍ പുതിയ സംഘടന ശ്രമിക്കുമെന്നുറപ്പാണ്.
നടി ആക്രമണ കേസിനുശേഷം താരസംഘടനയില്‍ ചിലര്‍ സജീവമാകാറില്ല. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള യുവ നടന്മാര്‍ നടിക്ക് പിന്തുണ നല്‍കിയിരുന്നതുകൊണ്ടുതന്നെ വിമത സംഘമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. ഡബ്ലുസിസി അംഗങ്ങള്‍ക്കും ഏറെ താത്പര്യമുള്ള വ്യക്തികളാണ് ഇരുവരും. ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘടന രൂപീകൃതമായാല്‍ അത് മലയാള സിനിമയില്‍ പുതിയ വഴിത്തിരിവുണ്ടാക്കും.
നേരത്തെ ദിലീപിനെ സംരക്ഷിക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ വ്യക്തിയാണ് പൃഥ്വിരാജ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മോഹന്‍ലാല്‍ മൗനമായിരുന്നപ്പോഴും പൃഥ്വിരാജ് റിപ്പോര്‍ട്ടിന് പിന്തുണയുമായെത്തി. അമ്മ സംഘടനയില്‍ അംഗമാണെങ്കിലും പൃഥ്വിരാജ് യോഗങ്ങളില്‍ പങ്കെടുക്കാറില്ല. സംഘടനയിലെ വിമത വിഭാഗം രൂപീകൃതമാകുമെന്ന് ഉറപ്പാകുമ്പോള്‍ ആരൊക്കെയാകും അംഗമാകാനെത്തുക എന്ന ആകാംഷയിലാണ് സിനിമാ ആരാധകര്‍.
നടന്‍ ദിലീപിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ഇപ്പോള്‍ അമ്മ സംഘടനയിലുണ്ട്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. പൃഥ്വിരാജിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശത്തോട് ദിലീപിന്റെ അടുത്ത സുഹൃത്തായ ധര്‍മ്മജന്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. പുതിയ സംഘടന വരുന്നതോടെ സിനിമാ മേഖലയിലെ ഈ പവര്‍ ഗ്രൂപ്പിന് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.