സിനിമാ മേഖലയില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്, പൊളിഞ്ഞ സിനിമകളും വമ്പന്‍ കളക്ഷന്‍ കാണിക്കും, സംവിധായകനും തിരക്കഥാകൃത്തും ഇതുപറഞ്ഞ് കൂടുതല്‍ സിനിമകള്‍ നേടാം, നഷ്ടം നിര്‍മാതാവിന് മാത്രം
ഉയര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമയുടെ 'ഹൈപ്പ്' നിലനിര്‍ത്തി, താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അടുത്ത ബജറ്റ് സിനിമകള്‍ നേടാന്‍ സഹായിക്കുന്നു.
കൊച്ചി: മലയാള സിനിമാ വ്യവസായത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ സംബന്ധിച്ച് വമ്പന്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. പൊളിഞ്ഞ സിനിമകള്‍ക്ക് പോലും 'ഹിറ്റ്' സ്റ്റാറ്റസ് നല്‍കി സംവിധായകനും തിരക്കഥാകൃത്തും അടുത്ത പ്രോജക്റ്റുകള്‍ നേടിയെടുക്കുന്ന പ്രവണത തുടരുകയാണ്. യഥാര്‍ത്ഥ നഷ്ടം നിര്‍മാതാവിന് മാത്രമായി വരുന്നുവെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയിലും ഫോറങ്ങളിലും ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്.
മലയാള സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രധാനമായും ഡിസ്ട്രിബ്യൂട്ടര്‍മാരും പ്രൊഡ്യൂസര്‍മാരും പുറത്തുവിടുന്നവയാണ്. സ്വതന്ത്ര ഓഡിറ്റിംഗ് ഇല്ലാത്തതിനാല്‍, ഗ്രോസ് കളക്ഷന്‍ (ടിക്കറ്റ് വില്‍പ്പന), നെറ്റ് കളക്ഷന്‍ (ടാക്‌സ് കഴിഞ്ഞ്), ഷെയര്‍ എന്നിവയില്‍ അവ്യക്തത ഉണ്ടാകാറുണ്ട്.
ഉയര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമയുടെ 'ഹൈപ്പ്' നിലനിര്‍ത്തി, താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അടുത്ത ബജറ്റ് സിനിമകള്‍ നേടാന്‍ സഹായിക്കുന്നു. പ്രൊഡ്യൂസറുടെ പക്കല്‍ ഡിസ്ട്രിബ്യൂഷന്‍, മാര്‍ക്കറ്റിംഗ് ചെലവുകള്‍ കണക്കാക്കിയാല്‍ പല സിനിമകളും ബ്രേക്ക് ഇവന്‍ പോലും ചെയ്യുന്നില്ല.
കഴിഞ്ഞദിവസം മുരളി കുന്നുംപുറത്ത് ആരോപിച്ചത് ശരിയാണെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ റിലീസ് ചെയ്ത പല സിനിമകളും. യഥാര്‍ത്ഥ കളക്ഷനേക്കാള്‍ പെരുപ്പിച്ച് കാട്ടുന്നതിലൂടെ സംവിധായകനാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. സുമതി വളവ് എന്ന സിനിമയിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമായിരുന്നെന്നാണ് മുരളിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുന്നത് ഓവര്‍ ബജറ്റിംഗ് കാരണമാണ്. നിര്‍മാതാക്കളെ തെറ്റിദ്ധരിപ്പിച്ച് ആരംഭിക്കുന്ന സിനിമ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും പ്രതീക്ഷിച്ചതിലും മുന്നും നാലും ഇരട്ടി തുകയാണ് ചെലവാകുന്നത്. കളക്ഷന്‍ കുറയുന്നതോടെ നിര്‍മാതാവ് കടക്കാരനായി മാറും.
നിര്‍മാതാക്കള്‍ വഞ്ചിതരാകുന്നത് പതിവായതോടെ സ്വതന്ത്ര ഓഡിറ്റ് സിനിമാ മേഖലയില്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഷെയര്‍ ബ്രേക്ക്ഡൗണ്‍ പബ്ലിക് ചെയ്യണമെന്നും നിര്‍മാതാക്കള്‍ പെരുവഴിയാകരുതെന്നും ആരാധകര്‍ പറയുന്നു.
.jpg)

