ടോക്‌സിക് സൗഹൃദം, പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ അസ്വസ്ഥനാകും, ഒടുവില്‍ ക്രൂര ബലാത്സംഗവും കൊലപാതകവും, മലപ്പുറത്തെ 16കാരനെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്‌തേക്കും

Malappuram Girl

രണ്ടുതവണ സ്റ്റാക്കിംഗിന് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വരെ അമ്മയോട് തര്‍ക്കിച്ചു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി.

മലപ്പുറം: കരുവാരകുണ്ടില്‍ 14 വയസ്സുകാരിയായ ദളിത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയായ 16 വയസുകാരനായ പ്രതിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൂരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാന്‍ സാധിക്കും.

tRootC1469263">

ജനുവരി 15 ന് സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടിയെ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ശേഷം സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് മടങ്ങിവരാതിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്തദിവസം രാവിലെ വാണിയമ്പലം തൊടിയപുലം റെയില്‍വേ ട്രാക്കിനടുത്തുള്ള കാട്ടുപ്രദേശത്ത് കണ്ടെത്തി. പെണ്‍കുട്ടിയുടെ കൈകളും കാലുകളും സ്‌കൂള്‍ ബാഗിലെ തുണികള്‍ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു, യൂണിഫോം ധരിച്ചിരുന്നു. ബാഗും ചെരുപ്പും സമീപത്ത് തന്നെ കണ്ടെടുത്തു.

വൈകുന്നേരം 5 മണിയോടെ അമ്മയെ വിളിച്ച് വീട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞിരുന്നു. 6 മണിക്ക് ഫോണ്‍ സ്വിച്ച് ഓണ്‍ ആയി. രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ആരോപിതനെ ചോദ്യം ചെയ്തതോടെ കുറ്റകൃത്യം വെളിപ്പെട്ടു. പട്ടണത്തില്‍ നിന്ന് 10 കിലോമീറ്ററിലധികം അകലെയാണ് സംഭവം. ബൈക്ക് ഉപയോഗിച്ചിരിക്കാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്ത് ആണ് കേസില്‍ പിടിയിലായത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും ടോക്‌സിക് സൗഹൃദം ആയിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ സ്ഥിരമായി പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടുതവണ സ്റ്റാക്കിംഗിന് കേസെടുത്തു. ഇതേതുടര്‍ന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വരെ അമ്മയോട് തര്‍ക്കിച്ചു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നും ഭീഷണിപ്പെടുത്തി.

Tags