നാടിൻ്റെ നെഞ്ചകം പൊള്ളിച്ച് നെരിപ്പോടായി മാക്കവും മക്കളും : നീതിക്കായി ദാഹിച്ച് തീ പന്തമേന്തി ജ്വലിച്ചുയർന്നു

makkavum makkalum

 കണ്ണൂർ : ചാല കടവാങ്കോട്ട് മാക്കം ഭഗവതിയുടെയും മക്കളുടെയും കഥപറയുന്ന തോറ്റം പാട്ടിൽ ചാല കിഴക്കെക്കരയോടൊപ്പം കണ്ണൂരിന്റെ നാനാഭാഗത്തുനിന്നുമെത്തിയ ആയിരങ്ങൾ കണ്ണീരണിഞ്ഞു. പാതിവ്രത്യം, സത്യം, ധർമ്മം, നിഷ്‌കളങ്കത എന്നിവയൊക്കെയുമായി ജീവിച്ചുവെങ്കിലും കളളക്കഥ വിശ്വസിച്ചവരുടെ ചതിപ്രയോഗത്താൽ മക്കളെയും കൂട്ടി കിണറ്റിൽ ചാടി ജീവൻ വെടിയേണ്ടി വന്ന മാക്കത്തിന്റെ ജീവിത ദുരന്തം തോറ്റമായി പെയ്തിറങ്ങിയപ്പോൾ ഭക്തജനക്കൂട്ടവും സങ്കടകണ്ണീരണിഞ്ഞു.

tRootC1469263">

താൻ ജീവിച്ച ജീവിതത്തിന്റെ നേർവഴികാരണം മരണശേഷം ഭഗവതിയിൽ ലയിച്ചു വീരപരിവേഷം ലഭിച്ച മാക്കത്തിന്റെയും മക്കളുടെയും പ്രതികാരത്തിന്റെ കഥയും തോറ്റം പാട്ടിലൂടെ ദൃശ്യങ്ങളായി മുൻപിലെത്തിയപ്പോൾ നാടിന്റെ അമ്മയായിമാറിയ മാക്കത്തിനെ ഉപാസിച്ചു ആരാധിച്ചു നാമജപം മുഴക്കി ഭക്തിജനക്കൂട്ടം പ്രാർത്ഥനാ നിർഭരമായി കൈക്കൂപ്പി നിർന്നിമേഷരായി നിലകൊണ്ടു. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നടന്ന തോറ്റം പാട്ടിനു ശേഷം പുലർച്ചെ അഞ്ചരയോടെ മാക്കവും മക്കളും തെയ്യങ്ങൾ നിറ പന്തത്തിന്റെ വെളിച്ചത്തിൽ ഉറഞ്ഞു തുളളുന്നതു ദർശിക്കാനും അനുഗ്രഹം വാങ്ങാനുമുളള പ്രതീക്ഷയോടെയുളള കാത്തുനിൽപായിരുന്നു പിന്നീട്. മാക്കം ദേവസ്ഥാനത്തെത്തി മാക്കത്തിന്റെയും മക്കളുടെയും അനുഗ്രഹം വാങ്ങിയാൽ ദാഹിച്ചുവലഞ്ഞ മാക്കത്തിനും മക്കൾക്കും ആവോളം നറും പാൽ നൽകിയ മുത്തശ്ശിക്കുലഭിച്ച അതേ അനുഗ്രഹം തങ്ങൾക്കും ലഭിക്കുമെന്നാണ്‌ വിശ്വാസം.

The nation's heart was set on fire by the mother and her children: The fire, thirsting for justice, burned brightly.

ചാല കടാങ്കോട്ട് ക്ഷേത്രത്തിലേക്കുളള വഴികളെല്ലം തിറയാട്ടദിനത്തിൽ ഭക്തരുടെ ഒഴുക്കിനാണ് സാക്ഷ്യംവഹിച്ചത്. ഒരുദേശത്തിന്റെ അമ്മയുടെ അരുൾപാടുകൾ കേൾക്കാനും മഞ്ഞൾക്കുറിവിതറി നെറുകൈയിൽ കൈയമർത്തിയുളള സാന്ത്വന വചനം കേട്ടു പൊളളുന്ന മനസുകൾക്ക് ആശ്വാസമാകാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തോറ്റുപോയവരുടെ അമ്മയാണ് കടാങ്കോട്ട് മാക്കം, അവർ തീപന്തായി ജ്വലിച്ചുയരുന്നത് നാടിന്റെ നെഞ്ചകത്തേക്ക് വെളിച്ചം വീശികൊണ്ടാണ്.

കദന കഥയോതി കനലെരിയും നോവുമായി മാക്കവും മക്കളും നിറഞ്ഞാടി പുരുഷ മേധാവിത്വത്തിൻ്റെയും പൊള്ളയായ സദാചാര വിതണ്ഡവാദങ്ങൾക്കും ഇരയാക്കപ്പെട്ട് ആത്മാഹുതി ചെയ്ത മാക്കത്തിന്റെയും മക്കളുടെയും കദന കഥ പറയുന്ന തെയ്യക്കോലങ്ങൾ കാണാൻ ചാല കിഴക്കേക്കര യിൽ  പുലർച്ചെ മുതൽ ആയി രക്കണക്കിന് ഭക്തജനങ്ങൾ കണ്ണിലൊണ്ണയൊഴിച്ച് ഭക്ത്യാദരങ്ങളോടെ കാത്തുനിന്നു. ഇന്ന് പുലർച്ചെ വരെ നീണ്ട തോറ്റംപാട്ടിനുശേ ഷം മാക്കം ഭഗവതി, മക്കളായ ചാത്തു, ചീരു എന്നീ തെയ്യങ്ങൾ നിറപന്തങ്ങളോടെ നിറഞ്ഞാടുന്നതുകണ്ടു തൊഴാൻ ജില്ലയ്ക്കകത്തുനിന്നും പുറത്തു നിന്നും വന്ന ഭക്തജനങ്ങൾ ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്ര പരിസരത്ത് കാത്തിരുന്നു.

makkavum makkalum theyyam

ഇന്നലെ വൈകിട്ട് 6ന് തോറ്റം പാട്ട് തുടങ്ങുന്നതു മുതൽ തന്നെ ചാല കിഴക്കേക്കര പുതിയവീട് തറവാട്ടുമുറ്റവും ക്ഷേത്രപരിസരവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പന്ത്രണ്ട് ആങ്ങളമാർ ചേർന്ന് നേർ പെങ്ങളായമാക്കത്തെയും മക്കളെയും കൊ ലചെയ്യുന്ന അനീതികണ്ട് പ്രതി കരിച്ചതിനെ തുടർന്ന് ജീവൻ വെടിയേണ്ടിവന്ന കാട്ടുവാസി മാവിലോനെയും ഇവിടെ കെട്ടിയാടിച്ചു. പുലർച്ചെവരെ നീണ്ട തോറ്റംപാട്ട് അവസാനിച്ച : തിനുശേഷം തെയ്യങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എഴുന്നള്ളു ന്നതിനു മുൻപേ മാവിലോൻ ദൈവം,കോലവും മുറ്റത്തേക്ക് എഴുന്ന ള്ളി. ഗുളികൻ ദൈ എന്നീ തെയ്യങ്ങളെയും കെട്ടി വിഷ്ണുമൂർത്തി, വീരൻ ദൈവത്തെയും കെട്ടിയാടിച്ചു. കത്തുന്ന തീപ്പന്തങ്ങൾ മുടിയിൽ ജ്വലിപ്പിച്ച് മാക്കവും മക്കളും ഭക്തരിൽ തോറ്റുപോയവരുടെ അതിജീവനത്തിൻ്റെ ചുവടുകളുമായി നിറഞ്ഞാടുകയായിരുന്നു. നാടിൻ്റെ നെരിപ്പോടായ അമ്മയും മക്കളും.

Tags