വമ്പന്‍ മുതലാളിമാരുടെ ഹോട്ടലില്‍ റെയ്ഡ് നടത്തിയാല്‍ ഉടന്‍ രാഷ്ട്രീയക്കാര്‍ ഇടപെടും, 21 വര്‍ഷത്തിനിടെ 25 തവണ സസ്‌പെന്‍ഷന്‍ നേടിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറുടെ ജീവിതം ഇങ്ങനെ
മുംബൈ ആസ്ഥാനമായ പാര്‍സി ഡയറി ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യ ബിസിനസ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടുത്ത ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളും ശുചിത്വ വീഴ്ചകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മുംബൈ: മഹാരാഷ്ട്രയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറായ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ തുടരുകയാണ്. മെയ് 25-ന് അദ്ദേഹം ചുമതലയേറ്റതു മുതല്‍ റെയ്ഡുകളും ലൈസന്‍സ് സസ്‌പെന്‍ഷനുകളും വ്യാപകമായി നടക്കുന്നുണ്ട്.
മുംബൈ ആസ്ഥാനമായ പാര്‍സി ഡയറി ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യ ബിസിനസ് ലൈസന്‍സ് FDA സസ്‌പെന്‍ഡ് ചെയ്തു. കടുത്ത ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളും ശുചിത്വ വീഴ്ചകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനതല ക്യാമ്പെയിന്‍ ഭാഗമായി ജൂലൈ 14, 15 തീയതികളില്‍ നടത്തിയ പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്. ഡയറി യൂണിറ്റുകള്‍, ഭക്ഷ്യ നിര്‍മാതാക്കള്‍, റസ്റ്റോറന്റുകള്‍, വെണ്ടര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ട് നടത്തിയ ഈ ഡ്രൈവില്‍ 1.90 കോടി രൂപ മൂല്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
''സേഫ് ഫുഡ്, സേഫ് മെഡിസിന്‍സ്, സേഫ് മഹാരാഷ്ട്ര'' ക്യാമ്പെയിനിന്റെ ഭാഗമായി 2.45 കോടി രൂപ മൂല്യമുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ''രോഗികള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരില്‍ ബ്രാന്‍ഡ് നെയിമുകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം തെറ്റായ മരുന്ന് നല്‍കുന്നതിന് കാരണമാകുന്നത് പൊതുജനാരോഗ്യ പ്രശ്‌നമാണ്,'' എന്ന് കമ്മീഷണര്‍ തുക്കാറാം മുണ്ടെ പറഞ്ഞു. മരുന്നുകളുടെ ബ്രാന്‍ഡിങ്, ലേബലിങ്, മാര്‍ക്കറ്റിങ് നിയമങ്ങള്‍ പാലിക്കേണ്ടത് രോഗി സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറയുന്നു.
പൂണെയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് കേതന്‍ അഗര്‍വാളിന്റെ കൊലപാതക കേസിലെ പ്രതിയായ സിയ ഗോയലിന്റെ കുടുംബത്തിന്റെ സ്‌പൈസ് ആന്റ് ഡ്രൈ ഫ്രൂട്ട്‌സ് ഷോപ്പിനും FDA നോട്ടീസ് അയച്ചു. പരിശോധനയ്ക്ക് ശേഷം തുടര്‍ന്നുള്ള ഉത്തരവ് വരെ ബിസിനസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സിയയുടെ പിതാവ് പ്രവീന്‍ ഗോയല്‍, കൊലപാതക അന്വേഷണത്തില്‍ സഹകരിക്കുന്നതായി പറഞ്ഞെങ്കിലും കുടുംബത്തെ അനാവശ്യമായി ശല്യപ്പെടുത്തുന്നതായി ആരോപിച്ചു.
2005-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടെ 21 വര്‍ഷത്തിനിടെ 25 തവണ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ്. ബീഡ് ജില്ലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുവരുന്ന അദ്ദേഹം അഴിമതി വിരുദ്ധ നിലപാടിനും കര്‍ശന നടപടികള്‍ക്കും പേരുകേട്ടയാളാണ്. മാനുഫാക്ചറേഴ്‌സ്, റീട്ടെയില്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം റെയിഡുകള്‍ നടത്തി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും സാമ്പിളുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ഭക്ഷ്യ മരുന്ന് മേഖലയിലെ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന മുണ്ടെയുടെ നടപടികള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. സത്യസന്ധമായ ബിസിനസുകള്‍ ഭയക്കേണ്ടതില്ലെന്നും നിയമലംഘകര്‍ക്ക് ഒളിത്താവളമില്ലെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
.jpg)

