കുറഞ്ഞ നിക്ഷേപത്തിലൂടെ വമ്പന്‍ വരുമാനം, ഒരു ലക്ഷം രൂപ ഒന്നര കോടി രൂപയാക്കി മാറ്റാം

compound  invest
compound  invest

 

കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച വരുമാനം ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ദീര്‍ഘകാലയളവില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കുമെങ്കിലും ചെറിയ കാലയളവില്‍ ഇത് ഏറെക്കുറെ അസാധ്യമാണ്. പണമിരട്ടിപ്പ് സംഘത്തിന്റേയും ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളിലൂടേയും ഓരോ വര്‍ഷവും കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ വിശ്വസനീയമായ നിക്ഷേപം കണ്ടെത്തേണ്ടത് പ്രധാനമാണ്.

tRootC1469263">

കുറഞ്ഞ നിക്ഷേപത്തില്‍ നിന്ന് നല്ലൊരു തുക സമ്പാദിക്കാമെന്നത് പുതുതായി വരുന്ന പലര്‍ക്കും അറിയില്ല. കോമ്പൗണ്ടിങ് പലിശയിലൂടെ സമ്പാദ്യം നേടാവുന്ന പല വഴികളുമുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോമ്പൗണ്ട് പലിശയെ 'ലോകത്തിലെ എട്ടാമത്തെ അത്ഭുതം' എന്നാണ് വിശേഷിപ്പിച്ചത്.

കോമ്പൗണ്ടിംഗ് പലിശയിലൂടെ 25 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം രൂപ ഒന്നര കോടി രൂപയാക്കി മാറ്റാം. 1998 ഓഗസ്റ്റില്‍ ആരംഭിച്ച ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് പരിശോധിച്ചുനോക്കുക. ഫണ്ടിന്റെ തുടക്കം മുതല്‍, ഇത് ഓരോ വര്‍ഷവും ശരാശരി 21.72 ശതമാനം റിട്ടേണ്‍ മൂല്യം നല്‍കുന്നു. ഒടുവില്‍ ഇതുവരെയുള്ള 25 വര്‍ഷവും ഏഴ് മാസവും കൊണ്ട്, തങ്ങളുടെ പണം നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ അത് പലമടങ്ങ് വളര്‍ന്നു.

കോമ്പൗണ്ട് പലിശ എന്നത് ഒരാളുടെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയെ സൂചിപ്പിക്കുന്നു. അത് ഓരോ വര്‍ഷവും പ്രധാന തുകയിലേക്ക് ചേര്‍ക്കുന്നു. അതിന്റെ ഫലമായി, നിങ്ങള്‍ക്ക് ആ മുഴുവന്‍ തുകയുടേയും പലിശ ലഭിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇതിലൂടെ, നിങ്ങളുടെ പ്രധാന നിക്ഷേപത്തിന്റെ പലിശ നേടുക മാത്രമല്ല, സമ്പാദിച്ച പലിശയ്ക്ക് പലിശ നല്‍കുകയും ചെയ്യും. പലിശ നിങ്ങളുടെ പ്രധാന ബാലന്‍സിലേക്ക് തിരികെ ചേര്‍ക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് കൂടുതല്‍ പലിശ തരികയും നിങ്ങളുടെ വരുമാനം കൂട്ടുകയും ചെയ്യുന്നതാണ് കോമ്പൗണ്ട് പലിശ. ഈ രീതിയില്‍, എല്ലാ വര്‍ഷവും നിങ്ങളുടെ പലിശ പ്രധാന തുകയിലേക്ക് ചേര്‍ക്കപ്പെടുകയും തുടര്‍ന്ന് ആ മുഴുവന്‍ തുകയുടേയയും പലിശ ലഭിക്കുകയും ചെയ്യും.

5% വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിങ്ങള്‍ 10,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ആദ്യ വര്‍ഷാവസാനം, നിങ്ങള്‍ക്ക് പലിശയിനത്തില്‍ 500 രൂപ ലഭിക്കും. ഇതോടെ നിക്ഷേപത്തിന്റെ ആകെ മൂല്യം 10,500 രൂപയാകും. രണ്ടാം വര്‍ഷത്തില്‍, ആ 10,500 രൂപ അടിസ്ഥാന തുകയായി മാറുന്നു. ആ തുകയ്ക്ക് വീണ്ടും 5% പലിശ നേടിയാല്‍ അത് 525 രൂപയായിരിക്കും. അതിനാല്‍, രണ്ടാം വര്‍ഷത്തിന്റെ അവസാനത്തില്‍, നിക്ഷേപം 11,025 രൂപയായി മാറും.

ഓരോ വര്‍ഷവും ഇങ്ങനെ പലിശ പ്രധാന ബാലന്‍സിലേക്ക് ചേര്‍ക്കുകയും ആകെ തുകയുടെ പലിശ അടുത്തവര്‍ഷം കണക്കാക്കുകയും ചെയ്യും. ഇത് കാലക്രമേണ നിക്ഷേപത്തിന്റെ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. കോമ്പൗണ്ടിങ് പലിശ തരുന്ന മികച്ച നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് വരുമാനത്തിന്റെ കാര്യത്തില്‍ വമ്പന്‍ നേട്ടമുണ്ടാക്കാം.

 

Tags