മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്, പത്രിക തള്ളാന്‍ കോണ്‍ഗ്രസ് ഒത്തുകളിച്ചതോ? ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടാന്‍ പോകുന്നത് വിലയേറിയ ഒരു രാജ്യസഭാ സീറ്റ്
ഒരു പഴയ കേസിന്റെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്ന് ബിജെപി പരാതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും ബിജെപിക്കുവേണ്ടി ഒത്തുകളിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്.
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നുകാട്ടിയാണ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.
പഴയ ഒരു കേസിന്റെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്ന് ബിജെപി പരാതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും ബിജെപിക്കുവേണ്ടി ഒത്തുകളിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്.
മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ക്കായുള്ള തിരഞ്ഞെടുപ്പാണ് ജൂണ്‍ 18-ന് നടക്കാനിരുന്നത്. നിയമസഭയില്‍ ബിജെപിയുടെ ഭൂരിപക്ഷം കണക്കിലെടുത്താല്‍ അവര്‍ക്ക് രണ്ട് സീറ്റുകള്‍ ഏകപക്ഷീയമായി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിക്കും. എന്നാല്‍, മീനാക്ഷി നടരാജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കേസ് വിവരങ്ങള്‍ ചേര്‍ത്തില്ല.
ബിജെപിക്ക് വോട്ട് ചെയ്യുമോയെന്ന് ഭയന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളുരുവിലേക്ക് മാറ്റിയിരുന്നു. അതിനിടെയാണ് പത്രിക തള്ളുന്നത്. ഇതോടെ ബിജെപി ഈ സീറ്റിലും ഏറെക്കുറെ ജയം ഉറപ്പിച്ചുകഴിഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന തീയതിക്ക് ശേഷം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിരത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ജയിക്കില്ല എന്നുറപ്പായിട്ടും ബിജെപി ഇവിടെ പത്രിക നല്‍കിയത് സംശയത്തിന് ബലമേകുന്നു. പത്രിക തയ്യാറാക്കുന്നതില്‍ മനപൂര്‍വം തെറ്റുവരുത്തിയതാണോയെന്ന ചോദ്യമുയരുന്നുണ്ട്.
പത്രിക തള്ളപ്പെട്ടതോടെ മൂന്നാമത്തെ സീറ്റും ബിജെപിക്ക് ഏകപക്ഷീയമായി ലഭിക്കുന്ന സാഹചര്യമായി. മധ്യപ്രദേശ് നിയമസഭയിലെ ഭൂരിപക്ഷം കണക്കിലെടുത്താല്‍ ഇത് ബിജെപിക്ക് വലിയ വിജയമാണ്. കോണ്‍ഗ്രസ് ഉറച്ച സീറ്റ് നഷ്ടപ്പെടുത്തിയത് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി. രാജ്യസഭയിലും ലോക്‌സഭയിലും അംഗബലംകൂട്ടി ഇഷ്ടമുള്ള നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് മധ്യപ്രദേശിലെ സീറ്റ് വിലയേറിയതാണ്.
.jpg)

