ഇന്ത്യയില്‍ സ്വന്തമായി തീവണ്ടി ലഭിച്ചത് ഒരാള്‍ക്കുമാത്രം, അംബാനിക്കും അദാനിക്കും ടാറ്റയ്ക്കും പോലുമില്ല
2007ല്‍ ലുധിയാന-ചണ്ഡീഗഢ് റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ റെയില്‍വേ കുറച്ച് സ്ഥലം എടുത്തതോടെയാണ് കഥ തുടങ്ങുന്നത്.
ന്യൂഡല്‍ഹി: അത്യാധുനിക ആഡംബര വാഹനങ്ങളുടെ വലിയൊരു നിര സ്വന്തമായുള്ളവരാണ് മുകേഷ് അംബാനിയും രത്തന്‍ ടാറ്റയും ഗൗതം അദാനിയുമെല്ലാം. എന്നാല്‍, ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വാഹനത്തിന് ഉടമയായി ഒരിക്കല്‍ സംപുരാന്‍ സിംഗ് എന്ന കര്‍ഷകന്‍. കോടതി വിധിയിലൂടെ ട്രെയിനിന്റെ ഉടമയായ ഏക ഇന്ത്യക്കാരന്‍.
2007ല്‍ ലുധിയാന-ചണ്ഡീഗഢ് റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ റെയില്‍വേ കുറച്ച് സ്ഥലം എടുത്തതോടെയാണ് കഥ തുടങ്ങുന്നത്. ഈ ഭൂമിയില്‍ സംപുരാന്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭാഗവും ഉള്‍പ്പെടുന്നു. ഏക്കറിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് റെയില്‍വേ ഭൂമി ഏറ്റെടുത്തത്. എന്നാല്‍ അയല്‍ ഗ്രാമത്തിലെ ചില കര്‍ഷകര്‍ക്ക് ഭൂമിക്ക് ഏക്കറിന് 71 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു.
നഷ്ടപരിഹാരത്തിലെ ഈ കടുത്ത അസമത്വം സമ്പുരാന്‍ സിംഗിനെ ചൊടിപ്പിച്ചു. അങ്ങനെ അദ്ദേഹം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് 2012ലാണ് സമ്പൂരണ്‍ സിംഗ് കോടതിയിലെത്തിയത്. നിയമനടപടികളുടെ ഫലമായി സമ്പൂര്‍ണ സിങ്ങിന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി അദ്ദേഹത്തിന്റെ നഷ്ടപരിഹാരം ഏക്കറിന് 50 ലക്ഷം രൂപയായി ആദ്യം ഉയര്‍ത്തി. പിന്നീട് അത് ഏക്കറിന് 1.7 കോടി രൂപയായി വീണ്ടും ഉയര്‍ത്തി. ഭൂമി നഷ്ടപരിഹാരത്തിന്റെ കേസുകളിലെ അപൂര്‍വമായ നടപടിയായിരുന്നു ഇത്.
2015-ഓടെ ഈ തുക നല്‍കാനായിരുന്നു നോര്‍ത്തേണ്‍ റെയില്‍വേയോട് കോടതി ഉത്തരവിട്ടത്. എന്നാല്‍, നിശ്ചിത തീയതിക്കകം മുഴുവന്‍ തുകയും കൈമാറുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടു. 42 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഇതിനെതിരെ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിക്കവേ ഡല്‍ഹി-അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്‌സ്പ്രസിന്റെ വരുമാനം സമ്പുരാന്‍ സിംഗിന് കൈമാറാനും 2017 ല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ഉത്തരവിട്ടു. അങ്ങനെ ഫലത്തില്‍ ട്രെയിനിന്റെ താത്കാലിക ഉടമസ്ഥാവകാശം സിങ്ങിനായി.