ഇന്ത്യയില്‍ ടൂറിസ്റ്റായെത്തിയ ഓസ്‌ട്രേലിയന്‍ യുവതി, മൂന്നു മണിക്കൂര്‍ യാത്രയ്ക്കിടെ ടാക്‌സി ഡ്രൈവറുമായി പ്രണയം, ഒടുവില്‍ മടങ്ങിയത് കുടുംബവുമായി

Lorena Stephanie

ഒരു സ്യൂട്ട്‌കേസുമായി തമിഴ്‌നാട്ടിലെ യാത്രയ്‌ക്കെത്തിയ അവര്‍ മടങ്ങിയത് കുടുംബവുമായാണ്. ടാക്‌സി ഡ്രൈവര്‍ ആയിരുന്നു റബീക്കുമായി മൂന്നു മണിക്കൂര്‍ യാത്രയ്ക്കിടെ പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു.

മധുരൈ: രണ്ടു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ നിന്ന് ടൂറിസ്റ്റായി മധുരൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ലോറേന സ്റ്റെഫാനി. ഒരു സ്യൂട്ട്‌കേസുമായി തമിഴ്‌നാട്ടിലെ യാത്രയ്‌ക്കെത്തിയ അവര്‍ മടങ്ങിയത് കുടുംബവുമായാണ്. ടാക്‌സി ഡ്രൈവര്‍ ആയിരുന്നു റബീക്കുമായി മൂന്നു മണിക്കൂര്‍ യാത്രയ്ക്കിടെ പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു.

യാത്രയ്ക്കിടെ സംസാരം തുടങ്ങിയെന്ന് ലൊറേന ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. പെട്ടെന്ന് തന്നെ ഇരുവരും തമ്മില്‍ സൗഹൃദം ഉടലെടുത്തു. ''ഞങ്ങള്‍ ഉടന്‍ തന്നെ ക്ലിക്ക് ചെയ്തു,'' എന്നാണ് ലോറേന ഓര്‍മ്മിക്കുന്നത്. യാത്ര കഴിഞ്ഞും ബന്ധം തുടര്‍ന്നു. സൗഹൃദം പ്രണയമായി മാറി.

റബീക്ക് മുസ്ലിമാണ്. ലോറേന കത്തോലിക്കയും. രണ്ടു മതങ്ങള്‍, രണ്ടു രാജ്യങ്ങള്‍, പൂര്‍ണമായും വ്യത്യസ്ത ലോകങ്ങള്‍. ഞങ്ങളുടെ മതങ്ങള്‍ ഒരിക്കലും പ്രണയത്തിന് തടസ്സമായില്ലെന്ന് ലോറേന പറഞ്ഞു.

കുടുംബങ്ങള്‍ എതിര്‍ത്തു. വിശ്വാസം, സംസ്‌കാരം, ഭാവി എന്നിവയെക്കുറിച്ച് കടുത്ത ചോദ്യങ്ങളും സംഭാഷണങ്ങളും ഉണ്ടായി. എന്നിട്ടും അവര്‍ ഉറച്ചുനിന്നു. ഓരോ തടസ്സവും ഞങ്ങളെ കൂടുതല്‍ മുറുകെ പിടിക്കാന്‍ പ്രേരിപ്പിച്ചു, അവര്‍ പറയുന്നു. ഇന്ത്യയിലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായി.

പിന്നീട് ഏറ്റവും സന്തോഷകരമായ അധ്യായം മകളുടെ ജനനമാണ്. എന്നാല്‍, റബീക്കിന് ഓസ്‌ട്രേലിയന്‍ വിസ ലഭിച്ചില്ല. ലോറേന ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ പ്രസവിക്കുമ്പോള്‍ റബീക്ക് ഇന്ത്യയില്‍ നിന്ന് ഫോണ്‍ നോക്കി കാത്തിരിക്കുകയായിരുന്നു. മകളെ തൊടാന്‍ പോലും കഴിയാത്ത അച്ഛനായി.

ഇപ്പോള്‍ ലോറേനയും മകളും ഓസ്‌ട്രേലിയയിലാണ്. റബീക്ക് ഇന്ത്യയില്‍. ഞങ്ങളുടെ ചെറിയ കുടുംബം രണ്ടു രാജ്യങ്ങളിലായി പരന്നിരിക്കുന്നു. ഞാന്‍ മകളെ ഇവിടെ വളര്‍ത്തുന്നു. റബീക്ക് ഞങ്ങളോടൊപ്പം ചേരാനുള്ള ദിവസത്തിനായി കാത്തിരിക്കുന്നു, ലോറേന കുറിച്ചു. വിസ പ്രക്രിയ തുടരുകയാണ്.

ഇന്ത്യയിലേക്ക് ടൂറിസ്റ്റായി വന്ന് വീടും പങ്കാളിയെയും മകളുടെ അച്ഛനെയും കണ്ടെത്തിയെന്ന് ലൊറേനെ പറയുന്നു. മൂന്നു മണിക്കൂര്‍ ടാക്‌സി യാത്രയില്‍ തുടങ്ങിയ പ്രണയം മതങ്ങളെയും അതിര്‍ത്തികളെയും കുടുംബ എതിര്‍പ്പുകളെയും മറികടന്ന് ഇപ്പോള്‍ സമുദ്രം കടക്കാന്‍ കാത്തിരിക്കുകയാണ്.

Tags