പ്രണയ വിവാഹം ചൂഷണമായി മാറി... ഒടുവിൽ നിയമ പോരാട്ടത്തിലൂടെ ജീവിതം തിരിച്ചു പിടിച്ചു ; പെൺകുട്ടിയെ ചേർത്ത് പിടിച്ച് ഹൈക്കോടതി അഭിഭാഷക വിമല ബിനു

Love marriage turned into exploitation... Finally got her life back through legal battle; High Court lawyer Vimala Binu holds the girl in her arms

ലക്ഷധ്വീപ് ലായിരുന്നു അജിത്തിന്റെ വീട്.... വിവാഹം 2 വർഷത്തെ പ്രണയത്തിനു ശേഷവും എന്നാൽ വിവാഹദിനങ്ങളിൽ തന്നെ, അജിത്തിന്റെ അമ്മയിൽ നിന്നും സാമ്പത്തിക ചൂഷണം ആരംഭിച്ചിരുന്നു..... ആരോടും പറയാതെ പ്രശ്നങ്ങൾ ഉള്ളിലൊതുക്കി പിടിച്ചു നിൽക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും അജിത്തിന്റെ അമ്മ ഓരോരോ കാരണങ്ങൾ കണ്ടെത്തി അജിത്തിനെയും നിഹാരികയേയും അകത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു....  

കൊച്ചി : വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങളിൽ തളർന്നു പോയി നിയമസഹായം തേടേണ്ടി ഒരു പെൺകുട്ടിയെ സ്നേഹവും കരുതലും കൊണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിച്ച അനുഭവം പങ്കുവച്ച് പ്രമുഖ ഹൈക്കോടതി അഭിഭാഷക വിമല ബിനു. സ്നേഹത്തോടെ ആരംഭിച്ച ബന്ധം എങ്ങനെ അവഗണനയിലും അതിക്രമങ്ങളിലും ഒടുവിൽ വേർപിരിയലിലുമെത്തി എന്നതിന്റെ യാഥാർത്ഥ്യചിത്രമാണ് നിഹാരികയുടെ ജീവിതമെന്ന് അഡ്വ. വിമല ബിനു പറയുന്നു. 

Love marriage turned into exploitation... Finally got her life back through legal battle; High Court lawyer Vimala Binu holds the girl in her arms 12

അഡ്വ. വിമല ബിനു പങ്കുവച്ച കുറിപ്പ് 

ഒരുപാട് വേദനയോടെയാണ് നിഹാരികയുടെ mutual divorce petition ഫയൽചെയ്യാൻ പോയത്... സാധാരണ juniors ആണ് mutual ഫയൽ ചെയ്യുക.... പക്ഷേ നിഹാരികക്കു എന്റെ സാമീപ്യം വേണമെന്ന് തോന്നി.....

ഒരുപാട് സ്നേഹിച്ച ഭർത്താവ് അമ്മയുടെയും പെങ്ങളുടെയും ക്രൂരമായ ആക്രമണങ്ങൾക്ക് അവളെ വിട്ടു കൊടുത്തു ഒരു തരി പോലും അവളെ സ്നേഹിക്കാതെ, അവളുടെ ആവശ്യങ്ങളെ പരിഗണിക്കാതെ ചവിട്ടി അരച്ചു ഒഴിഞ്ഞു മാറി പോയപ്പോൾ സ്നേഹവും ജീവിതവും നൽകിയ അവൾ പതറി പോയി... താൻ ഒരു കാലത്തും അജിത്തിനാൽ സ്നേഹിക്കപ്പെട്ടില്ല എന്നത് അവളുടെ കണ്ണീർ തോരാത്ത മഴയാക്കി.....

ലക്ഷധ്വീപ് ലായിരുന്നു അജിത്തിന്റെ വീട്.... വിവാഹം 2 വർഷത്തെ പ്രണയത്തിനു ശേഷവും എന്നാൽ വിവാഹദിനങ്ങളിൽ തന്നെ, അജിത്തിന്റെ അമ്മയിൽ നിന്നും സാമ്പത്തിക ചൂഷണം ആരംഭിച്ചിരുന്നു..... ആരോടും പറയാതെ പ്രശ്നങ്ങൾ ഉള്ളിലൊതുക്കി പിടിച്ചു നിൽക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും അജിത്തിന്റെ അമ്മ ഓരോരോ കാരണങ്ങൾ കണ്ടെത്തി അജിത്തിനെയും നിഹാരികയേയും അകത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കാൻ കഴിയാത്ത വിധം അവൾ ആ വീട്ടിൽ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കപ്പെട്ടു..... ആകെയുണ്ടായിരുന്ന തണൽ എല്ലാം മനസ്സിലാക്കിയ അജിത്തിന്റെ അച്ഛനായിരുന്നു....

എന്നാൽ വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ അദ്ദേഹം kidney പ്രശ്നങ്ങൾ കാരണം treatment നായി പോകേണ്ട വരുകയും നിഹാരികയുടെ സ്വർണം മുഴുവൻ അതിനായി ചിലവാക്കപ്പെടുകയും ചെയ്തു.... ആകെ 26 പവനും നഷ്ടപ്പെട്ടു നിസ്സഹായയായി മാറിയ അവൾ അച്ഛന്റെ മരണശേഷം ഒന്ന് പിടിച്ചു നിൽക്കാൻ പോലുമാവാത്ത വിധത്തിൽ ഭർതൃ മാതാവിന്റെ കുശുമ്പിനും, വഴക്കിനും കീഴടക്കപ്പെട്ടു.....

അജിത്തിന് അമ്മക്ക് മുകളിൽ ഒരു ലോകമില്ലായിരുന്നു..... സ്വന്തം ഇണയെ ഒരു തരത്ത്തിലും മനസ്സിലാക്കാതെ ഒരു stress factor ആയി മാത്രം അജിത് അവളെ കണ്ടു..... വലിയ വഴക്കിലേക്കും separation നിലേക്കും പോയപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു അവൾ എന്റെ അരികിലെത്തിയത്.... സ്നേഹിക്കാൻ മാത്രമറിയാവുന്ന നിഷ്കളങ്കയായ പെൺകുട്ടി..... ചൂഷണം ചെയ്യപ്പെട്ടു തളർന്നു പോയ അവളെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാൻ ഒരല്പം സ്നേഹം മാത്രം മതിയായിരുന്നു... 

Website : https://vimalabinuassociates.in/vimala-binu-a-seasoned-attorney-of-kochi/

Mam എന്ന് വിളിച്ചു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്ത അവളുടെ സങ്കടങ്ങൾ എനിക്കു പതിവാണ്.... എത്രയോ പെൺകുട്ടികൾ.....പുരുഷന് പ്രണയമില്ലായെന്നും അവൻ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം സ്ത്രീയെ സ്വീകരിക്കുന്നു എന്നും ഒരുപാട് ജീവിതങ്ങൾ കണ്ട എനിക്കു തോന്നിയിട്ടുണ്ട്.....

പിന്നീട് അജിത്തിന്റെ വീട് court proceedings വഴി Attach ചെയ്തു എല്ലാം നിഹാരികയ്ക്കു തിരികെ വാങ്ങി നൽകിയപ്പോൾ അവൾപറഞ്ഞു ജീവിതം കൈവിട്ടെങ്കിലും എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തു തിരികെ കിട്ടിയല്ലോ എന്ന്.... അങ്ങനെ അതു തിരികെ വാങ്ങികൊടുത്തു അവളെ യാത്രയാക്കിയപ്പോൾ മനസ്സ് പറഞ്ഞു.... നിന്റെ നിഷ്കളങ്കത തിരിച്ചറിയാൻ ഇനിയൊരു ലോകത്തിനു കഴിയട്ടെ എന്ന്....

Tags