റോഡ് നിയമങ്ങൾ പാലിച്ചിട്ടും പിഴ ; അനീതിക്കെതിരെ കണ്ണൂരിലെ ലോറി ഡ്രൈവർ


ഹെൽമെറ്റ് ധരിക്കാത്തത്, അമിത വേഗതയിൽ വാഹനമോടിക്കുന്നത് , അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങി പലകാരങ്ങളാൽ ഡ്രൈവർമാർക്ക് പോലീസ് പിഴ ഈടാക്കാറുണ്ട്. കൃത്യമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതും ഓരോ ഡ്രൈവര്മാരുടെയും കടമതന്നെയാണ്. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് കണ്ണൂരിലെ ഒരു ഡ്രൈവർ. തനിക്കെതിരെ അനാവശ്യമായി പോലീസ് പിഴ ഈടാക്കിയെന്നാണ് യുവാവിന്റെ ആരോപണം.
കഴിഞ്ഞ ജനുവരിയിലാണ് മംഗലാപുരത്തു നിന്നും പുല്പള്ളിയിലേക്ക് ഗ്യാസ് സിലണ്ടർ ലോറിയുമായി കുറ്റിക്കോൽ സ്വദേശി ഷാജു യാത്ര തിരിക്കുന്നത്. വഴി മദ്ധ്യേ കാസർഗോഡ് ടൌൺ പരിസരത്തുവച്ച് കാൽനടയാത്രക്കാരന് റോഡ് മുറിച്ചുകടക്കുന്നതിനു വേണ്ടി വാഹനം നിർത്തി കൊടുക്കുന്നു. റോഡ് മുറിച്ചു കടന്ന യാത്രക്കാരൻ വീണ്ടും തിരിച്ചു വരുകയും വാഹനത്തിൽ തട്ടുകയും ചെയ്തു.
പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ യാത്രക്കാരൻ മദ്യപിച്ചിരുന്നതായി ഡോക്ടർമാർ മൊഴികൊടുത്തില്ലെന്നും ഷാജു പറയുന്നു. കൂടാതെ യാത്രക്കാരന്റെ കൈവശം നിരവധി നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടിരുന്നെന്നും , അത് പോലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ഷാജു വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ അശ്രദ്ധമായി വാഹനം ഓടിച്ചെന്നാരോപിച്ച് തനിക്കെതിരെ പിഴ ഈടാക്കിയെന്നും ഷാജു ആരോപിക്കുന്നു. തനിക് നേരിടേണ്ടി വന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നിയമ സഹായം തേടുമെന്നും ഷാജു പറഞ്ഞു.
Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട