ബ്ലഡ് പ്രഷറുണ്ടോ, എങ്കില്‍ വെള്ളമടി നിര്‍ത്തിക്കോ, പിന്നെ ഈ കാര്യങ്ങളും

Blood pressure
Blood pressure

മദ്യപിക്കുന്നവരില്‍ തന്നെ പലരീതിയിലുള്ളവരുണ്ട്. ദിവസവും അമിതമായി മദ്യപിക്കുന്നവരും വല്ലപ്പോഴും മദ്യപിക്കുന്നവരുമെല്ലാം ബ്ലഡ് പ്രഷറുണ്ടെങ്കില്‍ മദ്യപാനം ഒഴിവാക്കുകയാകും നല്ലത്.

ജീവിതശൈലി രോഗങ്ങളിലൊന്നായ ഉയര്‍ന്ന ബ്ലഡ് പ്രഷര്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും സാധാരണമാണ്. മുന്‍പ് മധ്യവയസ്സിനുശേഷം മാത്രം കണ്ടുവരുന്ന ബ്ലഡ് പ്രഷര്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടാണ് ചെറുപ്പക്കാരിലും വ്യാപകമാകുന്നത്. ജീവിതശൈലി ക്രമീകരണത്തിലൂടെ ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. അതില്‍ പ്രധാനപ്പെട്ടതാണ് മദ്യപാനം.

tRootC1469263">

മദ്യപിക്കുന്നവരില്‍ തന്നെ പലരീതിയിലുള്ളവരുണ്ട്. ദിവസവും അമിതമായി മദ്യപിക്കുന്നവരും വല്ലപ്പോഴും മദ്യപിക്കുന്നവരുമെല്ലാം ബ്ലഡ് പ്രഷറുണ്ടെങ്കില്‍ മദ്യപാനം ഒഴിവാക്കുകയാകും നല്ലത്. ചെറിയ രീതിയില്‍ പോലും മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്ന് ട്യൂലെന്‍ സര്‍വകലാശാലയില്‍ ഒരു ഗവേഷകന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലായ ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, കുറഞ്ഞതും കൂടിയതുമായ പ്രതിദിന മദ്യപാനം തുടര്‍ച്ചയായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു.

1997 നും 2021 നും ഇടയില്‍ യുഎസ്, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ ഏകദേശം 20,000 മുതിര്‍ന്നവരില്‍ നടത്തിയ ഏഴ് അന്താരാഷ്ട്ര ഗവേഷണ പഠനങ്ങളുടെ സംയോജിത വിശകലനത്തിന്റെ ഫലമാണ് ഈ കണ്ടെത്തലുകള്‍. ദിവസവും ഒരു കുപ്പി ബിയര്‍മാത്രം ഉപയോഗിക്കുന്നതുപോലും ശരീരത്തിന് ഹാനികരമാകും.

മദ്യം രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ ഇടയാക്കും, ഇത് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തെ കൂടുതല്‍ കഠിനമാക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.

35 വയസ്സിന് മുകളിലാണെങ്കില്‍ പതിവായി മദ്യം കഴിക്കുന്നത്, ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം, രക്തക്കുഴലുകള്‍ ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

മദ്യപാനം മാത്രമല്ല ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാന്‍ പുകവലിയും നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഉപ്പിന്റെ അമിത ഉപയോഗവും ഒഴിവാക്കുക. ഉറക്കമൊഴിയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. എല്ലാ ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.

ഉപ്പ് കുറച്ച് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക. കായികമായി സജീവമായിരിക്കേണ്ടത് പ്രധാനമാണ്. പതിവായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കുക.

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മാനസിനെ വിശ്രമിക്കാനും നിയന്ത്രിക്കാനും പഠിക്കുന്നത് വൈകാരികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകളില്‍ വ്യായാമം, സംഗീതം കേള്‍ക്കല്‍, ശാന്തമോ സമാധാനപരമോ ആയ ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ധ്യാനം എന്നിവ ഉള്‍പ്പെടുന്നു.

 

Tags