മുകേഷ് അംബാനിയില്‍ നിന്നും പഠിക്കണം ഈ ഏഴ് ജീവിതശൈലികള്‍, ജീവിതവിജയം ഉറപ്പ്
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നായ അംബാനിമാര്‍ അവരുടെ ബിസിനസ്സിന് മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടവരാണ്. ഊര്‍ജ്ജസ്വലതയും ശ്രദ്ധയും വിജയവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യ ശീലങ്ങള്‍ അവര്‍ പിന്തുരുടരുന്നു.
ഭക്ഷണക്രമം ഒരു മുന്‍ഗണനയാക്കുക
സമീകൃതാഹാരമാണ് അംബാനിമാരുടെ ആരോഗ്യകരമായ ജീവിതശൈലിയുടെ കാതല്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഭക്ഷണമെന്ന് അവര്‍ ഉറപ്പാക്കുന്നു. ജങ്ക് ഫുഡ് ഒഴിവാക്കുകയും വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവരാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവയ്ക്കാണ് പ്രാധാന്യം. ആരോഗ്യം നിലനിര്‍ത്തുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദിവസം മുഴുവന്‍ സുസ്ഥിരമായ ഊര്‍ജ്ജ നില ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. മുകേഷ് അംബാനി വളരെ കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നയാളാണ്. ഗുജറാത്തി ശൈലിയിലുള്ള ആരോഗ്യകരവും പോഷകങ്ങളാല്‍ സമ്പന്നവുമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്.
Also Read:- അംബാനിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാത്ത രണ്ട് സെലിബ്രിറ്റികള്‍ മാത്രം, കോഹ്ലിക്ക് കൈയ്യടിച്ച് ആരാധകര്‍
വ്യായാമം വളരെ പ്രധാനം
നിത അംബാനി, ഫിറ്റ്‌നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ടതാണ്. യോഗ, നീന്തല്‍, നൃത്തം തുടങ്ങി വിവിധ വ്യായാമങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നു. മുകേഷ് അംബാനി തന്റെ തിരക്കുകള്‍ക്കിടയിലും ദൈനംദിന വര്‍ക്കൗട്ടുകള്‍ക്ക് സമയം കണ്ടെത്തുന്നു. ശാരീരികക്ഷമതയോടുള്ള ഈ പ്രതിബദ്ധത അവരെ ആരോഗ്യാവസ്ഥയില്‍ തുടരാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസിക വ്യക്തത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ജലാംശം നിലനിര്‍ത്തുന്നു
ജലാംശം നിലനിര്‍ത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. അംബാനിമാര്‍ ഇത് നന്നായി മനസ്സിലാക്കുന്നു. ദിവസം മുഴുവനും ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ജലാംശം പ്രധാനമാണ്. ബീറ്റ്റൂട്ട് ജ്യൂസ് പോലുള്ള ചില പ്രകൃതിദത്ത പഴച്ചാറുകളിലൂടെയാണ് നിത അംബാനി ശരീരത്തില്‍ ദ്രാവകത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. അവര്‍ പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുകയും ഇളനീര്‍, ഹെര്‍ബല്‍ ടീ, ഫ്രഷ് ജ്യൂസുകള്‍ തുടങ്ങിയ ആരോഗ്യകരമായ ബദലുകളിലേക്ക് പോകുകയും ചെയ്യുന്നു.
സമ്മര്‍ദരഹിതമായ ജീവിതം ശ്രദ്ധാപൂര്‍വം നയിക്കുക
അംബാനിമാര്‍ അവരുടെ ജീവിതത്തില്‍ പലതരം സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരീക്ഷിക്കുന്നവരാണ്. മാനസിക സമാധാനം നിലനിര്‍ത്താന്‍ നിത അംബാനി ധ്യാനം പരിശീലിക്കുന്നു. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും വൈകാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും യോഗ സഹായിക്കും. ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിര്‍ത്തുന്നതിന് സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ശരിയായ ഉറക്കം
ശരിയായ ഉറക്കം അംബാനിമാരുടെ മുന്‍ഗണനയാണ്. ശാരീരിക ആരോഗ്യത്തിനും മാനസിക വ്യക്തതയ്ക്കും വൈകാരിക സ്ഥിരതയ്ക്കും ഉറക്കം അത്യന്താപേക്ഷിതമാണെന്ന് അവര്‍ക്കറിയാം. സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുന്നതിലൂടെയും വിശ്രമകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും, ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ബിസിനസ്സ് ലോകം ഭാരിച്ച ദിവസങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഉറക്കം പ്രധാനമാണെന്ന് കരുതുന്നവരാണ് അംബാനി കുടുംബാംഗങ്ങള്‍.
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കുന്നു
എത്ര തിരക്കിലായാലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും സാമൂഹിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതും അംബാനിമാരുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ്. അവര്‍ പലപ്പോഴും കുടുംബ ആഘോഷങ്ങള്‍, അവധിക്കാലം എന്നിവ ആസ്വദിക്കുന്നു. അത് അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും വൈകാരിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. മിക്കവാറും എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും ഒരു കൂട്ടുകുടുംബമായി ആഘോഷിക്കുന്ന പ്രവണതയാണ് അംബാനിക്കുള്ളത്. സാമൂഹിക ഇടപെടലുകളും ശക്തമായ ബന്ധങ്ങളും മാനസികവും വൈകാരികവുമായ ആരോഗ്യത്തിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനമാണ്.