ഇടതുപക്ഷ രാഷ്ട്രീയം പരാജയപ്പെട്ടിട്ടില്ല ; പരാജയപ്പെട്ടത് ശവതുല്യമായ രാഷ്ട്രീയമെന്ന് മനു തോമസ്

Left politics has not failed; it is the politics of the dead that has failed, says Manu Thomas

"ഇന്ന് പരാജയപ്പെട്ടത് കുറച്ചുപേർ ചേർന്ന് കുറെനാളുകൾ കൊണ്ട് കൊന്നുകളഞ്ഞ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ജഡവസ്തുവാണ്" എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കാതലായ മൂല്യങ്ങൾ തകർക്കപ്പെട്ടതിനെതിരെയുള്ള രൂക്ഷമായ വിമർശനമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം ഉയർത്തുന്നത്.

 കണ്ണൂർ : ഇടതുപക്ഷ രാഷ്ട്രീയം പരാജയപ്പെട്ടിട്ടില്ലെന്നും, ചിലർ ചേർന്ന് ഇല്ലാതാക്കിയ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ജഡാവസ്ഥയാണ് ഇപ്പോൾ പരാജയപ്പെട്ടതെന്നും മനു തോമസ് വെച്ചൂരാത്ത്. തൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

"ഇന്ന് പരാജയപ്പെട്ടത് കുറച്ചുപേർ ചേർന്ന് കുറെനാളുകൾ കൊണ്ട് കൊന്നുകളഞ്ഞ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ജഡവസ്തുവാണ്" എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കാതലായ മൂല്യങ്ങൾ തകർക്കപ്പെട്ടതിനെതിരെയുള്ള രൂക്ഷമായ വിമർശനമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം ഉയർത്തുന്നത്.

#LeftAlternative എന്ന ഹാഷ്‌ടാഗോടെ പങ്കുവെച്ച ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. യഥാർത്ഥ ഇടതുപക്ഷം വിജയിക്കണമെന്നും ഈ രാജ്യത്ത് ഇടതുപക്ഷം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഉള്ള അഭിപ്രായങ്ങളുമായി നിരവധി പേർ പോസ്റ്റിന് താഴെ പ്രതികരിക്കുന്നുണ്ട്. പാർട്ടിയിലെ ജീർണതക്കെതിരെ തുറന്നു പറഞ്ഞു പാർട്ടി വിട്ടു പോയ ആളാണ് മനു തോമസ്.

Tags