മലബാറിലെ തന്നെ ഏറ്റവും വലിയ കവേർഡ് ഡൂം സ്റ്റേജ് ; ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം

The largest covered doom stage in Malabar; the main attraction of the Happiness Festival

 തളിപ്പറമ്പ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി മലബാറിലെ തന്നെ ഏറ്റവും വലിയ കവേർഡ് ഡൂം സ്റ്റേജ് ധർമ്മശാലയിൽ ഒരുങ്ങി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ പടുകൂറ്റൻ വേദി കേരളത്തിലെ സാംസ്കാരിക ഭൂപടത്തിൽ ധർമ്മശാലയ്ക്ക് പുതിയൊരിടം നൽകുകയാണ്.

The largest covered doom stage in Malabar; the main attraction of the Happiness Festival

തളിപ്പറമ്പ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് എല്ലാ വർഷത്തെയും പോലെ  ഇത്തവണയും ഒരു വെറൈറ്റി ഉണ്ട്. ഹാപ്പിനസ് ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത് ഇവിടെ ഉയർന്നിരിക്കുന്ന ആധുനികമായ ഈ കവേർഡ് ഡൂം സ്റ്റേജ് തന്നെയാണ്. മലബാറിലെ തന്നെ ഏറ്റവും വലിയ സ്ഥിരം വേദികളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ഈ സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്. എറണാകുളത്തെ പ്രശസ്തമായ ദർബാർ ഹാളിന്റെ പ്രൗഢി ഉൾക്കൊള്ളുന്ന മാതൃകയിലാണ് ഇതിന്റെ രൂപകൽപ്പന. വലിയ ഷോകളും സാംസ്കാരിക പരിപാടികളും വിപുലമായ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ സ്റ്റേജിന്റെ വിസ്തൃതി ക്രമീകരിച്ചിരിക്കുന്നു. ആയിരക്കണക്കിന് കലാസ്വാദകർക്ക് ഒരേസമയം പരിപാടികൾ തടസ്സമില്ലാതെ ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.മഴയോ വെയിലോ തടസ്സമാകാതെ, ഏത് കാലാവസ്ഥയിലും മെഗാ ഇവന്റുകൾ അനായാസം നടത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

തളിപ്പറമ്പ് എം.എൽ.എയുടെ പ്രത്യേക താല്പര്യപ്രകാരം വിഭാവനം ചെയ്ത ഈ പദ്ധതി, ഹാപ്പിനസ് ഫെസ്റ്റിവലിന് ശേഷവും നാടിന്റെ സാംസ്കാരിക ഹൃദയമായി നിലകൊള്ളും. വരുംകാലത്തെ വമ്പൻ കലാസാംസ്കാരിക പരിപാടികൾക്കും അത്യാധുനിക സംഗീത നിശകൾക്കും സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ വേദി നാട്ടുകാരുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു.

Tags