ഐപിഎല്‍ നിയന്ത്രിച്ചത് ദാവൂദ് ഇബ്രാഹിം, ഭീഷണിയുണ്ടായതോടെ ക്രിക്കറ്റ് മാനേജ്‌മെന്റ് ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി ലളിത് മോഡി
ഐപിഎല്ലിന്റെ തുടക്കകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ സംഘം തനിക്ക് നൂറുകണക്കിന് മില്യണ്‍ ഡോളര്‍ വിലയുള്ള ഓഫറുകള്‍ നല്‍കിയെന്ന് മോഡി പറഞ്ഞു.
ന്യൂഡല്‍ഹി: ഒരുകാലത്ത് ഐപിഎല്ലിന്റെ തലപ്പത്തുണ്ടായിരുന്ന വ്യക്തിയായ ലളിത് മോഡി നിന്ന് താന്‍ പൂര്‍ണമായി പിന്മാറാന്‍ കാരണം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട ഡി കമ്പനിയുടെ ഭീഷണികളും നിയന്ത്രണ ശ്രമങ്ങളുമാണെന്നാണ് വെളിപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലളിത് മോഡി ഇക്കാര്യം തുറന്നുപറഞ്ഞത്.
ഐപിഎല്ലിന്റെ തുടക്കകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ സംഘം തനിക്ക് നൂറുകണക്കിന് മില്യണ്‍ ഡോളര്‍ വിലയുള്ള ഓഫറുകള്‍ നല്‍കിയെന്ന് മോഡി പറഞ്ഞു. മത്സരങ്ങള്‍ ഫിക്‌സ് ചെയ്യാനും ബെറ്റിങ് നിയന്ത്രിക്കാനുമായിരുന്നു ലക്ഷ്യം. താന്‍ ഇത് നിരസിച്ചതോടെ ഭീഷണികള്‍ തുടങ്ങി.
തനിക്കെതിരെ മൂന്ന് തവണ ഹിറ്റ് ഓര്‍ഡര്‍ ഉണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചു. ലണ്ടനില്‍ തന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവവും ദാവൂദ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞു.
ദാവൂദിന്റെ നെറ്റ്വര്‍ക്ക് ഐപിഎല്ലിലെ ഒരു ഫ്രാഞ്ചൈസി നിയന്ത്രിക്കാനും മുഴുവന്‍ ലീഗിനെയും സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. താന്‍ മത്സര ഫിക്‌സിങ് തടഞ്ഞതോടെ ബെറ്റിങ് സിന്‍ഡിക്കേറ്റുകള്‍ക്ക് വലിയ നഷ്ടമുണ്ടായി. പ്രത്യേകിച്ച് ഐപിഎല്‍ സൗത്ത് ആഫ്രിക്കയിലേക്ക് മാറ്റിയ സീസണില്‍ സംഘടനകള്‍ക്ക് കനത്ത നഷ്ടമുണ്ടായി.
ഭീഷണികളും ഭീകരതയും കാരണമാണ് താന്‍ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നതെന്ന് ലളിത് മോഡി വ്യക്തമാക്കി. ലളിത് മോഡി ഐപിഎല്ലിന്റെ ആദ്യകാലങ്ങളില്‍ ബെറ്റിങ്, സ്‌പോട്ട് ഫിക്‌സിങ് തുടങ്ങിയവയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത് ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളെ പ്രകോപിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.
വെളിപ്പെടുത്തലുകള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതുവരെ ദാവൂദ് ഇബ്രാഹിമിന്റെ സംഘം ഈ ആരോപണങ്ങളക്ക് പ്രതികരിച്ചിട്ടില്ല. ലളിത് മോഡിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
.jpg)

