കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ലാല്‍ ജോസ്, ചേലക്കര വോട്ടു ചെയ്തത് ആര്‍ക്ക്? നയം വ്യക്തമാക്കി സംവിധായകന്‍


ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ലാല്‍ ജോസ്. മണ്ഡലത്തില്‍ ഇനിയും വികസനം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സിനിമാ മേഖലയിലെ പ്രമുഖനാണ് സംവിധായകന്‍ ലാല്‍ ജോസ്. വോട്ട് ചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ലാല്‍ ജോസ്. മണ്ഡലത്തില്‍ ഇനിയും വികസനം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്റാര്‍ട്ടിക്കയില്‍ ആയിരുന്ന താന്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇവിടെ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ തന്നെ പ്രചാരണങ്ങളൊക്കെ തുടങ്ങിയിരുന്നു. അന്റാര്‍ട്ടിക്കയിലേക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ച് രമ്യാ ഹരിദാസിനെ കണ്ടിരുന്നു. കാര്‍ നിര്‍ത്തി സംസാരിച്ചു. പ്രദീപിനെ നേരിട്ട് അറിയുന്ന ആളാണെന്നും ലാല്‍ ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടാകുമെന്നും രാഷ്ട്രീയമിവല്ലാത്ത ഒരു സിനിമയുമില്ലമെന്നും ലാല്‍ ജോസ് വ്യക്തമാക്കി. എന്റെ എല്ലാ സിനിമകളിലും എന്റെ രാഷ്ട്രീയമുണ്ട്.
കേരളത്തില്‍ ഭരണവിരുദ്ധവികാരമുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ പറയാന്‍ പറ്റില്ല. തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ കൂടും. കൂടുതല്‍ കാലം നില്‍ക്കുമ്പോള്‍ കൂടുതല്‍ പരാതികളുണ്ടാകും. ആര് ഭരിച്ചാലും എല്ലാ കാലത്തും എപ്പോഴും ഒരു പരാതിയുമില്ലാതെ ഭരിക്കാന്‍ പറ്റുമോ? ആര്‍ക്കെങ്കിലും കുറച്ചുപേര്‍ക്ക് പരാതിയുണ്ടാകും. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന്, തനിക്ക് ഉപദ്രവമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
