തമിഴ് സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ഭാഗ്യനായിക, ദിലീപ് ചിത്രത്തില്‍ നായികയായ ശേഷം കരിയറില്‍ വന്‍ വീഴ്ച, പ്രവാസി ദമ്പതികളുടെ മകള്‍ ലക്ഷ്മി മേനോന്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പമോ?

Lakshmi Menon Kochi bar

കൊച്ചിക്കാരിയായ ലക്ഷ്മി തമിഴ് സിനിമകളിലൂടെയാണ് സിനിമാ മേഖലയില്‍ സജീവമായത്. മോഡലിംഗിലൂടെയാണ് കരിയറിന്റെ തുടക്കം. ഫെയര്‍ ആന്‍ഡ് ലവ്‌ലി, ജോസ്‌കോ ജ്വല്ലറി തുടങ്ങിയ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ട് ശ്രദ്ധ നേടി.

കൊച്ചി: കഴിഞ്ഞദിവസം കൊച്ചിയില്‍ ഒരു ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ യുവനടി ലക്ഷ്മി മേനോന്‍ പ്രതിയായ സംഭവം സിനിമാ ആസ്വാദകരെ അമ്പരപ്പിക്കുന്നതാണ്. ബാറില്‍ വെച്ചുണ്ടായ അടിയുടെ തുടര്‍ച്ചയായാണ് തട്ടിക്കൊണ്ടുപോകല്‍. ലക്ഷ്മി മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്.

ദുബായില്‍ താമസമാക്കിയ കൊച്ചിക്കാരായ ദമ്പതികളുടെ മകളായ ലക്ഷ്മി തമിഴ് സിനിമകളിലൂടെയാണ് സിനിമാ മേഖലയില്‍ സജീവമായത്. മോഡലിംഗിലൂടെയാണ് കരിയറിന്റെ തുടക്കം. ഫെയര്‍ ആന്‍ഡ് ലവ്‌ലി, ജോസ്‌കോ ജ്വല്ലറി തുടങ്ങിയ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ട് ശ്രദ്ധ നേടി. 2011-ല്‍ വിനയന്‍ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന മലയാള ചിത്രത്തിലൂടെ സപ്പോര്‍ട്ടിംഗ് റോളില്‍ അരങ്ങേറ്റം കുറിച്ചു.

2012-ല്‍ തമിഴ് സിനിമയിലേക്ക് മാറിയ ലക്ഷ്മി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. 'സുന്ദരപാണ്ഡ്യന്‍' എന്ന ചിത്രത്തിലൂടെ വമ്പന്‍ പ്രശസ്തി നേടി. ഈ ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം 'കുമ്കി' എന്ന ചിത്രവും വന്‍ വിജയമായി. തുടര്‍ന്ന് 'പാണ്ഡിയ നാട്' (2013), 'നാന്‍ സിഗപ്പു മനിതന്‍' (2014), 'ജിഗര്‍താണ്ട' (2014) തുടങ്ങിയ ഹിറ്റുകളിലൂടെ തമിഴ് സിനിമയിലെ ഭാഗ്യനായികയായി മാറി.

ആരുംകൊതിക്കുന്ന തുടക്കം ലഭിച്ചെങ്കിലും പൊടുന്നനെയാണ് സിനിമാ രംഗത്തുനിന്നും ലക്ഷ്മി അപ്രത്യക്ഷയാകുന്നത്. 2014ല്‍ ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അവതാരം എന്ന സിനിമ പരാജയമായി. ഇതോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 2017 മുതല്‍ 2021 വരെ സിനിമയില്‍ നിന്ന് വിട്ടുനിന്നു. തിരിച്ചുവരവ് ചിത്രമായ 'ചന്ദ്രമുഖി 2' (2023) വിജയമായില്ല, ഇത് കരിയറിന് തിരിച്ചടിയായി.

ക്വട്ടേഷന്‍ സംഘാംഗത്തെ എന്നപോലെ ഇപ്പോള്‍ വിവാദത്തിലകപ്പെട്ട ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ലക്ഷ്മിക്ക് ഒപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
 

Lakshmi Menon Kochi bar

Tags