ആദ്യ ആലിംഗന പുഷ്പാഞ്ജലിയുടെ അനുഭവം പങ്കുവെച്ച്കുറുമാത്തൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്
Jun 28, 2025, 18:10 IST


വ്യത്യസ്തമായ ചടങ്ങുകളാൽ ശ്രദ്ധേയമായ കൊട്ടിയൂർ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.
കുറുമാത്തൂർ നായ്ക്കർ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷം പരമശിവനെ കെട്ടിപ്പിടിച്ച് ഭഗവാന് ആലിംഗന പുഷ്പാഞ്ജലി നടത്താൻ നിയോഗം ഉണ്ടായ കുറുമാത്തൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് തന്റെ അനുഭവം കേരള ഓൺലൈൻന്യൂസ് മാനേജിങ് എഡിറ്ററോട് പങ്കുവെച്ചു.
ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് കോപിതനായി മുച്ചൂടും മുടിക്കുന്ന പരമേശ്വരനെ മഹാവിഷ്ണു മുറുകെ കെട്ടിപിടിച്ച് സാന്ത്വനിപ്പിച്ച് താപം ശമിപ്പിക്കുന്ന പുരാണസന്ദർഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ആലിംഗന പുഷ്പാഞ്ജലി.