എന്തായി ഖുറാനിലെ സ്വര്‍ണക്കടത്തും വാഹനത്തിന്റെ ജിപിഎസ്സുമെന്ന് ഇഡിയോട് ജലീല്‍, ലീഗ് നേതാക്കളുടെ വീടുകള്‍ പരിശോധിച്ചാല്‍ 100 കോടിയുടെ ഹവാല ബിസിനസ് രേഖകള്‍ കിട്ടും
ലീഗ് നേതാക്കളുടെ വീടുകള്‍ പരിശോധിച്ചാല്‍ 100 കോടി രൂപയുടെ ഹവാല ഇടപാട് രേഖകളെങ്കിലും കിട്ടുമെന്നും ജലീല്‍ പറഞ്ഞു.
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ടി വീണയ്‌ക്കെതിരായ ഇഡിയുടെ കണ്ടെത്തലുകളെ പരിഹസിച്ച് കെടി ജലീല്‍. തനിക്കെതിരായ ഖുറാനിലെ സ്വര്‍ണക്കടത്ത് എന്തായെന്ന് ജലീല്‍ ചോദിക്കുന്നു. മാത്രമല്ല, ലീഗ് നേതാക്കളുടെ വീടുകള്‍ പരിശോധിച്ചാല്‍ 100 കോടി രൂപയുടെ ഹവാല ഇടപാട് രേഖകളെങ്കിലും കിട്ടുമെന്നും ജലീല്‍ പറഞ്ഞു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അവസാനം എന്തായി? കുന്തായി!
85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLA-മാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുര്‍ആനിലെ സ്വര്‍ണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?
ഖുര്‍ആനിനൊപ്പം സ്വര്‍ണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകള്‍ ഇറക്കി. സ്വര്‍ണ്ണക്കട്ടികള്‍ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോള്‍ GPS ബോധപൂര്‍വ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വര്‍ണ്ണക്കട്ടികള്‍ കോടികള്‍ക്ക് വിറ്റു.
ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങള്‍ വണ്ടിയുടെ റൂട്ട് മേപ്പ് ഉള്‍പ്പടെ കൊടുത്താണ് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്.
ഖുര്‍ആന്‍ കോപ്പികള്‍ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാന്‍ വന്നതു വരെ അന്ന് വാര്‍ത്തയായി! NIA-യുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!
.jpg)

