മുസ്ലീം ബിജെപിയാണ് ലീഗ്, ബിജെപിക്ക് കാവിയും ലീഗിന് പച്ചയും, ഹിന്ദു മുസ്ലീം വികാരം കത്തിക്കുന്നു, കാരണം അക്കമിട്ട് നിരത്തി കെടി ജലീല്‍

KT Jaleel

ബി.ജെ.പിയും ലീഗും ഒരേ രീതിയില്‍ മതവികാരം ഉപയോഗപ്പെടുത്തുകയും സ്വന്തം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ 'മുസ്ലിം ബി.ജെ.പി' എന്ന് വിശേഷിപ്പിച്ച് സിപിഎം നേതാവ് കെ.ടി. ജലീല്‍. ബി.ജെ.പിയും ലീഗും ഒരേ രീതിയില്‍ മതവികാരം ഉപയോഗപ്പെടുത്തുകയും സ്വന്തം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പിയുടെ ഹിന്ദു അജണ്ടയും ലീഗിന്റെ മുസ്ലിം അജണ്ടയും ഒരേപോലെ താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു. മതേതരത്വം അവകാശപ്പെടാന്‍ ഇരു കക്ഷികളും ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്നുവെന്നും, ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും യഥാക്രമം ഇവയുടെ ബൗദ്ധിക നിയന്ത്രണം വഹിക്കുന്നുവെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 

എന്ത് കൊണ്ട് ലീഗിനെ മുസ്ലിം BJP-യെന്ന് വിളിക്കുന്നു? 15 കാരണങ്ങള്‍ ചുവടെ!

1) ബി.ജെ.പിയില്‍ ഹിന്ദുക്കള്‍ മാത്രം
1) മുസ്ലിംലീഗില്‍ മുസ്ലിങ്ങള്‍ മാത്രം
2) ബി.ജെ.പി ഹിന്ദുമതത്തെ വികലമാക്കി അവതരിപ്പിച്ച് ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുന്നു
2) ലീഗ് ഇസ്ലാമിനെ വികലമാക്കി അവതരിപ്പിച്ച് മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
3) ബി.ജെ.പി ഹിന്ദുക്കളെ പറ്റിക്കുന്നു
3) ലീഗ് മുസ്ലിങ്ങളെ പറ്റിക്കുന്നു
4) ബി.ജെ.പി ക്ഷേത്രങ്ങളെ മറയാക്കുന്നു
4) ലീഗ് പള്ളികളെ മറയാക്കുന്നു.
5) ബി.ജെ.പി ശ്രീകൃഷ്ണജയന്തിയെ ദുരുപയോഗിക്കുന്നു
5) ലീഗ് നബിദിനഘോഷയാത്രകളെ ദുരുപയോഗിക്കുന്നു
6) ബി.ജെ.പി ഹിന്ദുവികാരം കത്തിക്കുന്നു
6) ലീഗ് മുസ്ലിം വികാരം കത്തിക്കുന്നു
7) ബി.ജെ.പി ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെടാത്തത് നഷ്ടപ്പെട്ടെന്ന് പ്രചരിപ്പിച്ച് അത് വീണ്ടെടുത്ത് കൊടുക്കാന്‍ നിഴല്‍യുദ്ധം നടത്തുന്നു
7) ലീഗ് മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെടാത്തത് നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ച് അത് വീണ്ടെടുത്ത് കൊടുക്കാന്‍ നിഴല്‍യുദ്ധം നടത്തുന്നു
?? ബി.ജെ.പിക്ക് ഒറ്റ മുസ്ലിം എം.പിയോ എം.എല്‍.എയോ ഇല്ല
?? ലീഗിന് ഒറ്റ ഹിന്ദു എം.പിയോ എം.എല്‍.എയോ ഇല്ല.
9) ബി.ജെ.പിയുടെ മുഖ്യശത്രു CPM 
9 ) ലീഗിന്റെ മുഖ്യശത്രുവും CPM
10) ബി.ജെ.പി ഹിന്ദുവര്‍ഗീയത പ്രചരിപ്പിക്കുന്നു
10) ലീഗ് മുസ്ലിംവര്‍ഗീയത പ്രചരിപ്പിക്കുന്നു
11) ബി.ജെ.പിയുടെ ബൗദ്ധിക നിയന്ത്രണം ആര്‍.എസ്.എസ്സിനാണ്
11) ലീഗിന്റെ ബൗദ്ധിക നിയന്ത്രണം ജമാഅത്തെ ഇസ്ലാമിക്കാണ്
12) ബി.ജെ.പി മതേതരമെന്ന് തെളിയിക്കാന്‍ അബ്ദുല്ലക്കുട്ടിയേയും മുക്താര്‍ അബ്ബാസ് അലി നഖ്വിയേയും ഉയര്‍ത്തിക്കാട്ടുന്നു
12) ലീഗ് മതേതരമെന്ന് തെളിയിക്കാന്‍ യു.സി രാമനെയും ജയന്തി നടരാജനെയും ഉയര്‍ത്തിക്കാട്ടുന്നു.
13) ബി.ജെ.പി ഹിന്ദുക്കളുടെ ആത്മീയനേതൃത്വം അവകാശപ്പെടുന്നു
13 ) ലീഗ് മുസ്ലിങ്ങളുടെ ആത്മീയനേതൃത്വം അവകാശപ്പെടുന്നു.
14) ബി.ജെ.പി നേതാവ് നരേന്ദ്രമോദി അയോദ്ധ്യ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തുന്നു, ക്ഷേത്രങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു
14) ലീഗ് സംസ്ഥാന ജില്ലാ പ്രസിഡണ്ടുമാരായ പാണക്കാട് തങ്ങന്‍മാര്‍ ഖാളീസ്ഥാനം വഹിച്ച് പള്ളിക്ക്  തറക്കല്ലിടുന്നു, ഉല്‍ഘാടനം ചെയ്യുന്നു  
15) ബി.ജെ.പിക്ക് ഹൈന്ദവ ആഭിമുഖ്യമുള്ള കാവിയോടാണ് ഇഷ്ടം
15) ലീഗിന് മുസ്ലിം ആഭിമുഖ്യമുള്ള പച്ചയോടാണ് ഇഷ്ടം

Tags