സാറിന് കാര്യം അറിയാത്തതുകൊണ്ടാണ്, റോബിന് പണികൊടുക്കാന്‍ ഇറക്കിയ കൊയമ്പത്തൂര്‍ ബസ്സിന് പെര്‍മിറ്റുണ്ടെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സിന് പെര്‍മിറ്റില്ല എന്നത് വ്യാജവാര്‍ത്തയാണെന്ന് കെഎസ്ആര്‍ടിസി. വിവാദ റോബിന്‍ ബസ്സിനോട് മത്സരിക്കാനെന്ന രീതിയിലാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചത്.
റോബിന്‍ ബസ്സിന് തുടര്‍ച്ചയായി പിഴ ചുമത്തികയും തമിഴ്‌നാട് എംവിഡി അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത് വിവാദമായിരുന്നു. റോബിന്‍ ബസ്സുടമയെന്ന് അവകാശപ്പെടുന്ന ഗിരീഷ് തന്നെ കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റില്ലെന്ന് ആരോപിച്ചു. എന്നാല്‍ കൃത്യമായ നിയമാവലി പാലിച്ചാണ് ബസ് ഓടുന്നതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ വിശദീകരണം
*KSRTC നടത്തുന്ന പത്തനംതിട്ട - കോയമ്പത്തൂര്‍ സര്‍വിസ് പെര്‍മിറ്റില്ലാതെ! എന്ന വ്യാജ വാര്‍ത്ത പടച്ച് വിടുന്നവര്‍ക്കായി*
KSRTC യുടെ KL15 A 0909 നമ്പര്‍ Low floor
A,/C ബസ്സിന് 15/07/2028 തീയതി വരെയുള്ള ഇന്റര്‍സ്റ്റേറ്റ് പക്കാ പെര്‍മിറ്റ് എടുത്തിട്ടുള്ളതാണ്. ടി പെര്‍മിറ്റ് കേരള RTA നല്‍കി തമിഴ്‌നാട് സംസ്ഥാന RTA കൗണ്ടര്‍ സൈന്‍ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെര്‍മിറ്റാണ്.
* ഇന്റര്‍ സ്റ്റേറ്റ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് MV act സെക്ഷന്‍ 88 (5) & (6) അനുസരിച്ചുള്ള സ്റ്റേറ്റുകള്‍ തമ്മിലുള്ള reciprocal agreement വഴിയാണ് , എഗ്രിമെന്റില്‍ റൂട്ട്, ട്രിപ്കളുടെ എണ്ണം, എന്നിവ ഉള്‍കൊള്ളുന്നു, ,
* കേരളവും തമിഴ്‌നാടും തമ്മിലുള്ള ആദ്യത്തെ അന്തര്‍ സംസ്ഥാന ഉഭയകക്ഷി കരാര്‍ നിലവില്‍ വന്നത് 1976ലാണ്, ഇതിനുശേഷം 8 ഉപ കരാറുകളിലും ഏര്‍പ്പെട്ടിട്ടുണ്ട് , കേരളവും തമി്‌ഴ്‌നാടും തമ്മിലുള്ള ഈ അന്തര്‍ സംസ്ഥാന കരാറുകള്‍ പ്രകാരം കേരള ആര്‍ടിസിയും തമിഴ്‌നാട് RTC യുമാണ് അന്തര്‍ സംസ്ഥാന റോഡ് ഗതാഗതത്തിലെ കോ-ഓര്‍ഡിനേറ്റേഴ്‌സ്. ഇരു സംസ്ഥാന ആര്‍ടിസികള്‍ക്കും
ആവശ്യമെങ്കില്‍ തങ്ങളുടെ സംസ്ഥാനത്തുള്ള റൂട്ടുകളില്‍ ഭേദഗതികള്‍ അതാത് സംസ്ഥാന ആര്‍ടിസികള്‍ക്ക് വരുത്താമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
* GO(P) 73/ 2013 ആയുള്ള 2013ലെ ദേശസാല്‍ക്കരണ സ്‌കീം പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളും കേരളം മുഴുവന്‍ കെഎസ്ആര്‍ടിസിക്കായി ദേശസാല്‍ക്കരിച്ചിട്ടുള്ളതാണ്, പ്രസ്തുത സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം ജനങ്ങളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിക്ക് കേരളത്തിനുള്ളില്‍ പൊതു താല്‍പര്യം മുന്‍നിര്‍ത്തി യഥേഷ്ടം ഉയര്‍ന്ന ശ്രേണിയിലുള്ള സര്‍വീസുകള്‍ നടത്താവുന്നതാണ്.
പത്തനംതിട്ടയില്‍ നിന്നും രാവിലെ 4:30ന് സര്‍വ്വീസ് ആരംഭിക്കുന്ന ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കൊയമ്പത്തൂരിലെത്തുക. കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 4:30ന് സര്‍വ്വീസ് പുറപ്പെടും. പത്തനംതിട്ടയില്‍നിന്ന് രാവിലെ അഞ്ച് മണിക്കാണ് റോബിന്‍ ബസ് പുറപ്പെടുന്നത്.